ഉപദേശം

Wednesday, January 21, 2009

കഴിഞ്ഞ ദിവസമാണ് ഞാനത് കണ്ടെത്തിയത്. എന്നെ കുറെ കാലമായി ആരും ഉപദേശിക്കാറില്ല. ആക്ച്വലി എന്നെ ഉപദേശിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ, ആരും ഉപദേശിക്കാനില്ല! :)

ജീവിതത്തില്‍ എന്റെ അച്ഛന്റെ ഒരു ചേട്ടനോട്, അതായത് എന്റെ വേലായുധന്‍ വല്യച്ഛനോട് എനിക്ക് എന്നും ഒരു കടപ്പാടുണ്ട്. സംഗതി ആളെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. കാരണം, അപ്പോഴേക്കും ആള്‍ സ്കൂട്ടായി. വല്യച്ഛനെ പറ്റി..പറയും മുന്‍പ് കുറച്ച് ചരിത്രം പറയാം.

ഈ ആളൂര്‍ എടത്താടന്മാര്‍ 400 കൊല്ലം മുന്‍പ് കണ്ണൂര്‍ സൈഡില്‍ നിന്ന് ഒരു അച്ഛനും 4 മക്കളും ആളൂര്‍ വന്ന്, ഏരിയ വെട്ടിപ്പിടിച്ചുണ്ടായതാണ്. കാരണവന്മാരില്‍ ഏറ്റവും പുലി, എടത്താടന്‍ കോന്നി എന്ന് പേരുള്ള ഗഡിയായിരുന്നു. ആളെന്റെ മുതുമുത്തച്ഛനായിരുന്നു. (ഒരു സെക്കന്റ്, ഞാനൊന്ന് പറഞ്ഞ് നോക്കട്ടെ. എടത്താടന്‍ കോന്നി മകന്‍, അയ്യപ്പന്‍ മകന്‍, രാമന്‍ മകന്‍ ആണ് ഞാന്‍. യെസ്, കറക്റ്റ്. മുതുമുത്തച്ഛന്‍ തന്നെ.)

അദ്ദേഹത്തിന് 1000 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. (എന്തെങ്കിലും കുറയുമായിരിക്കും. പക്ഷെ, റൌണ്ട് ഫിഗറിലാണ് കേള്‍വി). അതിഭയങ്കര ഐഡിയയുള്ള ഈ മൊതലാണ്ത്രേ അമ്പലം പണിതതും സ്കൂളിന്റെ ഐഡിയ ഉണ്ടാക്കിയതുമെല്ലാം.

പക്ഷെ, ആള്‍ക്ക് ശേഷമുണ്ടായ തലമുറയിലെ ചില പടലയിലെ ആണ്മക്കളൊന്നും വല്യ റേയ്ഞ്ച് ഉള്ളവരല്ലാത്തതിനാല്‍ തക്കിടതരികിട കൈത്തൊഴിലും വെള്ളമടിയും പെണ്ണുപിടിയുമായി നടന്ന് സ്വത്തൊക്കെ വിറ്റ് കളഞ്ഞു. പിന്നെം ബാക്കി വന്ന സ്ഥലങ്ങള്‍ പെണ്‍പിള്ളാരൊക്കെ ഭയങ്കര ഗ്ലാമറായതിനാല്‍ കല്യാണം നടത്താല്‍ വിറ്റും പോയി. ആ ബ്രാഞ്ചുകള്‍ വല്ലാതെ ശോഷിച്ചുപോയി.

അങ്ങിനെ എന്റെ വേലായുധന്‍ വല്യച്ഛന്‍ സ്വന്തായുണ്ടായിരുന്ന മുപ്പത് ഏക്കറോളം സ്ഥലം വിറ്റ് വിറ്റ് അവസാനം ഒരു പീസ് ഭൂമി പോലും ബാക്കി വക്കാതെ എട്ടൊമ്പത് പിള്ളേരേം ഭാര്യയേയും ഉപേക്ഷിച്ച് പോവുകയായിരുന്നു. എങ്ങോട്ട് പോയീന്നോ ജീവിച്ചിരിപ്പുണ്ടോന്നോ അറിയില്ല.

തമ്മില്‍ ഡീസന്റ് അച്ഛനായിരുന്നു. അച്ഛന്‍ ആളൂര്‍ത്തെ ഭാഗം കിട്ടിയ ഭൂമി വിറ്റ കാശും കൊണ്ടുവന്ന് കൊടകര 75 സെന്റ് സ്ഥലം വാങ്ങി അമ്മയെ കല്യാണവും കഴിച്ച് യാതൊരു അലമ്പിനും പോകാണ്ട് കള്ള് ചെത്തും കൃഷിപ്പണിയുമായി ജീവിച്ചു. പിന്നെ അമ്മ കുടുംബം നോക്കാന്‍ നല്ല മിടുമിടുക്കി ആയിരുന്നതുകൊണ്ട് ആടിനെ വളര്‍ത്തിയും എരുമയെ വളര്‍ത്തിയും പാല്‍, മോര്‌, നെയ്യ്, എന്നിവയുടെ ബിസിനസ്സും ഓലമെടഞ്ഞു വിറ്റും ബാക്കി വരുന്ന കള്ളുകൊണ്ട് ചൊര്‍ക്കയുണ്ടാക്കി വിറ്റും അച്ഛന് ഫുള്‍ സപ്പോര്‍ട്ട് കൊടുത്തതുകൊണ്ട്, വല്ലാണ്ട് ആര്‍ഭാടത്തിനൊന്നും ഇല്ലെങ്കിലും കടമോ ഇല്ലായ്മയോ വസ്തു വില്‍ക്കലോ ഇല്ലാതെ, ഉരുണ്ടുപിരണ്ട്, ചെറിയ രീതിയില്‍ ജീവിച്ചു.

അമ്മ ഞങ്ങളെ ചെറുപ്പത്തിലേ ഉപദേശിച്ച് ഉപദേശിച്ച് ഒരു വഴിക്കാക്കി, ഉപദേശം പരിപാടി അവസാനിപ്പിക്കാന്‍ നേരം പറയണ ഒരു ഡയലോഗുണ്ട്, “അമ്മ പറയണത് കേക്കാതെ നടന്നാല്‍...നിങ്ങള്‍ക്കും വേലായുധന്‍ വല്യച്ഛന്റെ ഗതിയാവും” എന്ന്.

അപ്പോള്‍, സംഗതി അമ്മ പറയുന്നതില്‍ എതിരഭിപ്രായമുണ്ടെങ്കിലും ഞങ്ങള്‍ ‘റിസ്കെടുക്കണ്ടാ’ ന്ന് വിചാരിച്ച് അനുസരിക്കും. അതുപോലെ, കനാല്‍ തിണ്ടത്ത് വീട്,റേഷനരി ചോറ്. ഇതും ഒരു പേടിപ്പിക്കല്‍ ഐറ്റം ആയിരുന്നു.

ഉപദേശിക്കാന്‍ ആളുണ്ടാവുക എന്ന് വച്ചാല്‍ അതൊരു വല്യ കാര്യമാണ് ട്ടാ. കാഴ്ച പോണം, കണ്ണിന്റെ വില അറിയാന്‍. സത്യായിട്ടും!

ആ വിഷമം മാറ്റാന്‍ ഞാന്‍ സോനയേം പിള്ളേരേം ഉപദേശിച്ച് ഉപദേശിച്ച് ഒരു വഴിക്കാക്കും. ഓഫീസിലെ എല്ലാവരേം ഉപദേശിക്കും. പുതിയ ബ്ലോഗേഴ്സിനെ വല്ലതും എയിമിന് കിട്ടിയാല്‍ പിന്നെ അവരുടെ കാര്യം പോക്കാ..

13 comments:

Sands | കരിങ്കല്ല് said...

ആര്ക്കും ഇഷ്ടമില്ലാത്ത ഒരു ദേശമാണു ട്ടോ .. ഈ ഉപദേശം ..

പിന്നെ 400 കൊല്ലത്തെ കണക്കില തെറ്റുണ്ട് ട്ടോ..
ഒരോരുത്തര്ക്കും കുട്ടികള്‍ ഉണ്ടായതു 40-50 വയസ്സിലായിരുന്നെങ്കില്‍ തന്നെ... ഇപ്പൊ 8 തലമുറയായിക്കാണണ്ടേ?

അല്ലെങ്കില്‍ മാഷുടെ കോന്നിമുത്തപ്പന്‍ ഒരു 150 (മാക്സിമം) കൊല്ലം മുമ്പായിരിക്കും ജീവിച്ചിരുന്നത്...
ഇനി ഞാന്‍ തെറ്റി മനസ്സിലാക്കിയോ എന്തോ?!

അനില്‍ശ്രീ... said...

ഞാന്‍ ഈ ഭാഗത്ത് വന്നിട്ടുമില്ല.. ഇതൊന്നും വായിച്ചുമില്ല...

എനിക്ക് ഉപദേശം കേള്‍ക്കുന്നത് പണ്ടേ ഇഷ്ടമില്ല ..:)

Ashly A K said...

New book from Vishaln "എടത്താടന് Puranm"!!!!!!

Well, if you are looking/hunting for some new bloger to advise...i am ready, Gurugi..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തെന്തൂട്ടാ ആത്മ കഥയോ??
പോസ്റ്റ് ചറപറെ ആണല്ലോ, ചുമ്മാതല്ല ബെര്‍ളി പറഞ്ഞത് ചില പോസ്റ്റൊക്കെ ശ്രദ്ധിക്കാതെ പോകുന്നു എന്ന്...:)

jayanEvoor said...

വിശാലമനസ്കാ!

നമോവാകം!

ഞാന്‍ താരതമ്യേന ഒരു പുതുബ്ലോഗര്‍ ആണ്!
എന്നെ ഒന്നുപദേശിച്ചു നന്നാക്കണേ!!!

ചെറുതാണെങ്കിലും കിടു!

www.jayandamodaran@blogspot.com

കെ.കെ.എസ് said...

എല്ലാകഥകളും പോലെ ഇതും നന്ന്.പിന്നെ,ഞാൻ-മണിചിത്രതാഴിലെ മണിമുട്ടമെഴുതിയഗാനവും മൂളിയിരിക്കുന്ന,സന്ദർശകരില്ലാത്ത ഒരു സത്രമുടമ.
ഒരു ഉപദേശം പോലും ഈ ഊഷരഭൂമിയിൽ വേനൽ മഴയായിരിക്കും

ആത്മ said...

ഇന്ന് കഥയൊന്നും ഇല്ലെ?

ജയരാജന്‍ said...

പാവം സോനേച്ചിയും പിള്ളാരും... ഹ്‌മ്‌മ്‌ഉം... അപ്പോ ഇനി സൂക്ഷിച്ച് നടക്കണം - എങ്ങാനും വിശാൽ‌ജിക്ക് "എയിമിന്“ കിട്ടിയാലോ? :)

പിരിക്കുട്ടി said...

enthokkeyaa ee kelkkane?
sands paqranjthu sradhikkooo

Ashly A K said...

Heloooo....anyone around???

ഷമ്മി :) said...

എക്സ്ക്യൂസ് മി ..ഇവിടെ ഉപദേശം ഫ്രീ ആയി കൊടുക്കുന്നുണ്ടെന്നു കേട്ടത് വന്നതാ.. മേയ് ഐ കം ഇന്‍ ?

തോമാച്ചന്‍™||thomachan™ said...

എന്നാ എനിച്ചും ഇച്ചിരി ഉപദേശം തരുമോ??

പോങ്ങുമ്മൂടന്‍ said...

പണ്ടൊക്കെ എന്തെങ്കിലും ഉപദേശം വിശാലേട്ടൻ എനിക്ക് നൽകികൊണ്ടിരുന്നതാ. ഇപ്പോൾ അത് കിട്ടാറില്ല. ഞാൻ നന്നായി എന്ന് തോന്നിയതിനാലോ അതോ ഞാൻ ‘പഴയ ബ്ലോഗറായി’ പോയെന്ന് കരുതിയോ? എന്തായാലും സ്നേഹപൂർവ്വമുള്ള ഉപദേശങ്ങൾ ഇനിയും ആഗ്രഹിക്കുന്നു....

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP