സ്വപ്നങ്ങള്‍..

Thursday, October 23, 2008

ഒരിക്കല്‍ ഒരു പുഴയുടെ തീരത്ത് ധ്യാനിച്ചോണ്ടിരിക്കുന്ന സന്യാസിയുടെ അടുത്തേക്കൊരു യുവാവ് ചെന്നു പറഞ്ഞു.

‘എക്സ്ക്യൂസ് മി ബ്രദര്‍, എനിക്കും സന്യസിക്കണം!’

സന്യാസി കണ്ണുതുറന്ന് രണ്ട് തവണ പുരികക്കൊടികള്‍ ഉയര്‍ത്തിക്കൊണ്ട് ചോദിച്ചു.

‘വൈ?’

കൈകള്‍ കൂപ്പി, സന്യാസിയോടായി ഈ യുവാവ് പറഞ്ഞു:

‘സത്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്’

“ഓഹോ!!” എന്ന് പറഞ്ഞ്, ഉടനടി സന്യാസി ഇരുന്നിടത്തൂന്ന് ചാടി എണീറ്റ് യുവാവിന്റെ കഴുത്തിന് പിടിച്ച് പിറകോട്ട് തള്ളി, പുഴയിലേക്ക് മറിച്ചിട്ട് വെള്ളത്തില്‍ അങ്ങ് മുക്കിപ്പിടിച്ചു.


"ഒന്ന്.. രണ്ട്.. മൂന്ന്...“ എന്നിങ്ങനെ പത്തുവരെ എണ്ണി, സന്യാസി ആളെ റിലീസ് ചെയ്തു.

പ്രാണരക്ഷാര്‍ത്ഥം മാക്സിമം ഓക്സിജന്‍ എത്തത്തക്കവിധം ശ്വസിക്കുന്ന യുവാവിനോടായി സന്യാസി ചോദിച്ചു.


“വെള്ളത്തിനടിയില്‍ ശ്വാസത്തിനായി ആഗ്രഹിക്കും പോലെയൊരു ആഗ്രഹം നിങ്ങള്‍ക്ക് സത്യത്തെ അന്വേഷിക്കുന്ന കേസിലും ഉണ്ടോ? “



അത് കേട്ട് ആള്‍ “ഏയ്. ഇല്ല, ചേട്ടോ..... ഞാന്‍ പോട്ടേ. ഞാന്‍ ഒന്നും ചോദിച്ചേം ഇല്ല ഇവിടെ ഒന്നും സംഭവിച്ചേമില്ല“ എന്ന് പറഞ്ഞത്രേ. (ആ യുവാവ് മഹാസാധുവായിപ്പോയി. അല്ലെങ്കില്‍ സന്യാസി 25 എണ്ണും വരെ ശ്വാസം പിടിക്കേണ്ടി വന്നേനെ! )


ഇത് ഞാന്‍ കുറെ മുന്‍പ് കേട്ടൊരു കഥയാണ്.

ഒരുപക്ഷേ, എന്റെ ജീവിതത്തില്‍ ഏറ്റവും തീക്ഷ്ണമായി ആഗ്രഹിച്ച കാര്യങ്ങള്‍ പലതും നടന്നിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അതൊക്കെ കുഞ്ഞ്യേ കുഞ്ഞ്യേ കാര്യങ്ങളായിരുന്നിരിക്കും. പക്ഷെ, എനിക്കത് വമ്പന്‍ സ്രാവുകളായിരുന്നു.

1996 വരെ ആഗ്രഹിച്ചിരുന്ന ചിലത്:.

1. മനോരമയില്‍ എന്നും പരസ്യം വരാറുള്ള ആക്ഷന്റെ ഷൂസ്.
2. കടഞ്ഞ കാലുള്ള, വീട്ടിത്തടിയുടെ ഡിസൈന്‍ മൈക്കയൊട്ടിച്ച ഡൈനിങ്ങ് ടേബിള്‍
3. ടീപോയ്, പേരാമ്പ്ര ഉണ്ടാക്കുന്ന 3 ചൂരല്‍ കസേര
4. ടി.വി. (പുത്തന്‍ അലൂമിനീയം ആന്റിന എന്റെ വീടിന്റെ ചിമ്മിണിയുടെ സൈഡില്‍..ആഹഹ!)
5. വീട്ടില്‍ ഗ്യാസ് കുറ്റി. (മാറാന്‍ പോകണം)
6. വീ.സീ.ആര്‍. (കാസറ്റ് കൊടുക്കല്‍, വാങ്ങല്‍)
7. അജന്തയുടെ മ്യൂസിക്കുള്ള ക്ലോക്ക്.
8. 12 ഡിജിറ്റിന്റെ കാല്‍ക്കുലേറ്റര്‍
9. ബാത്ത് റൂമിലും റ്റോയ്ലറ്റിലും‍ പോകുമ്പോള്‍ ബക്കറ്റില്‍ വെള്ളം കൊണ്ടുപോകുന്നത് ഒഴിവാക്കി, പൈപ്പില്‍ വെള്ളം വരണ സെറ്റപ്പ്.
10. ഫ്രിഡ്ജ്. (പ്ലാസ്റ്റിക്ക് കുപ്പിയില്‍ വച്ച ഐസ് വാട്ടര്‍ ഇടക്കിടെ എടുത്തുകുടിക്കണം)
11. ഡിഗ്രിക്കാരനാവണം.
12. ഗള്‍‍ഫുകാരനാവണം.
13. അമ്മാവന് 1000 രൂപ അയച്ച് കൊടുക്കണം, ഒരു കത്തും.
14. കാശുണ്ടാകുമ്പോള്‍ അമ്മക്കും അച്ഛനും മണി മാല പണിയിച്ച് കൊടുക്കണം.

പതിനാലാമന്‍ സ്വപ്നം എന്നെ പറ്റിച്ച് കളഞ്ഞു. :(

17 comments:

സിമി said...

എല്ലാം ചെറിയ സ്വപ്നങ്ങളാണല്ലോ വിശാലാ. എന്നെപ്പോലെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവണം, ലോകം മൊത്തം കറങ്ങണം, എന്നൊന്നും ഇല്ലല്ലോ.

ശ്രീനാഥ്‌ | അഹം said...

പതിനാലാമനെന്നാ പറ്റി?
പേരാമ്പ്രയില്‍ മൂത്ത കാപ്പിയുടെ ഒത്ത വേര്‌ പാളീഷ്‌ ചെയ്ത്‌ ഫോണ്‍ സ്റ്റാന്‍ഡാക്കി കൊടുക്കുന്ന ഒരു എടപാടും ണ്ടല്ലോ... ല്ലെ...?

ഭൂമിപുത്രി said...

എന്തൊരു നിഷ്ക്കളങ്ക മനസ്സനായിരുന്നു!
ഇപ്പോഴുമതെ,ല്ലെ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. പെട്ടെന്ന് തീര്‍ന്നു പോയെന്ന് തോന്നി. ആ സന്യാസി 25 വരെ എണ്ണം പിടിക്കേണ്ടി വന്നേനെ എന്നലക്കിയത് കലക്കി. ആഗ്രഹങ്ങളൊക്കെ ഇഷ്ടായി ...താങ്കളുടെ ആ ഒരു സിമ്പ്ലിസിറ്റി അതിലുമുണ്ട്... :)

അശ്വതി/Aswathy said...

ഒരുപക്ഷേ, എന്റെ ജീവിതത്തില്‍ ഏറ്റവും തീക്ഷ്ണമായി ആഗ്രഹിച്ച കാര്യങ്ങള്‍ പലതും നടന്നിട്ടുണ്ട്"
എനിക്ക് മനസ്സിലായി. കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ഞാന്‍ ഇങ്ങനെ സാടിച്ചിട്ടുണ്ട്. നമ്മുടെ മനസ്സിലെന്റെ ഒരു ശക്തിയെ കുറിച്ചു ഡയലോഗ് ഉം പറഞ്ഞിട്ടുണ്ട്. എണ്ണ എന്തിന്ക്കിലും ഒരു കാര്യം തീക്ഷ്ണമായി ആഗ്രഹിച്ചു കളയാം എന്ന് വിചാരിച്ചാലോ ഒന്നും നടക്കരുമില്ല.
ഒക്കെ spontaneous ആയി വരണം . അനങനെ ഒക്കെ തന്നെ അല്ലെ?

കനല്‍ said...

ആഗ്രഹിച്ച കാലത്ത് ആ സാധനങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്ന വില സാധിച്ചെടുക്കുമ്പോള്‍ ഉണ്ടാകാറില്ല.

ഇതില്‍ ചിലതൊക്കെ നമ്മളും ആഗ്രഹിച്ചതാണ്

വിശാലേട്ടാ

B Shihab said...

ആശംസകള്‍..........

കുമാരന്‍ said...

ഞാനും ഇങ്ങനെ തന്നെ ആയിരുന്നല്ലോ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പതിമൂന്നാമത്തെ ആഗ്രഹം നല്ലത്‌ തന്നെ. കൂടെയുള്ള കത്ത്‌ . അത്‌ അത്യാഗ്രഹമായി. അവര്‍ക്കതൊരു ശല്യമാവുൂല്ലേ

smitha adharsh said...

അയ്യോടാ...നല്ല സ്വപ്‌നങ്ങള്‍..
പതിനാലാമത്തെ സ്വപ്നം വിശാലേട്ടനെ പറ്റിചൂലെ..സാരല്യ

Arumanoor said...
This post has been removed by the author.
Arumanoor said...

No.15
ഭാര്യ വെട്ടു കത്തി കൊണ്ട്‌ വിറക്‌ കീറുന്നത്‌ ഓർമ്മയിൽ ഉള്ളത്‌ കൊണ്ട്‌ പതിനഞ്ചാമത്തെ ആഗ്രഹം എഴുതുന്നില്ല, എന്ന് കൂടി ചേർക്കാമായിരുന്നു .

ഇയാൾ കൊള്ളാം കേട്ടൊ!!!!!!! ഇംഗ്ലണ്ടിൽ നിന്ന് നിങ്ഗളുടെ ഒരു ആരാധകൻ !!! കോട്ടയം കാരൻ തോമാച്ചൻ( pradeep james,Birmingham).

ആര്‍ബി said...

ayyo
avvaasaanatheth nettichu kalanhallo

nalla post

Arun said...

really really touching... great post as usual.
good to know there are people who think similarly...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP