കരുവാന്റെ വളപ്പിലെ കാട്ടു മുയലുകള്‍

Saturday, January 17, 2009

അങ്ങിനെ ഹരിഹരേട്ടന്റെ ജോലിയും പോയി!

“ശ്രീലങ്കന്‍ സേന കിളിനോച്ചിയും പിടിച്ചെടുത്തു“ എന്ന ന്യൂസ് റേഡിയോയിലൂടെ കേള്‍ക്കുന്ന തമിഴ് പുലിയുടെ മാനസികാവസ്ഥയാണ് അടുത്ത സുഹൃത്തുക്കളുടെ ജോലി പോയി എന്ന് കേള്‍ക്കുമ്പോള്‍. :(

കഴിഞ്ഞ വെള്ളിയാഴ്ച ദുബായ് മാരത്തോണ്‍ നടന്നു. കമ്പ്ലീറ്റ് സമ്മാനങ്ങളും കറമ്പന്മാര്‍ അടിച്ചോണ്ടുപോയി. ജുമൈര റോഡില്‍ “കുടിവെള്ളം” എന്ന ബോര്‍ഡ് ഇടക്കിടെ എഴുതി വച്ചേക്കണത് കണ്ടപ്പോള്‍, ഫ്രീയായി ടീ ഷര്‍ട്ട് കിട്ടുമല്ലോ എന്നു കരുതി ഞാനൊന്ന് ഓടിയാലോ എന്ന് കരുതിയതായിരുന്നു. പിന്നെ, റെജിസ്ട്രേഷന്‍ ഫീയുണ്ട് എന്ന് കേട്ടപ്പോള്‍ ആവേശം ഒന്നടങ്ങി. തന്നെയുമല്ല, 40 കിലോ മീറ്ററേയ്! അതും 10 ഡിഗ്രിക്കടുത്ത് ടെമ്പറേച്ചറില്‍ രാവിലെ 6:30 ന്. മൂത്രസഞ്ചി തവള എയര്‍ പിടിച്ച പോലെയാലും ഞാന്‍ വെള്ളിയാഴ്ച എട്ടുമണി കഴിയാണ്ട് എണീക്കില്ല. പിന്നെയല്ലേ... ഈ മഞ്ഞത്ത് 40 കിലോ മീറ്റര്‍! എന്റെ പട്ടി ഓടും.

“ഹരിഹരേട്ടോ മാരത്തോണ്‍ ഓടുന്നുണ്ടോ?“ എന്ന് ചോദിക്കാന്‍ വിളിച്ചപ്പോഴാണ്, കമ്പനിയില്‍ നിന്ന് ആളെ ഓടിച്ച കാര്യം പറഞ്ഞത്. സംഗതി ആള്‍ക്ക് നാട്ടില്‍ പോയാല്‍ വല്യ കഷ്ടപാട് വരും എന്ന് തോന്നുന്നില്ല. എങ്കിലും, ജോലി പോവുക എന്നത് ഒരു ഫീലിങ്ങ് തന്നെയല്ലേ? ഡൈലി റുട്ടീനില്‍ നിന്ന് മാറി വേറെ... അതും ഒരു സങ്കടം തന്നെ.

കരുവാന്റെ വളപ്പിലെ മുയലുകളുടെ പോലെയായി ഇവിടെ ബഹുഭൂരിപക്ഷവും. പതിനാല് കൊല്ലത്തിനിടക്ക് ഇവിടെയുള്ള ആളുകള്‍ക്ക് ഇത്രക്കും റ്റെന്‍ഷന്‍ വന്ന് ഞാന്‍ കണ്ടിട്ടില്ല.

പണ്ട് ഇറാക്ക്, കുവൈറ്റ് ആക്രമിച്ച റ്റൈമില്‍, കുവൈറ്റ് കാരോട് “നിങ്ങള്‍ടവിടെ ബോംബ് വീണോ?” എന്ന് ചോദിക്കും പോലെയാണിപ്പോള്‍ ഇവിടെ. ആരുവിളിച്ചാലും ആദ്യ ചൊദ്യം “അവിടെ കമ്പനിയില്‍ ബിസിനസ് എങ്ങിനെ?” എന്നാണ്. എന്നുവച്ചാല്‍, എത്ര നാളുകൊണ്ട് പണി പോകും?? എന്നത് തന്നെ.

ഇന്നലെ മീന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ “ചാള, അയില“ തുടങ്ങിയ ഐറ്റംസിനാണ് ഇപ്പോള്‍ കൂടുതല്‍ ചിലവ് എന്നാണറിഞ്ഞത്. നല്ല പെടക്കണ ചാള കിലോക്ക് അഞ്ച് ദിര്‍ഹമേയുള്ളൂ. ഞാനും വാങ്ങി 2 കിലോ.

ഓടോ: പിടക്കണ ചാളയെ (ജീവനോടെ) ബ്ലോഗര്‍മ്മാര്‍ ആരെങ്കിലും കണ്ടവരുണ്ടോ?

14 comments:

വടക്കൂടന്‍ | Vadakkoodan said...

മാന്ദ്യം മുറുകുന്നു... അല്ലേ?

പെടക്കണ ബ്രാലിനെ കണ്ടിട്ടുണ്ട്, പിടിച്ചിട്ടുമുണ്ട്.. പക്ഷേ സൈക്കിളില്‍ ചാളയിലേ.. പൂയ്.. എന്ന് വിളിച്ച് പറഞ്ഞ് വരുന്ന അബ്ദുള്ളക്കയുടെ കയ്യില്‍ രണ്ട് ദിവസമെങ്കിലും ഐസിട്ട് വച്ച ചാളയേ ഉണ്ടാവാറുള്ളൂ... :(

സുല്‍ |Sul said...

ഡ്യുബായുടെ ഒരു രേഖാചിത്രം. കൊള്ളാംട്ടാ.

-സുല്‍

...പകല്‍കിനാവന്‍...daYdreamEr... said...

“ശ്രീലങ്കന്‍ സേന കിളിനോച്ചിയും പിടിച്ചെടുത്തു“ എന്ന ന്യൂസ് റേഡിയോയിലൂടെ കേള്‍ക്കുന്ന തമിഴ് പുലിയുടെ മാനസികാവസ്ഥയാണ് അടുത്ത സുഹൃത്തുക്കളുടെ ജോലി പോയി എന്ന് കേള്‍ക്കുമ്പോള്‍. :(

ശരിക്കും തന്നെ വിശാലാ .... എന്തായാലും അജ്മാനില്‍ കച്ചോടം പൊടി പോടിക്കുന്നുന്ടു... വിഷമം മാറാനുള്ള മരുന്നേ....!!

poor-me/പാവം-ഞാന്‍ said...

ചാളക്ക് ഇത്ര രുചി ഉന്ടായിരുന്നൊ,
"മുജെ അഭി പതാ ചലാ"
.ബുദ്ധിയുള്ളവന്‍ അന്നെ ഐക്കൂറയും ചാളയും ബാലന്‍സ്‌ ചെയ്തു തിന്നിരുന്നു അവനു ഈ റെസെഷന്‍ കേവലം കുക്കുട സ്തനം!

നജൂസ് said...

കുഞ്ഞന്‍ ചാളയാണ് ചാകരകാലത്തെ ചാവക്കാട്‌ തെങുകളുടെ പ്രധാന വളം. ജീവനോടെ തെങിന്റെ കടക്കലിട്ട്‌ മൂടുന്നത്‌ ഒരുപാട്‌ കണ്ടീട്ടുണ്ട്‌.

ഇനിപ്പോ മാന്ദ്യം കടലിനും ബാതിച്ചോ ആവോ....

എന്തായാലും എഴുത്ത്‌ ഉഷാറായി.... :)

എന്ന് സ്വന്തം ചേട്ടായി.. said...

സംഗതി ഒക്കെ ഇഷ്ട്പ്പെട്ടു....

ഒരു സംശയം...പണ്ടോക്കെ ഈ വഴി വരുമ്പോള്‍ കൊറേ സ്ക്രാപ്പ് സ്വപ്നങ്ങള്‍ കണാമായിരുന്നു...

അതെവിടെപ്പോയി ????

ശ്രീനാഥ്‌ | അഹം said...

ഞാനും കേട്ടു. ഇവിടുത്തെ പണി പോയാല്‍ അങോട്ടെങാനും വരാം എന്നാലോജിച്ചതായിരുന്നു. നല്ലത് നാട്ടില്‍ പോയി അമ്മേടെ ഫൂഡും കഴിച്ച് കൂടുന്നതാ.

വിഷമത്തോടെ ചിന്തിപ്പിക്കുന്ന, ചിരിപ്പിച്ച പോസ്റ്റ്.

Ashly A K said...

" കമ്പ്ലീറ്റ് സമ്മാനങ്ങളും കറമ്പന്മാര്‍ അടിച്ചോണ്ടുപോയി" - In Bangalore also the same story!! All the marathons prices are won by black (May be because i don't participate, they get a change to win...poor people..let them win..)

അതുല്യ said...

ആകെ മൊത്തം ഞെട്ടിയ്ക്കുന്ന അവസ്ഥ തന്നെ. ജോലി പോകുക, വിസ ക്യാന്‍സല്‍ ആവുക, കൂട്ടുകാരോടോപ്പം കഴിഞിരുന്ന മുറി ഒഴിയുക എന്നതിനേക്കാളുമൊക്കെ ഉപരി, വീട്ടുകാരിലേയ്ക്ക് കൂടീ പകരുന്ന തകര്‍ന്ന മാനസീക അവസ്ഥയാണു എന്നെ കൂടുതല്‍ പേടിപ്പിയ്ക്കുന്നത്. പിന്നെ ക്ലീഷേയായിട്ട് പറയുന്നത് പോലെ, ഗള്‍ഫ് എന്ന സ്വപ്നം എന്ന വാക്ക്, അവസരോചിതം പോലെ ചിന്തിച്ച്, ഗള്‍ഫില്‍ ജീവച്ചതും, കഷ്ടപെട്ടതും ഒക്കെ, ഒരു സ്വപ്നം പോലെ തന്നെ മറക്കുവാനാകട്ടെ എല്ലാര്‍ക്കും.

വല്യമ്മായി said...

വെറുതെയല്ല ചാളക്ക് വിലകൂടിയത്,നാലുകിലോക്ക് പത്തു ദിര്‍ഹമായി കിട്ടിയിരുന്നതാ :)

::: VM ::: said...

/“ശ്രീലങ്കന്‍ സേന കിളിനോച്ചിയും പിടിച്ചെടുത്തു“ എന്ന ന്യൂസ് റേഡിയോയിലൂടെ കേള്‍ക്കുന്ന തമിഴ് പുലിയുടെ മാനസികാവസ്ഥയാണ് അടുത്ത സുഹൃത്തുക്കളുടെ ജോലി പോയി എന്ന് കേള്‍ക്കുമ്പോള്‍. :(
/

അത്ത് ശരി!
അപ്പോ താനാണല്ലേ ഈവേലുപ്പിള്ള പ്രഭാകരന്‍ എന്ന ഐഡിയില്‍ എല്‍.ടി.ടി.ഇ യില്‍ വെലസുന്നത് ? ;)

ഉണ്ണി.......... said...

ഇവിടേക്ക് എത്തിനോക്കിയത് ഇപ്പൊഴാ..
പെടക്കണ ചാളയെ കണ്ടിട്ടുണ്ട് ഒരു ചാകരക്കാലത്ത് കടലിൽ ..........

കരക്കടുത്ത ഭാഗത്ത് നിന്ന് ചാടിക്കളിക്കുന്നത്

പിന്നെ പോസ്റ്റ് അങ്ക്ട് ശരിക്ക് ആസ്വദിക്കാൻ പറ്റി ,എന്റെ ജോലി പൊയതോണ്ട് ആ ടെൻഷൻ തീർന്ന്കിട്ടി..........

അപ്പൊ ഇനി അടുത്തത് നൊക്കട്ടെട്ടാ...........

കല്യാണിക്കുട്ടി said...

hahaha..........jeevanode kandittilla...........

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP