ബൊക്കെ

Saturday, July 14, 2007

ഇന്ന് അഞ്ചരയാവും മുന്‍പേ ഉണര്‍ന്നു. എന്നുവച്ചാല്‍, മൊബൈലിനെക്കൊണ്ട് അച്ഛന് വിളിപ്പിക്കും മുന്‍പേ!

ലേയ്റ്റായി കിടന്നതുകൊണ്ടാണോ എന്തോ... ശനിയാഴ്ച അവധിയുള്ള കമ്പനിയിലായിരുന്നു ജോലിയെങ്കില്‍... ഒരു പത്തുമണി വരെ കിടന്നുറങ്ങാമായിരുന്നു, ഹോ! എന്തൊരു രസമായിരിക്കും. എന്നൊക്കെ തോന്നി.

ചേട്ടനിന്ന് ഡ്യൂട്ടിയില്ല. ഡ്യൂട്ടിയുണ്ടാവുന്നതാണ് നമുക്ക് ബെറ്റര്‍. കാരണം അലാറം എന്റെ അപ്പന് വിളി തുടങ്ങും മുന്‍പേ ആളെണീറ്റ് കട്ടിങ്ങ് കാപ്പി വക്കും. ഒരു ഒന്നര ഔണ്‍സ് അളവില്‍ കടുപ്പത്തില്‍ നല്ല രസികന്‍ കാപ്പി. ഞാനുണ്ടാക്കിയാല്‍ അതിന്റെ റെസീപ്പി കൂട്ട് ശരിയാവാത്തതു കാരണം, ഒന്നുകില്‍ കാപ്പിപ്പൊടി കൂടും അല്ലെങ്കില്‍ കുറയും, അല്ലെങ്കില്‍ പഞ്ചാര കൂടും. ചേട്ടനാവുമ്പോള്‍ ആ വക പ്രശ്നമൊന്നുമില്ല.

ദോശയും ചട്ടിണിയും ഉണ്ടാക്കാനുള്ള മെറ്റീരിയത്സ് അവൈലബിളാണ്. പക്ഷേ, ഉണ്ടാക്കണമല്ലോ! പിന്നേ...കാലത്ത് എണീറ്റ് എന്റെ പട്ടി ഉണ്ടാകും. ചുരുക്കി പറഞ്ഞാല്‍, ഇന്ന് ഒന്നും കിട്ടിയില്ല. വെരി ഡ്രൈ പ്രഭാത്.

6:50 ന് വരുന്ന ഫാന്‍സി ഇന്ന് കുറച്ച് ലേയ്റ്റായി. ശനിയാഴ്ച ട്രാഫിക്ക് കുറവായതിനാല്‍ ലേയ്റ്റായതാവും. മീഡിയാ സിറ്റിയിലേക്ക് മിഡിയിട്ട് പോകുന്ന ലലനാമണിയെ ഇന്ന് കണ്ടില്ല. ഓഫായിരിക്കണം. കഴിഞ്ഞ ആഴ്ചയും കണ്ടില്ലായിരുന്നു. ഭാഗ്യവതി.

ജെബലലിക്കാരി വട്ടമുഖി വന്നിരുന്നു. അവള്‍ക്ക് ആ മഞ്ഞ ചുരിദാറ് യാതോരു ചേര്‍ച്ചയുമില്ല. എന്നാലും ഒന്നരാടം അതിടും. അതിനോട് ആരോ പറഞ്ഞിട്ടുണ്ടാവണം ‘നിനക്കിത് ഇട്ടാല്‍ രാജ കല യാണെന്ന്’ ഭയങ്കര മേയ്ക്കപ്പാ. പക്ഷെ, ബ്യൂട്ടി സെന്‍സില്ല. വല്ലവന്റെ പെണ്ണിനോട് ‘പൊട്ട് മാറ്റിക്കുത്തടീ’ ‘നിനക്ക് ചുരിദാറിനേലും ചേര്‍ച്ച മൈക്രോ മിഡിയായിരിക്കും‘ എന്നൊക്കെ പറവതെങ്ങിനെ??

ഡയറക്റ്ററുടെ മൂത്തമകന്‍ രാമിന്‍ സനായിയുടെ വിവാഹ വാര്‍ഷികമാണ് നാളെ. അതിനവന്റെ വീട്ടിലേക്ക് ഒരു ബൊക്കെ ഏര്‍പ്പാട് ചെയ്യണം എന്ന് ജി.എം. പറഞ്ഞു. കഴിഞ്ഞ തവണത്തേ പോലെയാകരുത് എന്നും പ്രത്യേകം പറഞ്ഞു.

കഴിഞ്ഞ തവണ, 500 ദിരഹത്തിന്റെ ബൊക്കെയും അതില്‍ ഒരു കവറിലിട്ട് 3000 ദിര്‍ഹവും ഞാന്‍ ഏര്‍പ്പാട് ചെയ്തു. ജി.എം. പറഞ്ഞ പോലെ, വെള്ളയും ചുവപ്പും പൂക്കള്‍ വേണമെന്നും പറഞ്ഞു. പിറ്റേ ദിവസം രാമിന്‍ ഫോണ്‍ വിളിച്ച് പറഞ്ഞത്രേ!

“അവര്‍ കൊണ്ടുവന്ന ബൊക്കെയിലെ മിക്കവാറും പൂക്കളും ജെര്‍മ്മനിയില്‍ മരണസമയത്ത് സെമിത്തേരിയില്‍ കൊണ്ട് വക്കുന്ന തരം പൂക്കളായിരുന്നു!!“ എന്ന്.

പാവം. ആ പൂക്കളും കൂട്ടത്തില്‍ സഹായ ധനം പോലെ കാശും കണ്ട് ഞെട്ടിപ്പോയിരിക്കും.

ഹവ്വെവര്‍, പൂക്കച്ചവടക്കാരനെ ഞാന്‍ വിളിച്ച്... “പാമ്പു കടിക്കാനായിട്ട് നിങ്ങള്‍ക്ക് വേറെ ഒരു പൂവും കിട്ടിയില്ലല്ലേ?” എന്ന് ചോദിക്കുകയും, അവര്‍ അതിന് ക്ഷമ ചോദിച്ച് അതിലും വലിയ ഒരു ബൊക്കെ കൊടുക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.

രാമിന്‍ ഡയറക്റ്ററുടെ മൂത്ത മോനാ. അച്ഛന്‍ ഇറാനിയും അമ്മ ജര്‍മ്മന്‍ കാരിയുമാണ്. സ്വകാര്യം: ഡയറക്റ്റര്‍ എഞ്ജിനീയറിങ്ങിന്‍ ജര്‍മ്മനിയില്‍ പഠിക്കാന്‍ പോയപ്പോള്‍ ഇവന്റെ അമ്മയെ അടിച്ച് മാറ്റി കെട്ടുകയായിരുന്നു ത്രേ. എന്തായാലും മക്കള്‍ നാലും ജെര്‍മ്മന്‍ നാഷനത്സാ. മൂന്നാണും ഒരു പെണ്ണൂം. ഒരു മകന്‍ ലുഫ്താന്‍സയില്‍ പൈലറ്റാണ്. നല്ല കൂട്ടരാണ്.

എന്നോട് ഒരു ദിവസം ടെന്നിസ് കളിക്കാറുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ‘പണ്ട് അച്ഛനുണ്ടായിരുന്ന കാലത്ത് കളിക്കാറുണ്ട് ഇപ്പോള്‍ ഇല്ല‘. എന്ന്.

അതുകേട്ടപ്പോള്‍ എനിക്ക് കളിക്കാന്‍ രണ്ട് ടെന്നിസ് റാക്കറ്റും മൂന്ന് ബോളുകളുള്ള ഒരു കുറ്റിയും തന്നു. എന്താ ടെമ്പറ്. ഒറ്റ അടിക്ക് ബോള്‍ രണ്ട് കിലോ മീറ്റര്‍ ദൂരം പോകും.

ഡയറക്റ്റര്‍ക്ക് വരുമ്പോ വരുമ്പോ എനിക്ക് മൂന്ന് ഉമ്മ തരും. പേടിക്കേണ്ട. കവിളും കവിളും മുട്ടിച്ച് ഒരു എഫക്റ്റില്ലാത്ത ഉമ്മകള്‍. ആദ്യമൊക്കെ അങ്ങേരുടെ താടി രോമങ്ങള്‍ എന്റെ കവിളില്‍ മുട്ടുമ്പോള്‍ എനിക്ക് ഇറിറ്റേറ്റ് ചെയ്തിരുന്നു... പിന്നെ അത് ശീലമായി! അങ്ങേര്‍ വരുമ്പോഴേക്കും എണീറ്റ് ഞാന്‍, കര്‍ത്താവ് പറഞ്ഞ കണക്കേ അടിക്കാന്‍ മറ്റേ കവിള്‍ കാണിക്കുന്ന പോലെയൊരു പോസില്‍ കവിള്‍ പിടിക്കും. ‘പെട്ടെന്ന് ഉമ്മവച്ച് ഒന്ന് എളുപ്പം പോഡേയ്..ശല്യം!‘ എന്ന റോളില്‍.

ഇന്ന് കണ്ടെയ്നര്‍ ടെര്‍മിനലില്‍ പോയിരുന്നു. ഡോക്യുമെന്റേഷനില്‍ പോയി ഫോര്‍ട്ടി ഫീറ്റ് കണ്ടെയ്നറില്‍ എത്ര ലാന്റ് ക്രൂയിസര്‍ ലാഷ് ചെയ്യാം എന്നതിന്റെ ഇന്‍ഫോ എടുത്തു. രണ്ടെണ്ണമേ പറ്റു. കാസിം ജെറാമിക്കയച്ച കാമ്രികള്‍, 3 എണ്ണം ഒരെണ്ണത്തില്‍ കയറ്റിയിരുന്നു. ക്രൂയിസറിന് ഹൈറ്റ് കൂടിയതുകൊണ്ട്, മൂന്ന് നടക്കില്ല.

അമേരിക്കയില്‍ നിന്ന് വരുന്ന ഷിപ്പ്മെന്റില്‍ സലൂണ്‍ കാറുകള്‍ അഞ്ചെണ്ണം വരെ ലാഷ് ചെയ്യുമത്രേ!!

ജെബല്‍ അലി പോര്‍ട്ടില്‍ ലാഷിങ്ങ് ചാര്‍ജ്ജ് ഒന്നിന് 190 ദിര്‍ഹംസ്!

വൈകീട്ട് ചപ്പാത്തിയുണ്ടാക്കി. ഷോബിച്ചായന്‍ പരത്തി. ഞാന്‍ പൊരിച്ചു. കറി നീക്കിയിരുപ്പ്, പരിപ്പ്, സോസേജ്, അച്ചാര്‍, ചെമ്മീന്‍ പൊടി ഏന്റ് യോഗര്‍ട്ട്! വണ്ടര്‍ഫുള്‍ ഡിന്നര്‍. (കുറച്ച് വെള്ളവും കുടിച്ചു)

ഇന്ന് നടക്കാന്‍ പോയില്ല. ഭയങ്കര ഹ്യുമിഡിറ്റി. തന്നെയുമല്ല, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്താല്‍ പിന്നെ പുറത്ത് പോകണ പ്രശ്നം ഇല്ലല്ലോ!

ഇപ്പോള്‍ സമയം 11:58 പി.എം. ഇവിടെ നാളെ രാവിലെ ജോലിക്ക് പോകേണ്ട ഒരുമാതിരി ആള്‍ക്കാരെല്ലാം ഇതിനോടകം ഉറങ്ങുകയോ ഉറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങുകയോ ചെയ്തിരിക്കും. അപ്പോള്‍ ഞാന്‍ ആയിട്ട് അത് തെറ്റിക്കാന്‍ പാടുണ്ടോ??

സലാം 14/07/2007!

13 comments:

Inji Pennu said...

‘പെട്ടെന്ന് ഉമ്മവച്ച് ഒന്ന് എളുപ്പം പോഡേയ്..ശല്യം!‘ - ഹ്ഹ്ഹ്! :)
എന്തുവാണ് ലാഷ് ചെയ്യുക എന്ന് പറഞ്ഞാല്‍?

ദിവ (ഇമ്മാനുവല്‍) said...

ഡയറിക്കുറിപ്പ് രസമായിട്ട് വായിച്ചു. ഡൈലി ഇങ്ങനെ പോരട്ടെ

കണ്ണൂസ്‌ said...

അങ്ങിനെ "പ്രബലന്‍" ആയി തിരിച്ചു വന്നു അല്ലേ? സമകാലീന ഡയറിക്കുറിപ്പുകള്‍!

നന്നായിണ്ട്‌ട്ടാ ഗഡിയേ. ഞാന്‍ ഇവിടുന്ന് പുറകോട്ടാ വായിച്ചേ. എല്ലാം മനസ്സില്‍ തൊട്ടു. പ്രത്യേകിച്ച്‌ ആ ഖസാക്കിലെ ഇലന്തിപ്പഴം കൊടുക്കല്‍ മനസ്സിനെ ആര്‍ദ്രമാക്കി എന്നെഴുതിയത്‌ വായിച്ചപ്പോഴും സ്നിക്കേഴ്‌സ്‌ 50-50 പങ്കിട്ട്‌ കഴിക്കണത്‌ വായിച്ചപ്പോഴും. ഖസാക്ക്‌ വായിക്കുമ്പോ പലപ്പോഴും ബുക്ക്‌ മടക്കി വെച്ച്‌ കുറച്ചു നേരം ഇരിക്കണ്ടി വരും നമുക്ക്‌. മനസ്സൊന്ന് ശരിയായിട്ട്‌ അടുത്ത ഭാഗം വായിക്കാന്‍. അതു പോലെ നിന്നു ഞാന്‍ ഈ രണ്ടിടത്തും.

ശാലിനി said...

കഴിഞ്ഞ ദിവസത്തെ കുറിപ്പുവായിച്ച് തോന്നിയ വിഷമം ഇന്നത്തെ കുറിപ്പുവായിച്ച് തീര്‍ന്നു.

ഫാന്‍സിയിലെ യാത്രയുടെ വിവരണം നന്നായിട്ടുണ്ട്.

മെലോഡിയസ് said...

വിശാല്‍ജി..ഈ ദിവസത്തെ കുറിപ്പ് രസിച്ച് വായിച്ചു.

SAJAN | സാജന്‍ said...

വിശാലന്‍‌ജി,
വായിക്കാന്‍ ഒക്കെ നല്ല രസമുണ്ട്, പക്ഷേ വേറൊരാളീന്റെ ഡയറി വായിക്കുന്നതിന്റെ ഒരു സുഖമില്ലായ്മ അതുമുണ്ട് കേട്ടൊ:)

kichu said...

ദുബായ് ഡയറിയ്ക്ക്, ഒരു റെഡ് കാര്‍പെറ്റ് വിരിച്ചിരിക്കുന്നു..

എനിക്കിവിടെ കാണാം.....
ഉമ്മ സ്വീകരിക്കാനുള്ള വിശാലന്റെ ഒരു നില്‍പ്പേ.....

അറിയാലോ??? മനസ്സിലെ ചിന്ത എന്താണെന്ന്... :):):)

ചപ്പാത്തി എങ്ങനെയാ സാറെ പൊരിക്കുന്നത്??
അറിയാഞ്ഞിട്ടു ചോതിച്ചതാണ്.. ഒന്നു പഠിക്കാനാ..

മൈക്കണ്ണന്‍ said...

കഴിഞ്ഞ ദിവസം ‘അറബിക്കഥ’സിനിമ കണ്ടു.അറിയാതെ വിശാല്‍‍ജിയുടെ ദുബായ് ഡൈസ് ഓര്‍ത്തുപോയി

ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
ഡയറിയെഴുത്ത് പൊടിപൊടിയ്ക്കുന്നുണ്ടല്ലോ. ആ ഉമ്മ വായിച്ച് വല്ലാതായി. എന്നാലും.. അയ്യേ. :-)

മുസാഫിര്‍ said...

ഉം, ഫാമിലിയെ നാട്ടില്‍ വീട്ട് ഫാന്‍സിയിലെ യാത്രക്കാരികളുടെ ഭംഗിയൊക്കെ വര്‍ണ്ണിച്ച് നടക്കുകയാണ് അല്ലെ ?

പിന്നെ 45’ കണ്ടെയ്നറില്‍ 3 ലാന്‍ഡ് ക്രൂയിസര്‍ പോവില്ലെ ?

സാല്‍ജോҐsaljo said...

വേറീസ് യോര്‍ 4 പേജസ്....

യൊ സ്റ്റോപ്റ്റ്ഡ് ഓര്‍ കീറല്‍ഡ്???
വെയ്റ്റിംഗ് വെയിറ്റിംഗ്...

ഐം കമിംഗ് കമിഗ്..

റീഡിംഗ് റീഡിംഗ്

???!!ഫിലിപ്പിനോ പ്രേതം കൂടത്സ്..!!

biju said...

bokke is ok

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP