നഷ്ടക്കച്ചോടങ്ങള്‍

Monday, November 3, 2008

അങ്ങിനെ ഷെയറ് കച്ചോടത്തിന്റെയും അടപ്പിളകി. സമാധാനമായി!

183 രൂപ വച്ച് വാങ്ങിയ യൂണിറ്റെക്ക്, കെടക്കുന്നതുകണ്ടാല്‍ ഒരു തൊഴി വച്ചുകൊടുക്കാന്‍ തോന്നും. 30 രൂപ 10 പൈസ! ഒന്നിന് 153 രൂപ ലാഭം!.

ക്രൂഡോയില്‍, ഗോള്‍ഡ് എന്നിവയും കൂടി ഒന്ന് പയറ്റിയാലോന്നാലോചിച്ചതായിരുന്നു. ജെബെല്‍ അലിയിലെ അങ്കവും കഴിഞ്ഞ് അവിടെ എത്തിപ്പെടല്‍ എളുപ്പല്ല എന്നതായിരുന്നു വിലങ്ങുതടിയായത്. വൈകീട്ടാണ് ക്രൂഡിന്റേം ഗോള്‍ഡിന്റേം ഇടപാട്. ദുബായ് എയര്‍പോര്‍ട്ടിനടുത്താണ് ബ്രോക്കറ് ഓഫീസ്. കേട്ടോടത്തോളം കൊണ്ട് ഭയങ്കര രസം പരിപാടിയായിരുന്നു. ടൈമില്ലാതെ പോയത് നന്നായി.

ഷെയറ് ഇടപാടില്‍ ആക്വ്ചലി നഷ്ടം പറ്റിയെന്ന് പറയാന്‍ പറ്റില്ല. വിറ്റാലല്ലേ പ്രശ്നമുള്ളൂ.

സംഗതി ഷെയറ് വാങ്ങാന്‍ പറ്റിയ ടൈമാണിപ്പോള്‍. ആയ കാലത്ത് 500 ല്‍ നിന്നിരുന്ന ഷെയറുകള്‍ക്ക് പലതിനും ഇപ്പോള്‍ ഒരു കിലോ കൂര്‍ക്കയുടെ വിലയേയുള്ളൂ.

“ഡീ ഇവളേ, ഇമ്മക്ക് കുറച്ച് ഷെയറും കൂടി വേടിക്ക്യാഡീ” എന്ന് പറഞ്ഞപ്പോള്‍ സ്വന്തം ഭാര്യ അടുക്കളേന്ന് ചപ്പാത്തി വടി സ്ലാബില്‍ തട്ടി, “ആര്‍ക്കാണ്ടാ ഇവിടെ ഷെയറ് വാങ്ങേണ്ടേ?“ എന്ന് ചോദിക്കണൂ.

എനിക്ക് ബിസിനസ്സ് അത്ര പറ്റിയ പണിയല്ല. എന്തിന്റെയായാലും. എന്നാലും എനിക്ക് ചിലതൊക്കെ ഒന്ന് ചെയ്തില്ലേ ഒരു സുഖക്കുറവാ.

പണ്ട്, ഞാന്‍ ഷാര്‍ജ്ജയില്‍ ഒരു ഫുഡ് സ്റ്റഫ് കമ്പനി തുടങ്ങിയിരുന്നു. എന്റെ അളിയനും ഒരു സുഹൃത്തും കൂടെ ചേര്‍ന്ന്. സ്വന്തമായി ഒരു കമ്പനി തുടങ്ങുക. എന്നിട്ട് കുറച്ച് ജോലിക്കാര്‍, കമ്പനി വണ്ടി, ശോ! എനിക്കാലോചിക്കുമ്പോഴേ കുളിരായിരുന്നു. അങ്ങിനെ മൂന്ന് ജോലിക്കാരേം രണ്ട് വാനും വാങ്ങിച്ചു. പരിപാടിയൊക്കെ ജോറായി. പക്ഷെ, പിന്നീട് അതൊന്ന് അവസാനിപ്പിക്കാന്‍ കഴിച്ച പാടിന്റെ കുളിര് മാറാന്‍ കൊല്ലം ഒന്നെടുത്തു.

വാന്‍ സെയിത്സായിരുന്നു, മെയിന്‍. ആറുമാസത്തില്‍ ഞങ്ങളുടെ വാന്‍ നാല് തവണ ഇടിച്ചു. ഏജന്‍സി സെര്‍വീസ് ആയതുകൊണ്ട് ഒരിടിക്ക് മിനിമം 15 ദിവസം വണ്ടി കട്ടപ്പുറത്ത് കയറും. ആക്വ്ചലി, ആ ബ്രാല്‍ വെള്ളത്തിലാവാനുണ്ടായ മെയിന്‍ കാരണം. ആയിടക്ക് ഇവിടെ ആക്സിഡന്റ് നടന്നു എന്ന് കേട്ടാല്‍ എനിക്കാധി ആയിരുന്നു.

ഒരിക്കല്‍ സിഗ്നലില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രകോപനവുമില്ലാതെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വല്യ ഫോര്‍ക്ക് ലിഫ്റ്റ് റിവേഴ്സില്‍ വന്ന് വാനിലിടിച്ചു. അന്ന് ഞാന്‍ സീറ്റിന്റേം ഡോറിന്റേം ഇടയില്‍ പിളുങ്ങിപോണ്ടതായിരുന്നു, ഒരു പൊടിക്ക് മാറി.

സംഗതി കുറച്ച് കാശു പോയെങ്കിലുമെന്തേ.... അവസാന ടൈമില്‍, ജോലിക്കാരെ രണ്ടുപേരേം പറഞ്ഞുവിട്ട് പാര്‍ട്ട് ടൈമായി ഞാനും കൂടെ പോവുകുയും ജെബല്‍ അലിയിലെ മേലുദ്ദ്യോഗവും കഴിഞ്ഞ് ചെന്ന്, ഷാര്‍ജ്ജയായ ഷാര്‍ജ്ജയിലെ എത്രയെത്ര ഗല്ല്ലികളില്‍, എത്രയെത്ര ഗോഡൌണുകളില്‍ എത്ര കേയ്സ് പെപ്സിയും സെവനപ്പുമാണ് ലോഡിങ്ങ് & അണ്‍ലോഡിങ്ങ് ചെയ്തത്.. തലയില്‍ മുണ്ടിട്ട്!

നിങ്ങള്‍ക്കൊരു സത്യം അറിയാമോ? ഈ പെപ്സിയുടെ പാട്ട ടിന്ന് ഒരു കേയ്സ് ഇറക്കാനും കയറ്റാനും വളരെ ഈസിയാണ്. പക്ഷെ, ചില്ല് കുപ്പി ബോട്ടിലുണ്ടല്ലോ?? അതിന് ഒടുക്കത്തെ കനമാ!!

ഹവ്വെവര്‍, കുറച്ച് കാലം കൂടെ ഞാന്‍ ബിസിനസ്സ് ചെയ്തിരുന്നെങ്കില്‍ എന്റെയും വയര്‍, സിക്സ് പാക്ക് ആയേനെ. എന്തൊക്കെ മോഹങ്ങളായിരുന്നു!

എമിറേറ്റ്സ് റോഡില്‍ ഇപ്പോള്‍ മുഴത്തിന് മുഴത്തിന് ക്യാമറ വച്ചേക്കുകയാണ്. മുന്നീന്നും പിന്നീന്നും ഫോട്ടോയെടുക്കുന്ന ക്യാമറയാണ് പുതിയ ക്യാമറകള്‍. സൂക്ഷിച്ചും കണ്ടും പോയില്ലെങ്കില്‍ ഷാര്‍ജ്ജയില്‍ നിന്ന് ജെബെല്‍ അലി വരെ വെറുതെ ഒരാഴ്ച പോയാല്‍ ഫൈനടക്കാന്‍ ഒരുമാസത്തെ ശമ്പളം പോരാണ്ട് വരും.

ദുബായില്‍ ചൂട് മാറി. തണുപ്പ് സ്റ്റാര്‍ട്ടായി. കൈമറ്റ് ചേയ്ഞ്ച് അറിയാന്‍ ഞാന്‍ ബോഡിയില്‍ സെന്‍സര്‍ വച്ചിട്ടുള്ളതുകൊണ്ട്, ഒരാഴ്ചയായി ഞാന്‍ ചുമച്ചോണ്ട് നടപ്പാണ്. മരുന്ന് കഴിക്കാതെ മാറുമോ എന്നൊന്ന് നോക്കണമല്ലോ?

ജിമ്മിന് പോക്ക് വീണ്ടും നിര്‍ത്തിവച്ചു. നാളെ മുതല്‍ വീണ്ടും തുടങ്ങണം. അവിടം കമ്പ്ലീറ്റ് അറബി കട്ടകളാണ്. എന്തിറ്റാ സൈസ്. കൊടകര ജിമ്മിന് പോയിരുന്നപ്പോള്‍ അവിടത്തെ ടോപ്പ് കട്ട ഒരു ശശിയേട്ടനായിരുന്നു. ഇവിടത്തെ ഓരോരോ കുരുപ്പുകളെ ഒന്ന് കാണണം. എന്തൊക്കെ തരം മെഷിനറിയാ. ഡൈലി ഒരു മണിക്കൂര്‍ മിനക്കെടാമെന്ന് വച്ചാല്‍ ആര്‍ക്കും കട്ടയാവാം. വെരി സിമ്പിള്‍!

11 comments:

Anu said...

ഹൊ അങ്ങനെ ആദ്യം ആയിട്ടു എന്‍റെ കമന്റ് ആദ്യം വന്നു.. എന്നും നോക്കുവയിരുനു എന്തെങ്കിലും പോസ്ടുനുണ്ടോ എന്ന് അറിയാന്‍. ഏതായാലും ഇന്നു നിരാശപെടെണ്ടി വന്നില്ല. ഷെയര്‍ market down ആയതു കൊണ്ടാണോ പോസ്റ്റ് ഒന്നും ഇല്ലാത്തത് ? Let us relax.. please post something...

Anu said...

അല്ലെങ്കിലും എന്നാ ഈ share ഒക്കെ ഉണ്ടായത്.

Visala Manaskan said...

പ്രിയ അനു,

ഇവിടത്തെ വിശേഷങ്ങള്‍ എന്ന നിലക്കാണിപ്പോള്‍ ഇതെഴുത്ത്.

പിന്നെ, ഷെയര്‍ മാര്‍ക്കറ്റ് ഡൌണായതില്‍ എനിക്ക് വിഷമം ഒന്നും ഇല്ല. അതിനുമാത്രം ഷെയറുമില്ല. ചുമ്മാ ഒരു വിശേഷം എന്ന നിലക്ക് പറഞ്ഞൂന്ന് മാത്രം. തന്നെയുമല്ല, അനു പറഞ്ഞ പോലെ, ‘എന്നാ ഇതൊക്കെ ഇണ്ടായേ?” :)

താങ്ക്സ് ട്ടാ.

ശ്രീനാഥ്‌ | അഹം said...

കൂര്‍ക്ക, പിളുങ്ങല്‍, എന്തിറ്റാ സൈസ്‌... :)


പിന്നെയ്‌ സജീവേട്ടാ,

ഇപ്പോ പുരാണത്തില്‍ ഒന്നും എഴുതുന്നില്ലല്ലോ? മരുന്നിനെങ്കിലും എന്തെങ്കിലും പോരട്ടേ ന്നെയ്‌. നല്ല കുട്ട്യല്ലേ... ബ്ലീസ്‌...

ശ്രീനാഥ്‌ | അഹം said...

അതേപോലെ തന്നെ ആ സ്ക്രാപ്‌ സ്വപ്നങ്ങളും.

ഇപ്പോ ആ ജാതി സ്വപ്നങ്ങള്‍ കാണാന്‍ "റ്റൈം" കിട്ടുന്നില്ലെ മാഷേ... അതാണെങ്കി ഇച്ചിരി എഴുതിയാപ്പോരെ, ഇന്‍സ്റ്റന്റ്‌ പടക്കംസ്‌...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അപ്പോ‍ള്‍ ജിമ്മില്‍ പോക്ക് നിര്‍ത്തീന്ന് അറിഞ്ഞാല്‍ പെപ്സി കുപ്പി തലേല്‍ കൊണ്ട് നടക്കുന്നവരുടെ കൂട്ടത്തില്‍ നോക്കിയാല്‍ മതി അല്ലേ...(ഹോ സിക്സ് പാക്ക് ആകാന്‍ പെപ്സി കുപ്പിയും!!!!!)

Anu said...

ഏതോ ഒരു പോസ്റ്റില്‍ ഷെയര്‍ നെ കുറിച്ചു എഴുതിയിരുനല്ലോ. share market down ആയെന്നു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു ഒരു പോസ്റ്റ് ന് ചാന്‍സ് ഉണ്ടെന്ന്. നിങ്ങള്‍ എന്തെങ്കിലും എഴുതിയാല്‍ മതി. അതില്‍ കാണും ചിരിക്കാന്‍ ഒത്തിരി. really u r gifted..Please try to post atleast something once in a week.. ഞങ്ങള്‍ ഒന്നു ചിരിച്ചോട്ടെ മാഷേ .. ഈ ഗള്‍ഫ് ലൈഫ് ഇല്‍ എന്തെങ്കിലും വേണ്ടേ ഒന്നു relax ആകാന്‍.

paarppidam said...

അംബാനി പുലിയണെന്ന് കേട്ടാണ് ഞാൻ കാശുമുടക്കി അങ്ങേരുടേ ഷെയർ വാങ്ങിയത്...അതു വെള്ളത്തിൽ. അതുപോളെ മറ്റു ബാങ്കുകളിൽ നിന്നുംവ്യത്യസ്ഥമാണ് ലോണെടുത്ത് അടക്കാത്തവരെ കണ്ണുരുട്ടി കാശുവാങ്ങുന്ന ടീമാണെന്ന് കരുതി ഒരു ഐ.പി.സി.സി.അയ്യോ.ബാങ്കിന്റെ കുറച്ച് ഷയർ വാങ്ങി അത് ദേ അന്തിക്കാട്ടെ രവ്യേട്ടൻ വെള്ളംടിച്ച് വടക്കേ ആലിന്റെ അവിടത്തെ ഷാപ്പിൽ കിടക്കുന്ന പോലെ കിടക്കുന്നു.

“ചേട്ടൻ ഇപ്പോൾ ഷയർ പരിപാടി നിർത്തിവച്ചിരിക്കാ‍ ഒന്ന് സ്റ്റെബിലിറ്റി വറട്ടെ” എന്ന് ഇടക്കിടെ നാട്ടിലുള്ള ബാര്യയെ സമധാനിപ്പിക്കും. അവൾക്കറിയില്ലല്ലോ കയ്യിലുള്ള മൊതൽ എങ്ങനെ ഒഴിവാക്കും എന്ന് ആലോചിച്ച് നടക്കുന്ന എന്റെ വിഷമം....

തൃശ്ശൂരും പാലക്കാടും ഉള്ള കൊള്ളാവുന്ന ആ‍നകളെ പോരാഞ്ഞ് പിള്ളാർ നാട്ടിൽ പൂരത്തിനു കോട്ടയത്തുനിന്നോ കൊല്ലത്തുനിന്നോ ഒരു അനന്ദപത്മനാഭനെ ബുക്കുചെയ്തു കഴിഞ്ഞു...ആനയുടേ ഏക്കത്തുകയിൽ ഒരു വിഹിതം ഷയറിൽ ആണെന്ന് അവരോട് പറയ്യൻ പറ്റോ..താടിയും തലപ്പാവും ഉള്ള ആൾ വല്ല പ്രസ്ഥാവനയും ചെയ്ത് ഈ ഷയർ ഒന്ന് ഉയർത്തിയാൽ കോള്ലാമ്മ്...ഇല്ലേൽ ഉത്സവട്ട്tഹിനു ഞാൻ ആരോടു സമാധാനം പറയും....

kichu said...

hi visal...

Ithra SUNDARI aayirunno, thante vandikalellaam..

mattu vandikal veruthe vannu onnu mutti pokan???

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൂര്‍ക്കയെ ഇത്രയും തരം താഴ്ത്തിയത്‌ ശരിയല്ല.

പിന്നെ ബോഡിയില്‍ സെന്‍സര്‍ വെച്ചിട്ടുണ്ട്‌ ഈയുള്ളവനും അതിനെ ഒരു സുഖത്തിലാ. പിന്നെ കാണാം

പിരിക്കുട്ടി said...

unitech ippol 32.50 undu k too....

mutual fundil invest cheyyu mashe sip is very good in this recession.....

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP