ആഗോളമാന്ദ്യാനന്ദം
Monday, January 5, 2009
ക്രിസ്തുമസും ന്യൂയറുമൊക്കെ പ്രമാണിച്ച് ദുബായ് അതിന്റെ മാക്സിമം ഗ്ലാമറില്‍ നില്‍ക്കുകയാണിപ്പോള്‍. (ഒരാഴ്ച മുന്‍പ് എഴുതി തുടങ്ങിയ പോസ്റ്റാണ്!). എമിറേറ്റ്സ് മാളിന്റെ അകത്തെ ക്രിസ്മസ് ട്രീ കണ്ട്, “ഏറെക്കുറെ കനകമലയുടെ ഹൈറ്റുണ്ടല്ലോ?” എന്ന് പറഞ്ഞിട്ട് ദുബായ് മാളില്‍ ചെന്നപ്പോള്‍ അവിടെ ഒരു എവറസ്റ്റ്; മാല ബള്‍ബും നക്ഷത്രങ്ങളും ഞാട്ടിയിട്ട് നില്‍ക്കുന്നു!!
യു.ഏ.ഇ. വീണ്ടും സ്വറ്ററിന്റകത്ത് കയറി തുടങ്ങി. നിരത്തിലും മാളുകളിലും സ്വെറ്ററിട്ട് പോകുന്നവരെ കാണുവാന്‍ ഒരു പ്രത്യേക ഭംഗിയാണ്. മൊത്തം ഉണ്ടന്മാരും ഉണ്ടത്തികളും! തടിച്ചിരിക്കുക അല്ലെങ്കില്‍ പുഷ്ടിമയോടെ ഇരിക്കുക എന്നത് ഒരു ഐശ്വര്യത്തിന്റെ ലക്ഷണമായിട്ടാണ് ഏരിയയില്‍ പണ്ടൊക്കെ പറയുക.
കല്യാണം കഴിഞ്ഞ് പോയ പെണ്ണുങ്ങള്‍ തടി വച്ചാല്‍, ‘അവള്‍ക്ക് പരമ സുഖമാ, വട്ടച്ചക്കാല ഉരുണ്ടുരുണ്ട് നടക്കണത് കണ്ടില്ലേ?’ എന്ന് പറയും. സ്‌ലിമ്മായി ഇരിക്കുകയാണെങ്കില്‍...‘അയിന് അവിടെ വല്ലാത്ത കഷ്ടപ്പാടാ... ഞവറോണിയായി ഇരിക്കുന്നത് കണ്ടോ? പാവം!‘ എന്നും പറയും. പുറത്തേക്ക് ജോലിക്ക് പോകുന്നവരെപ്പറ്റിയും ഇതേ ആറ്റിറ്റ്യൂഡ് തന്നെ.
ഞാന്‍ ഇവിടെ വന്ന കാലത്ത് പാല്‍, മുട്ട, ബട്ടര്‍, ചിക്കന്‍ എന്നിവ വച്ച് കാച്ചിയിരുന്നതിന്റെ സെക്കന്റ് ലക്ഷ്യം ഈ പരമസുഖ ജോലി ഇമേജായിരുന്നു!! (ഒന്നാം ലക്ഷ്യം പറയേണ്ട ആവശ്യമില്ലല്ലോ...)
ഹാര്‍ട്ടറ്റാക്ക് വിസയില്‍ ഏരിയയില്‍ നിന്ന് കുറെ പേര്‍ സ്കൂട്ടായതിന് ശേഷം ഇപ്പോള്‍ പൊതുവില്‍ എല്ലായിടത്തും ആ ധാരണ മാറിയിട്ടുണ്ടെങ്കിലും, ഇപ്പഴും മനസ്സിന്റെ ഉള്ളില്‍ പഴേ അഭിപ്രായം ഉണ്ട് എനിക്ക്, ചിലപ്പോഴെങ്കിലും.
രാവിലെ കുളിക്കുമ്പോള്‍ തലയില്‍ തേക്കുന്ന കേശാമൃതം തണുത്ത് കട്ടയായി, അരവണ പായസം പോലെയാവല്‍ തുടങ്ങി, വീണ്ടും (അരിമണിയുടെ കുറവേ ഉള്ളൂ). അതെല്ലാ ജനുവരിയിലും പതിവാ. വാഷ് ബേയ്സന്റെ ലൈറ്റിന്റെ മുകളില്‍ വച്ചാണ് പണ്ടേ ഈ പ്രശ്നം പരിഹരിക്കുക. നല്ല തണുപ്പില്‍ അതും രക്ഷയില്ല. ജെബെല്‍ അലിയില്‍ കമ്പാരിറ്റീവ്ലി തണുപ്പ് കൂടുതലാ. അവിടെ ക്യാമ്പില്‍ താമസിക്കുമ്പോള്‍ കൂടെകിടപ്പന്‍ സര്‍ഫറാസ്, രാവിലെ ഞാന്‍ ഞാന്‍ കേശാമൃതം തോണ്ടിയെടുത്ത് തേയ്ക്കുന്നത് കണ്ടിട്ട്, “എന്തുണ്ടാദ്??“ എന്ന് ഉറുദുവില്‍ ചോയ്ചു.
ഞാന്‍ പറഞ്ഞു. ഇത് നെല്ലായി കാളന്‍ ഉണ്ടാക്കുന്ന മള്‍ട്ടി പര്‍പ്പസ് ഓയില്‍ ആണെന്ന്. താരനും മുടികൊഴിച്ചലും അകാലനരയും തടയാം, സുഗന്ധത്തിനായി ഹെയര്‍ ഓയിലാക്കാം, ഒന്ന് തണുപ്പിച്ചാല്‍ ഗ്രീസായും ഉപയോഗിക്കാം എന്ന്.
ആ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതിന്റെ കാരണം, ടി അമൃതത്തിന്റെ ബോട്ടിലിന്റെ ലേബല്‍ പടം ഉളുമ്പത്തുംകുന്നിലുള്ള ഒരു കൊച്ചിന്റെയായതുകൊണ്ടല്ല. ലത് എന്റെ കുടുംബവെളിച്ചെണ്ണയായിരുന്നതുകൊണ്ടാണ്.
അവളെപ്പറ്റി ഓര്‍ത്താല്‍, അമ്മയും മക്കളും കൂടെ എന്നും പള്ളിയില്‍ പോണ സീനേ ഓര്‍മ്മയുള്ളൂ. നല്ല മുടിയായിരുന്നു. ഫോട്ടോ എടുത്തിട്ട് ഒരു പതിനഞ്ച് കൊല്ലമായിക്കാണും. ഇപ്പോള്‍ ഏത് ഷേയ്പ്പിലാണോ എന്തോ?
സൌദി അറേബിയയിലുള്ള ഒരു ചുള്ളനുമായി കല്യാണം ഉറപ്പിച്ചുവെന്നൊക്കെ ഞാന്‍ കേട്ടിരുന്നു. ഇപ്പോള്‍ തടിച്ചിയായി വട്ടച്ചക്കാലയായി നടക്കുകയായിരിക്കും!!
* * *
ആഗോളമാന്ദ്യാനന്ദ ഗുരുവിന്റെ അനുഗ്രഹത്താല്‍, ഗള്‍ഫിലുള്ള ഭൂരിപക്ഷവും വരുംവരായകളെക്കുറിച്ച് സീരിയസ്സായി ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു. വഴിയില്‍ വച്ച് ദാഹിക്കുമ്പോള്‍ ജ്യൂസോ, സോഫ്റ്റ് ഡ്രിങ്ക്സോ പ്രിഫര്‍ ചെയ്തിരുന്ന ഞാന്‍, “അല്ലെങ്കില്‍ വേണ്ട, വീട്ടില്‍ ചെന്നിട്ട് പച്ചെള്ളം കുടിക്കാം” എന്ന് വരെയായി. പണ്ടും അങ്ങിനെയൊക്കെയായിരുന്നല്ലോ?
കല്യാണത്തിന് ഇന്വിറ്റേഷന്‍ കാര്‍ഡ് കൊടുക്കുമ്പോലെയാണത്രേ ചില കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ മാനേജര്‍മാര്‍ നടന്ന് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുത്തത്! :(
ഈ സാമ്പത്തിക മാന്ദ്യം കാരണം എന്റെ ജോലി പോകാന്‍ ചാന്‍സില്ല. (ജോലി പോകാന്‍ അത് തന്നെ വേണ്ടല്ലോ? “എന്ത്യേരോ..??” എന്ന് ചോദിച്ച് ബോസിന്റെ താടിയില്‍ പിടിച്ച് ഒന്ന് ഉന്തിയാലും മതിയല്ലോ!)
എങ്കിലും ഫുള്‍ ടൈം നാട്ടില്‍ പോയാല്‍ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയുള്ള ആലോചനയാണ്. കുറച്ച് കാലം മുന്‍പ്, കൊടകരപുരാണം എഴുതി തുടങ്ങിയ കാലത്ത് കൊടകരയിലെ കഥകള്‍ ആലോചിച്ചിരുന്ന പോലെയൊരു സന്തോഷകരമായ മൂഡ് തരുന്ന പരിപാടി തന്നെ ഇതും. ചിലവിനും ചെറിയ നീക്കി വെയ്പിനും ഉള്ള വരുമാനം ജോലിക്ക് പോകാതെ കിട്ടുന്ന കാലത്ത്, ബില്‍ക്കുല്‍ ഫ്രീ ആയി ഇരിക്കുമ്പോള്‍ എനിക്ക് ചെയ്യാനുള്ള പല കാര്യങ്ങളില്‍ ഒന്ന് എഴുത്തായിരിക്കും. അന്ന് ഞാനൊരു എഴുത്തുണ്ട്... ഹും!

22 comments:
:)ഇപ്പൊ മിക്കവരും ബോസ്സ് വരുമ്പോ കമ്പ്യൂട്ടറില് മുഖം പൂഴ്ത്തി കുനിഞ്ഞിരിക്കുത്രേ.ഇല്ലേല്‍ ആ ബോസ്സെങ്ങനും ' അല്ലേ, നീ ഇതു വരെ പോയില്ലേ?' എന്നെങ്ങാനും ചോദിച്ചാലോ ;)
ഈ ആഗോളമാന്ദ്യാനന്ദത്തില് സസന്തോഷം പങ്കുചേരുന്നു
btw, വിശാല്‍ ജി, പകര്ത്തെഴുത്തിനോ ഡോര്‍ ടോ ഡോര്‍ സെയ്സിനോ ആളെ വേണേല്‍ ഒന്നു എന്റെ ഈ ഐ ഡി കൂടെ കണ്സിഡറണേ
പാവം പണിക്കാര്‍, പാവം കമ്പനികള്‍.
പിരിച്ചു വിടുന്ന ആള്‍ക്കാരുടെ കാര്യം മാത്രമേ നമ്മള്‍ ആലോചിക്കുന്നുള്ളു. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ കമ്പനിക്ക് കിട്ടിയ പിരിച്ചുവിടല്‍ നോട്ടീസില്‍ പതിനാലു ദിവസത്തിനകം ചെയ്യുന്ന പണി നിര്‍ത്തി എല്ലാം വാരിക്കെട്ടി പൊക്കോണം എന്നായിരുന്നു എഴുതിയിരുന്നത്.
'വിശു'വിന് ബില്‍കുല്‍ ഫ്രീ ആകുന്ന കാലം വളരെപ്പെട്ടെന്നു വന്നുചേരട്ടെയെന്ന് പ്രാര്‍ത്ഥിക്കാന്‍ എനിക്കിഷ്ടമുണ്ട്..!
പക്ഷെ..മ്മട കുട്ട്യല്ലേ....അത്രപെട്ടെന്നൊന്നും ഫ്രീ ആകാതിക്കട്ടെ....!
ഈ മാന്ദ്യം മനുഷ്യന്റെ മനുഷ്യന്റെ നെഞ്ചത്ത് ജെ സി ബി കൊണ്ട് മാന്തുമ്പോലെ ആവും എന്നാ ഒരാള്‍ പറഞ്ഞത്... നാട്ടില്‍ പോയാല്‍ ബന്ദ് നടത്തിക്കളിക്കാം :)
ദുബൈമാളിലെ ക്രിസ്മസ് ട്രീ കണ്ടപ്പോ അക്വേറിയം കണ്ടില്ലേ...
ഓടോ :
(ശ്ശോ ഇവിടെ ഓഫ് ടോപിക് ഇട്ടില്ലെങ്കില്‍ പിന്നെയവടെ... )
ഒത്തിരി എഴുതാന്‍ ഇടവരട്ടേ എന്ന് ആശംസിക്കാനുള്ള ചാന്‍സ് ഇല്ലാണ്ടാക്കി... ദുഷ്ടന്‍ :)
കുറെ koottukaarkku ജോലി നഷ്ടപ്പെട്ടു...
:(
തിരിച്ചെത്തിയോ?
വെക്കേഷന്‍ അടിച്ച് പൊളിച്ചോ?
നാട്ടില്‍ പോയി,ട്രൌസര്‍ ഒക്കെ പൊളിഞ്ഞു വന്നപ്പോഴാണോ,ഈ ആഗോള സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടത്?
പാല്‍, മുട്ട, ബട്ടര്‍, ചിക്കന്‍ ..കഴിച്ചിരുന്നതിന്റെ ഒന്നാം ലക്ഷ്യം മനസ്സിലായില്ല..!! :)
ഈ സാമ്പത്തിക മാന്ദ്യം കാരണം എന്റെ ജോലി പോകാന്‍ ചാന്‍സില്ല. (ജോലി പോകാന്‍ അത് തന്നെ വേണ്ടല്ലോ? “എന്ത്യേരോ..??” എന്ന് ചോദിച്ച് ബോസിന്റെ താടിയില്‍ പിടിച്ച് ഒന്ന് ഉന്തിയാലും മതിയല്ലോ!)
അതു കറക്റ്റ്!
എത്ര പേരാണോ ജോലി പോയി വിഷമിച്ചിരിയ്ക്കുന്നത്... :(
ഇവിടെ നിന്നു പിരിച്ചു വിട്ടാൽ നാട്ടിൽ പോവാം
നാട്ടിൽ പോയാലോ നാട്ടീന്നും വിട്ടീന്നു പിരിച്ചുവിടുന്നു.
ആശംസകൾ
ചാത്തനേറ്:സ്വതവേ ചീത്ത പറഞ്ഞാല്‍ ആളു കമ്പനി ചാടിപ്പോമെന്ന് കരുതിയിരുന്ന മാനേജര്‍മാര്‍ വരെ മാറിത്തുടങ്ങി...
" “എന്ത്യേരോ..??” എന്ന് ചോദിച്ച് ബോസിന്റെ താടിയില്‍ പിടിച്ച് ഒന്ന് ഉന്തിയാലും മതിയല്ലോ! " - That was a kidu dialog !!
സംഗതി കലക്കി...പ്രത്യേകിച്ച് കല്യാണക്കുറി നൽകുന്നപോലെ ടെർമിനേഷൻ എന്ന പ്രയോഗം.പിനെ ഉളുമ്പത്തുംകുന്നുകാവിലെ ആ പെൺകൊടി ഇപ്പോൽ ചഹ്ക്കലപരുവം എന്നൊക്കെ എഴുത്യാൽ ചെലപ്പോ നല്ല ചുട്ടപെടകിട്ടിയേക്കാം.....ഹഹഹ്..
പിന്നെ ഉള്ളപണികളഞ്ഞ് നാട്റ്റിൽ പോയി സുഖായി ഇരുന്നെഴുതാം എന്ന് കരുതിയാൽ തെറ്റി.ബഹൃറൈനിൽ കൊള്ളാവുന്ന ഒരു കമ്പനീൽ(സായ്പിന്റെ) ഫുൾ ഫ്രീഡവുമായി കഴിഞ്ഞ്jഇരുന്ന ഞാൻ കഷ്ടകാലത്തിനു വിസമാറ്റുവാൻ വേണ്ടി നാട്ടിൽ പോയി,സംഗതി അല്പം നീണ്ടു.നീണ്ടപ്പോ ഞാൻ വ്യക്തിപരമായ കാരണങ്ങളാൽ അവിടെ കൂടി.അതോടെ സംഗതി മറി.ഗൾഫിൽ ഒനിച്ച് നിൽക്കുമ്പോൾ പ്രണയം കൊണ്ട് പൊറുതി മുട്ടിച്ചിരുന്നവൾടെ പ്രണയ്ം ഒറ്റയടിക്ക് എങ്ങോ സ്കൂട്ടായി.പിതാജി.”എന്തോാട്ട് കണ്ടിട്ടാ ഇവിടിങ്ങ്gഅനെ പൂരം കണ്ട് നടക്കണേ....”
അതോണ്ടെ സജീവേട്ടോ ഇവിടെ ഇരുന്നുള്ള എഴുത്തുമതി....
ഹ,ഹ പണി പോയിക്കിട്ടാനുള്ള ഐഡിയ കലക്കന്‍!
പണി മാത്രമല്ല മൂക്കിന്റുള്ളീന്നും പോകും (ച്വോര)
എല്ലാരെം കൂടി പറഞ്ഞയച്ചാല്‍ എന്തരാവുമൊ എന്തൊ!?
കല്യാണത്തിന് ഇന്വിറ്റേഷന്‍ കാര്‍ഡ് കൊടുക്കുമ്പോലെയാണത്രേ ചില കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ മാനേജര്‍മാര്‍ നടന്ന് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുത്തത്! :(
:)
" വഴിയില്‍ വച്ച് ദാഹിക്കുമ്പോള്‍ ജ്യൂസോ, സോഫ്റ്റ് ഡ്രിങ്ക്സോ പ്രിഫര്‍ ചെയ്തിരുന്ന ഞാന്‍, “അല്ലെങ്കില്‍ വേണ്ട, വീട്ടില്‍ ചെന്നിട്ട് പച്ചെള്ളം കുടിക്കാം” എന്ന് വരെയായി"
ഹ ഹ ഹ... :)
അവസാനത്തെ പാര(ഗ്രാഫ്) വേണ്ടായിരുന്നു വിശാല്‍ജീ,
വിശാല്‍ജിയുടെ കൂടുതല്‍ പോസ്റ്റ് വായിക്കാന്‍ ആഗ്രഹമുള്ള ബൂലോഗ്ഗവാസികള്‍ ജോലി പോട്ടെ എന്നെങ്ങാനും വിഷ് ചെയ്തു കളഞ്ഞാലോ?
മാന്ദ്യത്തിന്റെ മലവെള്ളപ്പാച്ചില്‍ വന്ന് മൂക്കോളമെത്തി നില്‍ക്കുകയാണ്.കാര്യങ്ങള്‍ കുറേ കൂടി അടുത്തു കാണുന്ന സാമ്പത്തിക വിഭാഗത്തിലായത് കൊണ്ട് ആധി കൂടും.
ഇന്നലെ ആലപ്പുഴ പ്രവാസികളുടെ എക്സിക്യൂട്ടിവ് മീറ്റിംഗിനു പോയി.സാധാരണ അലമ്പും തമാശയും ബഹളുവുമൊക്കെ ഉള്ള മീറ്റിംഗില്‍ എന്തോ വേവലാതി ഉമിത്തീ പോലെ നീറി പുകഞ്ഞുനിന്ന ഫീലിംഗ്.പലരും റിസിഷന്‍ സ്പെഷ്യല്‍ തമാശകള്‍ പറയാന്‍ ശ്രമിച്ചെങ്കിലും എല്ലാറ്റിനുമൊരു ദുഖച്ഛവി.
ഇനി ഇപ്പോള്‍ ഇതൊക്കെ ഒരു ശീലമാകണം,നാട്ടില്‍ പോകേണ്ടി വരുന്ന ഒരു സാഹചര്യവുമില്ലെങ്കിലും അത്തരം ഒരു സ്ഥിതി ഉണ്ടായാല്‍ അത് നേരിടാനായി ഓട്ടോ സജഷനിലൂടെ മനസ്സിനെ പാകപ്പെടുത്തുന്ന ചില പരിപാടികളും പരിശീലിക്കുന്നു.
അതു ശരി; വിശാല്‍ജി ഇപ്പൊ ഇവിടെയാണോ? ദിവസവും 'കൊടകരപുരാണം' പോയി നോക്കും; നിരാശനായി തിരിച്ചുപോകും. കുറേ നാള്‍ കൂടിയാണ് ഇവിടെ വരുന്നത്: എന്തിറ്റാ കഥ? നോം തൃപ്തനായി :)
അപ്പോ അവധിക്കാലം ഒക്കെ അടിച്ചുപൊളിച്ചോ? പതിവുപോലെ ഇപ്രാവശ്യവും 15 ദിവസം മാത്രമേ കിട്ടിയുള്ളൂ? സാധാരണ എല്ലാവര്‍ക്കും 1ഉം 2ഉം മാസം കിട്ടുന്നതാണല്ലോ?
കേശാമൃതത്തിന് അതിനും മാത്രം സുഗന്ധമുണ്ടോ? എനിക്കു തോന്നിയിട്ടില്ല.. അതു തേച്ചാല്‍ പിന്നെ എങ്ങനേലും കഴുകികളയണം എന്ന ആഗ്രഹമാണ് സാധാരണയായി എനിക്കുണ്ടാവറുള്ളത്. പിന്നെ അകാലവാര്‍ധ്കയ്ം എങ്ങാനും വന്നാലോന്നു പേടിച്ചിട്ടാ.. എന്തായാലും അടിപൊളി
മാഷെ ഇതൊരു മുന്‍ക്കൂര്‍ ജ്യാമ്മ്യത്തോടെയുള്ള റിട്ടയര്‍മെന്റ് ആണോ???!!!
ഏയ് അങ്ങനെയൊന്നുമല്ല, ല്ലെ?
സജീവ്
ജോലി കളഞ്ഞിട്ടു എഴുതേണ്ട.. തിരക്കില്‍ എഴുതിയിരുന്ന പഴയ രീതി മതി.. പിന്നെ എഴുത്തിനോട് മടിയായോ... പക്ഷെ വായിക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ലാട്ടോ ..കൊതിയെ ഉള്ളൂ..
ente daivame ee mandhyam kaaranam sharebrokers aaya njangalkkum kitty salary cut....
joliyil ninnu thamasiyaathe cut aakumaarikkum....
daivathinu sthothram....
pinne ezhuthutto...
we are always interested to read ur blogs...
ente pala frndsinum pani poyikitty :(
tension kondu ithu vaayichittu chirikkaanum vayya.
ente pala frndsinum pani poyikitty :(
tension kondu ithu vaayichittu chirikkaanum vayya.
Post a Comment