ഹിപ്പിക്കാരന്‍ എം.ഡി.യുടെ റഷ്യക്കാരി വൈഫ്
Sunday, February 1, 2009
ഇവിടെ വന്ന്; ഒരു 4 മാസം വിസിറ്റ് വിസയില്‍ അനാഥപ്രേതമായി അലഞ്ഞതിന് ശേഷമായിരുന്നല്ലോ എനിക്ക് ഈ ജോലി കിട്ടുന്നത്.
അന്ന് ഞാന്, കാണുന്നവരോടെല്ലാം, ടിക്കറ്റെടുക്കാന്‍ വേണ്ടി അമ്മേടെ മാല പണയം വച്ച കാര്യവും ജോലി ശരിയാവാതെ വന്നാല്‍ തിരിച്ച് പോകാതെ, ഇവിടെ വല്ല വണ്ടിക്കും അട വക്കാനുള്ള എന്റെ പ്ലാനും സുചിപ്പിച്ചിരുന്നതിനാല്‍ പാവത തോന്നി, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ കണ്ട്രി ഭേദമന്യേ പലരും എനിക്ക് വേണ്ടി ജോലിക്ക് പരിശ്രമിക്കുകയുണ്ടായി.
അപ്പടി, തീപിടിച്ച ജോലി ആഗ്രഹവുമായി നടന്ന എനിക്ക് പലരുടേം സഹായത്തോടെ പലപല ജോലികള്‍ കിട്ടി. അതിലൊരിടം റഷ്യക്കാരികള്‍ വന്ന് താമസിക്കുന്ന ദുബായിലെ ഒരു ഹോട്ടലിലെ എക്കൌണ്ടന്റ് പണിയായിരുന്നു. ഷാര്‍ജ്ജ എക്സ്‌പോ സെന്ററില്‍ ലെതര്‍ എക്‍സ്പോ നടക്കുമ്പോള്‍ ഞാനിടിച്ച് കയറി പരിചയപ്പെട്ട ഒരു സിറിയക്കാരന്‍ ഓഡിറ്ററുടെ കെയറോഫില്‍ കിട്ടിയ ജോലി.
ഇന്റര്‍വ്യൂവിന് ചെന്നപ്പോഴേ എനിക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ടു. ഒന്നാമതായി, 2000 ദിര്‍ഹംസ് എന്ന എന്റെ മോഹശമ്പളം. പിന്നെ, ഇന്റര്‍വ്യൂവറായ ഓഡിറ്ററെ വെയ്റ്റ് ചെയ്തിരുന്നപ്പോള്‍ റിസപ്ഷനിലേക്ക് ഇരച്ച് കയറിയ റഷ്യന്‍ മദാലസക്കൂട്ടം! “സില്‍ക്കും പൂനംദാസ് ഗുപ്തയും ഒന്നും ഇവളുമാരുടെ മുന്‍പില്‍ ഒന്നുമല്ല“ എന്ന് ഇന്റര്‍വ്യൂവിന്റെ ടെന്‍ഷനില്‍ പോലും എനിക്ക് തോന്നി.
‘അക്കൌണ്ടന്റുകള്‍ അധികം വാഴില്ല‘ എന്ന പ്രോബ്ലം ഈ ഹോട്ടലില്‍ ഉണ്ട് എന്ന് റൂം ക്ലീന്‍ ചെയ്യാന്‍ വന്ന തമിഴന്‍ എന്നോട് പറഞ്ഞു. ഒരു വര്‍ഷത്തിനിടക്ക് നാലു പേരെ മാറ്റിയെന്ന്! എനിക്ക് മുന്‍പ് ഇരുന്നിരുന്ന ആളെ ഒഴിവാക്കിയത് എം.ഡി.യുടെ ഭാര്യയോട് പഞ്ചാരക്ക് നിന്നിട്ടാണത്രെ!!
അതുകേട്ടിട്ട് എനിക്ക് കാര്യമായി ടെന്‍ഷന്‍ തോന്നിയില്ല. കാരണം, പൊതുവേ മലയാളത്തില്‍ സംസാരം ഇത്തിരി ഓവര്‍ ആണെങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഞാന്‍ മിതഭാഷിയാണ്. ചോദിച്ചതിന് ഉത്തരം പോലും വിഷമിച്ച് വിഷമിച്ചേ പറയൂ. സിറ്റുവേഷന്‍ അനുസരിച്ച് വല്ല നമ്പറുകള്‍ ഇറക്കാമെന്ന് വച്ചാല്‍ ഉദ്ദേശിച്ച കാര്യം പറഞ്ഞ് മനസ്സിലാക്കുമ്പോഴേക്കും, മനുഷ്യന്റെ 500 കലോറി കത്തി തീരും. അനാവശ്യമായി കത്തിക്കാന്‍ പറ്റിയ കലോറിയും ഇല്ലാത്ത ടൈമാണേയ്.
എന്റെ ഓഫീസ് റൂം, എം.ഡി. ഇരിക്കുന്ന റൂം തന്നെ. എന്റേതായി ഒരു സൈഡിലെ ഡസ്ക്. അതിന്മേല്‍ കത്തിപ്പോയ ഓഫീസില്‍ നിന്ന് എടുത്തോണ്ടോടിയ മോണിറ്റര്‍ കണക്കേ കരിപിടിച്ച ഒരു മോണിറ്റര്‍. റൂമില്‍ ഒരു സൈഡില്‍ ഒരു ത്രീ സീറ്റര്‍ സോഫയുണ്ട്. ഒരു ടീപ്പോയി. പിന്നൊരു ഫാക്സ് മെഷീന്‍. ചാലക്കുടി കണിച്ചായീസീല്‍ ഏ.സി.ഇടുമ്പോഴത്തെ പോലെ ഒരു മണവും!
ആദ്യ ദിവസം ഒരു പത്തുമണിയായപ്പോള്‍ എം.ഡി.വന്നു.
ഹിപ്പി തലമുടിയും ബുള്‍ഗാന്‍ താടിയും കൊരങ്ങന്‍ കുമ്പളങ്ങ കടിച്ച പോലെ മുഖഭാവവുമായി ഒരു മൊതല്‍. തലേന്നത്തെ കെട്ട് വിടാത്ത കണ്ണുകള്‍. ഷേയ്ക്ക് ഹാന്റ് കൊടുത്തപ്പോള്‍ എരുമയുടെ മുലകള്‍ കൂട്ടിപ്പിടിച്ച പോലെ പിളുപിളൂന്നിരിക്കുന്ന ഒരു ഫീലിങ്ങ്! എന്നോട് ‘ഹായ്’ എന്ന് മാത്രമേ പറഞ്ഞുള്ളൂ. ഞാനും.
ജോലി അധികമില്ല. അധികമില്ല എന്നു വച്ചാല്‍ വളരെ കുറവ്. കേഷ് ബുക്ക് മെയിന്റെയിന്‍ ചെയ്യലാണ് മെയിന്‍ പണി. ഗോള്‍ഡന്‍ ബാറില്‍ ബില്ലെഴുതുന്ന സ്പീഡില്‍ എഴുതിയാല്‍ മാക്സിമം അരമണിക്കൂര്‍ കൊണ്ട് തീര്‍ക്കാവുന്ന പണിയേ ഉള്ളൂ. ഇതും വച്ച് ഞാന്‍ കാലത്തുതൊട്ട് വൈകുന്നേരം വരെ എപ്പടി ഇരിക്കും എന്നതായിരുന്നു മെയിന്‍ റ്റെന്‍ഷന്‍! ജോലി കിട്ടിയ ഉടനേ വെറുതെ ഇരുക്കരുതെന്നാണല്ലോ പ്രമാണം.
അന്ന് ഹിപ്പി ചേട്ടനെ കാണാന്‍ കുറെ പേര്‍ വന്നു. ആളോട് ‘അസ്സലാമു’ പറയുന്ന കൂട്ടത്തില്‍, എനിക്ക് വിഷമായാലോ എന്നോര്‍ത്ത് എന്നോടും പറഞ്ഞു.
രാവിലെ അവിടെ എനിക്ക് ബ്രേയ്ക്ക് ഫാസ്റ്റ് തന്നിരുന്നു, ഗസ്റ്റുകളുടെ കൂടെ.
ജ്യൂസ് കൊടുക്കാന്‍ നിന്ന ഒരു തൃശ്ശൂരുകാരന്‍ “ലഞ്ചിന് ഒരുമണിയാവുമ്പോള്‍ പോരേ ട്ടാ“ എന്നും പറഞ്ഞിരുന്നു. ഒരുമണി ആവാന്‍ വെയ്റ്റ് ചെയ്തിരിക്കേ, ഒരു പന്ത്രണ്ടുമണിയാപ്പോള്‍ തുമ്പോലാര്‍ച്ചയില്‍ ഷീല വരുമ്പോലെ അന്നനടായും നടന്ന് ഒരു ഇടിവെട്ട് ചേച്ചി വന്നു.
ഷേയ്പ്പൊക്കെ ഏറേക്കുറെ സെയിം സെയിം. പക്ഷെ, മേയ്ക്കപ്പില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു! “ പൊന്നും കുടത്തിനെന്തിനാ പൊട്ട്? അയ്യപ്പേട്ടനെന്തിനാ മുണ്ട്?“ എന്ന് പറഞ്ഞപോലെയായിരുന്നു ചുള്ളത്തിക്ക് ഡ്രസിന്റ് കാര്യം.
ക്രോസ് ബെല്‍റ്റ് മണിയോ, കെ.എസ്.ഗോപാലകൃഷണനോ കണ്ടിരുന്നെങ്കില്‍ ഒരു 25 പടത്തിന് ഒരുമിച്ച് ഡേറ്റ് വാങ്ങിയേനെ!
ചേടത്ത്യാര് വന്നപാടെ എം.ഡി.ക്കൊരു ഉമ്മ കൊടുത്തു. ആള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരിക്കില്ല. പക്ഷെ, എനിക്ക് അടിമുടി കോരിത്തരിച്ചു. വെറുതേ!
“അപ്പോള്‍ ഇതാണ് എനിക്ക് മുന്‍പ് ഇരുന്നവന്റെ ജോലി കളഞ്ഞ ആ റഷ്യക്കാരി കൊച്ചമ്മ!“ എന്നുറപ്പിക്കാന്‍ വേറേ ക്ലൂ വേണ്ടി വന്നില്ല.
ഞാന്‍ ഇരിക്കുന്നതിന്റെ നേരെയായിട്ടാവും മിക്കപ്പോഴും റഷ്യക്കാരി ചേടത്ത്യാര്‍ വന്നിരിക്കുക. ഞാന്‍ പരമാവധി ആ ഭാഗത്തേക്ക് നോക്കാതെ ഇരിക്കും. കണ്ട്രോള്‍ കിട്ടാന്‍ ഡെസ്കില്‍ കാണും പാകത്തില്‍, നാട്ടിലെ പണയവിവരപട്ടിക എഴുതി വച്ചു. എന്നാലും ചിലപ്പോഴൊക്കെ അറിയാതെ വെറുതെ നോക്കിപ്പോകും.
അതൊഴിവാക്കാന്‍ ഞാന്‍ പതുക്കെ കമ്പ്യൂട്ടര്‍ സൈഡിലേക്ക് തിരിച്ച് വച്ച്, കസേരയും ചെരിച്ച് ഇരുന്നു.
റഷ്യക്കാരി ആദ്യമാദ്യമൊന്നും എന്നെ നോക്കുക പോലും ചെയ്യില്ലായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ ചെറിയ തോതില്‍ മിണ്ടാട്ടം തുടങ്ങി. പിന്നെ പിന്നെ ചിലപ്പോളൊക്കെ എന്നെ,
“ബാബൂ...” എന്ന് വിളിച്ച് ചില സംശയങ്ങള്‍ ചോദിക്കും. “ബാബൂ എന്നത് ബ്രദര്‍ എന്ന അര്‍ത്ഥത്തിലാണ് വിളിക്കുന്നത്, പരിഭ്രമിക്കേണ്ട കാര്യമില്ല!” എന്ന് എന്നോട് അവിടെയുള്ള ഒരു ആള്‍ പറഞ്ഞു.
എന്തായാലും ഞാന്‍ ചോദിച്ചതിന് മറുപടി പറഞ്ഞ്, ജോലി കളയിക്കാതെ നിന്നു.
ഒരു ദിവസം എം.ഡി. ഇല്ലാത്ത ടൈമില്‍ എന്നോട് വന്ന് സങ്കടത്തോടെ പറഞ്ഞു:
“കഴിഞ്ഞ ദിവസം ഷോപ്പിങ്ങിന് പോയപ്പോള്‍ ഒരു ചെരിപ്പ് വാങ്ങി തരാന്‍ പറഞ്ഞിട്ട് ഈ കരീം (എം.ഡി.) എനിക്ക് വാങ്ങി തന്നില്ല. വെറും 250 ഡോളറേ വിലയുണ്ടായിരുന്നുള്ളൂ!” എന്ന്.
ഞാനൊന്നും മിണ്ടിയില്ല.
‘നിന്റെ കെട്ടിയോന്‍ നിനക്ക് ചെരുപ്പ് വാങ്ങിത്തരാത്തതിന് ഞാനെന്ത് ചെയ്യാനാ?‘
എന്ന് മനസ്സില്‍ പറഞ്ഞ്, പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ഒരു ചിരിയുമായി ഇരുന്നു.
ചിലപ്പോള്‍ ഇത് പണ്ട് പോലീസ് സ്റ്റേഷനില്‍ വച്ച് പൂക്കോടന്‍ അനിലിനോട്, ‘നിനക്ക് ഇ.എം.എസ്. നെ ആണോ കരുണാകരനെയാണോ ഇഷ്ടം?’ എന്ന് ചോദിച്ചപോലെയാകുമേ! പോലീസുകാരന്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് നമുക്കറിയില്ലല്ലോ?
* * * *
ഹവ്വെവര്‍, രണ്ടുമാസം കഴിഞ്ഞപ്പോള്‍ എന്നേം അവിടന്ന് പറഞ്ഞ് വിട്ടു!

57 comments:
"കൊരങ്ങന്‍ കുമ്പളങ്ങ കടിച്ച പോലെ മുഖഭാവവുമായി ഒരു മൊതല്"
:))
അതും മുന്പിരുന്നവനെ പറഞ്ഞുവിട്ട കാരണങ്ങള്‍ കൊണ്ടു തന്നെ ആണ് എന്നറിയാന്‍ കൊടകരപുരാണം മുഴുവനും വയിക്കുകയോന്നും വേണ്ടല്ലോ!!
ചേടത്ത്യാര് വന്നപാടെ എം.ഡി.ക്കൊരു ഉമ്മ കൊടുത്തു. ആള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരിക്കില്ല. പക്ഷെ, ഞാനടിമുടി കോരിത്തരിച്ചു. വെറുതേ!
ഇസ്ടപ്പെട്ടു .... ഇസ്ടപ്പെട്ടു .... !!
കലക്കി ....ചിരിപ്പിച്ചു :)
പിരിച്ചുവിട്ടതെന്തിനാവും എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലൊ.
“സില്‍ക്കും പൂനംദാസ് ഗുപ്തയും ഒന്നും ഒന്നുമല്ല“. ഇത് ഇങ്ങടെ സ്വന്തം സിൽക്കാ? അപ്പോ പൂനംദാസ് ഗുപ്തയെപ്പറ്റി ഒന്നും എഴുതിക്കണ്ടില്ല? :)
മലയാള സിനിമാ ചരിത്രം മറന്നുപോയ ഒരു പേരാണ് പൂനം ദാസ്ഗുപ്തയുടേത്. സ്മിതയേയും ശാന്തിയേയുമൊക്കെ കൊണ്ടാടുന്നതിനിടയില്‍ സുന്ദരിയായ ഈ വംഗനാട്ടുകാരി ഡോക്റ്ററെ നമ്മള്‍ കൈവിട്ടുകളഞ്ഞു. ബോളിവുഡ് കുട്ടിപ്പടങ്ങളിലെ വേഷങ്ങളില്‍ പിന്നെയവരെ കാണുമ്പോള്‍ അഗ്നിശലഭങ്ങളിലെ മഞ്ഞസാരിക്കാരിയുടെ നിഷ്കളങ്കത മനസ്സില്‍ ഓടിയെത്തുന്നു.
അവരെ ഓര്‍ത്തതിന് ഒരായിരം നന്ദി വിശാലാ.
പോകപ്പോകെ പണയവിവരപ്പട്ടികയുടെ effect കുറഞ്ഞൂ ല്ലേ.. :)
haaa haa haa.... aa shake hand aanu kidu!
ശ്ശൊ! ഇനി എരുമയുടെ മുലകള്‍ കൂട്ടിപ്പിടിച്ച ഫീലിംഗ് എന്താണെന്ന് എങ്ങിനെയാ അറിയുക! മനസിലാവുന്ന വല്ല ഉപമകളും പറഞ്ഞൂടേ!
വാട്ട്... ആ * * * * ഇട്ട ഭാഗം പൂരിപ്പിക്കുക. ആക്ച്വലി ഇവിടൊക്കെ വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ 11 മാസത്തേക്കേ കരാറെഴുതൂ, വര്‍ഷങ്ങള്‍ക്ക് എഴുതിപ്പോയാല്‍ കുടികിടപ്പ് അവകാശവുമായി വന്നാലോ എന്ന പേടിയാണ്. അതുപോലെ എം.ഡി.യും ഒരു മുന്‍കരുതല്‍ എടുക്കുന്നുണ്ടേന്നേ ഉണ്ടാവൂ. അല്ലാതെ വിശാലനെ സംശയിച്ചൊന്നുമാവില്ല... അല്ലെ? :-D
സംഭവം കൊള്ളാട്ടോ...
--
എന്തിനാ പറഞ്ഞു വിട്ടേ??
/ക്രോസ് ബെല്‍റ്റ് മണിയോ, കെ.എസ്.ഗോപാലകൃഷണനോ കണ്ടിരുന്നെങ്കില്‍ ഒരു 25 പടത്തിന് ഒരുമിച്ച് ഡേറ്റ് വാങ്ങിയേനെ!
ചേടത്ത്യാര് വന്നപാടെ എം.ഡി.ക്കൊരു ഉമ്മ കൊടുത്തു. ആള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരിക്കില്ല. പക്ഷെ, എനിക്ക് അടിമുടി കോരിത്തരിച്ചു. വെറുതേ!/
ഹോ ഹോഃ ഹോ! സൂപ്പര്‍ബ്
ചിരിച്ച് വശംകെട്ടു
അലക്കി പൊളിച്ചു എന്റെ ഇസ്ടോ
എന്തിനായിരിക്കും പറഞ്ഞു വിട്ടത്?
നല്ല പോസ്റ്റ്.
എന്നാലും എന്തിനാവും അവിടെ നിന്ന് പറഞ്ഞു വിട്ടത്???
last athu paranjillenkilum manassilaakum avidannu paranju vittunnutto?
കത്തിപ്പോയ ഓഫീസില്‍ നിന്ന് എടുത്തോണ്ടോടിയ മോണിറ്റര്‍ കണക്കേ കരിപിടിച്ച ഒരു മോണിറ്റര്‍.
:-)
എന്തിനാ പിരിച്ചുവിട്ടത്?
/ചാലക്കുടി കണിച്ചായീസീല്‍ ഏ.സി.ഇടുമ്പോഴത്തെ പോലെ ഒരു മണവും!
പൊന്നും കുടത്തിനെന്തിനാ പൊട്ട്? അയ്യപ്പേട്ടനെന്തിനാ മുണ്ട്?“/
ha ha.. sooper..:)
എരുമയുടെ മുലപിടിക്കുന്ന ഫീല്‍..ഞാനതൊന്നു അറിയും..!
ചവുട്ടു കിട്ടി കിടപ്പിലായാല്‍ ചാകണേനു മുന്‍പ് എഴുതി വെക്കും
കാരണം കൊടകപുരാണമാന്ന്..:)
ഓടോ: എവിടുന്നാ ഈ ഉപമാസൊക്കെ..!? സൂപ്പര്‍ബ്:)
നമുക്കറിയില്ലല്ലോ? കഴിഞ്ഞ് കുത്തിട്ടുവിട്ട ഭാഗത്ത് പറയാതെവിട്ട പിരിച്ചുവിടാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി പറയൂ മോനേ ദിനേശാ
ചാത്തനേറ്:“* * * *” ഒരു നോവല്‍ എഴുതാനുള്ള വഹ!!!!
ക്ലൈമാക്സിലെ പഞ്ച് ഈയിടെയായി വിശാലനു കൈമോശം വന്നോ എന്നൊരു സംശയം. ഇപ്പോൾ ബോബനും മോളിയും പോലെ ഇടയ്ക്കിടയ്ക്കുള്ള വെടിക്കെട്ടു മാത്രമേ ഉള്ളൂ...
അവസാനത്തെ വാക്യത്തിനു ശേഷം, “എം. ഡി. യുടെ ഭാര്യയെ ഞാൻ വേണ്ടത്ര ബഹുമാനിച്ചില്ലത്രേ!” എന്നുകൂടി ചേർത്താൽ ജോറാകുമായിരുന്നു :)
അയ്യേ.. നാണമില്ലേ മനുഷ്യാ ഞാന്‍ നിങ്ങളെ ഇങ്ങനോന്നുമല്ല കരുതിയിരുന്നത്. ഒരു റഷ്യക്കാരിയെ കണ്ടപ്പോഴേക്ക് നമ്മുടെ സംസ്കാരം ഒക്കെ മറന്നോ.. ഓര്‍ക്കാന്‍ കൂടി നാണം ആകുന്നു...
ആട്ടെ ആളെങ്ങനെ കിടിലന്‍ പീസാണോ ...??ഇപ്പോള്‍ എവിടെയെന്നറിയാമോ..??
കണ്ട്രോള്‍ കിട്ടാന്‍ ഡെസ്കില്‍ കാണും പാകത്തില്‍, നാട്ടിലെ പണയവിവരപട്ടിക എഴുതി വച്ചു.
എനിക്കിഷ്ടപ്പെട്ടത് പോസ്റ്റിന്റെ ടൈറ്റിലാണ്. പണ്ട് ചെറു സ്ക്കൂളില്‍ പഠിക്കുമ്പോള്‍ പാടണ പോലെ.
‘ഹിപ്പിക്കാരന്‍ എംഡിയുടെ..
റഷ്യക്കാരി വൈഫ്’
ഹഹഹ എന്തൊരു ഈണം, താളം.
അയ്യപ്പേട്ടന്റെ മുണ്ടും, എരുമേടെ മൊലേടെ ഫീലിങ്ങും, റഷ്യക്കാരീടെ കിസ്സ് കണ്ടപ്പോളുള്ള ഫീലിങ്ങും രസായി.
(ഒരു പ്രത്യേക നന്ദി, പൂനം ദാസ് ഗുപ്തയെ ഓര്‍മ്മിപ്പിച്ചതില്‍. ഷക്കീലാ തരംഗത്തില്‍ എല്ലാവരും മറന്നതായിരുന്നു ആ മറുനാട്ടു കാരിയെ.. ഹോ! പ്രീഡിഗ്രിക്കാലം ഓര്‍മ്മിപ്പിച്ഛു) ഡാങ്ക്സ് അണ്ണേ..
ഇത് മോശായി ട്ടാ ,അവസാനം നടന്നത് എന്താണ് നു പറയാഞ്ഞത്. കുടുംബകലഹം പേടിച്ചിട്ടാണോ ???????
super!
"ചിലപ്പോള്‍ ഇത് പണ്ട് പോലീസ് സ്റ്റേഷനില്‍ വച്ച് പൂക്കോടന്‍ അനിലിനോട്, ‘നിനക്ക് ഇ.എം.എസ്. നെ ആണോ കരുണാകരനെയാണോ ഇഷ്ടം?’ എന്ന് ചോദിച്ചപോലെയാകുമേ! പോലീസുകാരന്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് നമുക്കറിയില്ലല്ലോ?" ചിരിച്ചിരിച്ച് അലാക്കിന്റെ അവിലുങ്കഞ്ഞി ആയി... എങ്ങനെ പിരിച്ചു വിടപ്പെട്ടു എന്ന് കൂടി പറഞ്ഞിരുന്നേല്‍ കുറച്ചൂടെ ചിരിക്കാമായിരുന്നു...
ജ്യൂസ് കൊടുക്കാന്‍ നിന്ന ഒരു തൃശ്ശൂരുകാരന്‍ “ലഞ്ചിന് ഒരുമണിയാവുമ്പോള്‍ പോരേ ട്ടാ“ എന്നും പറഞ്ഞിരുന്നു. ഒരുമണി ആവാന്‍ വെയ്റ്റ് ചെയ്തിരിക്കേ, ഒരു പന്ത്രണ്ടുമണിയാപ്പോള്‍ തുമ്പോലാര്‍ച്ചയില്‍ ഷീല വരുമ്പോലെ അന്നനടായും നടന്ന് ഒരു ഇടിവെട്ട് ചേച്ചി വന്നു.
ഷേയ്പ്പൊക്കെ ഏറേക്കുറെ സെയിം സെയിം. പക്ഷെ, മേയ്ക്കപ്പില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു! “ പൊന്നും കുടത്തിനെന്തിനാ പൊട്ട്? അയ്യപ്പേട്ടനെന്തിനാ മുണ്ട്?“ എന്ന് പറഞ്ഞപോലെയായിരുന്നു ചുള്ളത്തിക്ക് ഡ്രസിന്റ് കാര്യം.
വിശാലേട്ടാ ഞാനും കോരി തരിച്ചു പോയി. എന്തിനാ ആ ജോലിയില്‍ നിന്നും പിരിച്ചു വിട്ടേ, ആരേലും ഒറ്റിയതാണോ
ഹും എല്ലാം പിടികിട്ടി. ഇനി എന്ത് വ്യക്തമാക്കാന്‍?
വെള്ളലുവാ പോലത്തെ ആ റഷ്യക്കാരിയെ നോക്കിയിരുന്ന് കണക്കെഴുത്തൊക്കെ ഒരു കണക്കായിട്ടുണ്ടാവും.അതാ പിരിച്ച് വിട്ടത്.ദേരയിലെ ഹോട്ടലിന്റ്റെ മുന്‍പില്‍ ഇവര്‍ മുണ്ടും വിരിച്ചിരുന്നു 10 ദിര്‍ഹത്തിനു വോഡ്ക്ക വിറ്റത് ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുന്നു.
Ithu muzhuvanum viswasikkano? Kayyilirippukontalle chadichathu.
മാഷേ ഒരു സംശയം.
ഈ ഉപമ എന്ന സംഭവം കണ്ടുപിടിച്ചത് നിങ്ങളാണോ ? അതോ നിങ്ങൾക്ക് വേണ്ടി മാത്രം ആരെങ്കിലും കണ്ടുപിടിച്ചതാണോ ? :):)
കഴിഞ്ഞ 2 വര്ഷവും 2 പോസ്റ്റ് വീതം... ഈ വര്ഷം ഒരു മാസത്തിനുള്ളില്‍ തന്നെ എട്ടു പോസ്റ്റ് ആയി... ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഓരോ കളികളേ..... എന്തായാലും ഞങ്ങള്‍ വായനക്കാര്‍ക്ക് സന്തോഷം തന്നെ..
കഴിഞ്ഞ 2 വര്ഷവും 7 പോസ്റ്റ് വീതം... ഈ വര്ഷം ഒരു മാസത്തിനുള്ളില്‍ തന്നെ എട്ടു പോസ്റ്റ് ആയി... ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഓരോ കളികളേ..... എന്തായാലും ഞങ്ങള്‍ വായനക്കാര്‍ക്ക് സന്തോഷം തന്നെ..
ഉമേഷ്ജി പറയുന്നതുപോലെയൊന്നും ദയവു ചെയ്ത് എഴുതരുത്. വിശാലന്റെ സ്റ്റൈലിനു ഒരു കുഴപ്പവുമില്ല. വിശാലന്റെ ശൈലിയില്‍ തന്നെ തുടരണേ. ഈയടുത്ത് വിശാലന്‍ തകര്‍ത്തു എഴുതുന്നുണ്ട്.
എല്ലാ സിനിമയിലും അവസാനം ക്ലൈമാക്സ് വേണം എന്ന് കരുതുന്നത് വായനക്കാരന്റെ പ്രശ്നമാണ്.
മുകളില്‍ പറഞ്ഞിരിക്കുന്ന അനോനിയോട് ഞാനും യോജിക്കുന്നു.
ഇത് കണക്കിലെ ഒരു പ്രശ്നം സോള്‍വു ചെയ്യുമ്പോലയൊന്നുമല്ലല്ലൊ നമുക്ക് ആലോചിച്ച് എഴുതേണ്ട സംഗതിയല്ലെ?
നാലും നാലും കൂട്ടിയാല്‍ എന്താണെന്നു നമുക്ക് അത്രക്കും ആലോചിക്കേണ്ടി വരുന്നില്ല
എന്നാല്‍ നാലു വാക്ക് എഴുതാന്‍ നമുക്ക് നാലു പ്രാവശ്യം ആലോചിക്കേണ്ടി വരും.
ഒരു പ്രോബ്ലം സോള്‍വു ചെയ്യുമ്പോള്‍ നമുക്ക് ഉപമകളോ കോമഡിയോ ചേര്‍ക്കേണ്ടി വരുന്നില്ല പക്ഷെ വിശാലന്‍ എഴുതുമ്പോ ഇതെല്ലാം വേണ്ടിടത്ത് വേണ്ടപോലെ ചേര്‍ക്കേണ്ടെ?
അമേരിക്കയില്‍ താമസിക്കുന്ന ഉമേഷ്ജിക്ക് ഇതുപോലെ ഒരു റഷ്യക്കാരിയുടെ കഥ എഴുതാന്‍ ഈ ജീവിതത്തില്‍ സാധിക്കുമോ?
എന്നെങ്കിലും ഇതു പോലൊരു റഷ്യക്കാരിയുടെ കൂടെ ക്ഷമയോടെ ജോലിചെയ്യുവാന്‍ താങ്കള്‍ക്കു കഴിയുമൊ? കഴിയില്ല!
താങ്കളായിരുന്നെങ്കില്‍ നാലു ശ്ലോകവും കാച്ചി തെറിയും പറഞ്ഞ് വലിച്ചെറിഞ്ഞിട്ടു പോകുമായിരുന്നില്ലെ? ഇല്ലെ?
ഇതൊക്കെ താങ്കള്‍ എന്നാണ് ചിന്തിക്കുക? മനസ്സിലാക്കുക?
(യ്യോ എന്നെ മനസ്സിലാകാതിരുന്നാ മതിയായിരുന്നു)
അനോണികളേ, മാപ്പ്, മാപ്പു്!
പണ്ടു് കുറുമാനോടു് ഇങ്ങനെയൊരു സംഭവം പറഞ്ഞതിനും ജനം ഇങ്ങനെ പൊരിച്ചതാണു് എന്നെ. ഇതെന്താ, മനുഷ്യനു വിമർശിക്കാൻ പറ്റില്ലേ? ഈ കൊടകര എന്നു പറയുന്നതു വെള്ളരിക്കാപ്പട്ടണമാ? :)
അപ്പോ ശരി വിശാലാ, ക്ലൈമാക്സ് കലക്കി!
(രണ്ടാമത്തെ അനോണീ, ആളെ മനസ്സിലായി, കേട്ടോ. താങ്കൾക്കല്ലാതെ ആർക്കു് ഇതെഴുതാൻ കഴിയും? ചീയെഴ്സ്! :))
മാപ്പു സ്വീകരിച്ചിരിക്കുന്നു. ഇനിയും ശ്രദ്ധിച്ചാല്‍ മതി:). ചിയേഴ്സ്.
പിന്നെ താങ്കള്‍ ഉദ്ദേശിച്ച ആളല്ല ഈ അനോനി എന്നു പറഞ്ഞുകൊള്ളട്ടെ.
താങ്കള്‍ വളരെ ഈസിയായിട്ടു വാക്കാരിയെ കണ്ടുപിടിച്ചതുപോലെ എല്ലാവരെയും കണ്ടുപിടിക്കാം എന്നു കരുതരുത്.
കൊടകര എന്നു പറഞ്ഞാല്‍ ഒരു സംഭവം തന്നെയാണ് ഇത് പത്തനംതിട്ടയിലെ ഒരു കൊച്ചു ഗ്രാമമല്ല(കു വേണ്ട അല്ലെ) സ്വന്തം നാടിനെയും കൊടകരയെയും പറ്റിയല്ലാതെ മറ്റേതു നാടിനെപ്പറ്റിയാണ് ബോഗര്‍മാര്‍ക്ക് അറിയാവുന്നത്?
വെള്ളരിക്കാ പട്ടണമാകാന്‍ അവിടെ ആരും വെള്ളരിക്ക ഒന്നും ക്രി(മറ്റേസുനാ കിട്ടിയില്ല)ഷി ചെയ്യുന്നില്ല.
സാമ്പത്തിക മാന്ദ്യം കാരണം ഗൂഗിളില്‍ ഇപ്പൊ പണിയൊന്നുമില്ലാന്നാ തോന്നുന്നത്.
പരിപാടികളൊന്നുമില്ലാത്ത അമേരിക്കാക്കാര്‍ക്ക് ഇപ്പൊ കലണ്ടറു കിട്ടിയിട്ട് എന്തു ചെയ്യാന്‍?
ഒരു തവണേംകൂടി ചിയേഴ്സ്
മുകളിലത്തെ സംഭവത്തിന്റെ താഴെ ഈ സംഭവം
:):) ചേര്‍ക്കാന്‍ വിട്ടു.
മനുഷ്യനു വിമര്‍ശിക്കാം. പക്ഷെ വായനക്കാരും കൂടി ഒന്നു ഒത്ത് പിടിക്കണം. ഉമേഷ്ജിക്ക് എഴുതാനറിയാവുന്നത് ശ്ലോകങ്ങളും ലേഖനങ്ങളുമാണ്. അത് നല്ല ചമത്തായി അണ്ണന്‍ എഴുതുന്നു. അതിനൊരേയൊരു ഉമേഷ്ജിയെ ഞങ്ങള്‍ക്കുള്ളൂ. പക്ഷെ അതുകൊണ്ട് കഥയിലും കഥകളിയിലും കവിതയിലും കയറി കൈ വെക്കരുത് എന്നൊരപേക്ഷ. ഗുരുകുലത്തില്‍ കവിതയും കഥയും വായിച്ചതിന്റെ തരിപ്പ് ഇതുവരെ മാറിയിട്ടില്ല. വായിക്കുന്ന എല്ലാവര്‍ക്കും എഴുതാനറിയണ്ട, പക്ഷെ ഉമേഷ്ജിയെപ്പോലെയൊരാളു നല്ല വായനക്കാരനാവാനെങ്കിലും ആവാന്‍ ശ്രമിക്കണം.
ലേഖനങ്ങള്‍ക്കും പ്രബന്ധകങ്ങള്‍ക്കുമാണ് ചിട്ടകളുള്ളത്. ആ ലൈനില്‍ എല്ലാം കയറി പിടിക്കരുത്.
വിശാലന്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് ഈ വര്‍ഷമാണ് ഇതുപോലെ എഴുതിത്തുടങ്ങിയത്. ഉമേഷ്ജിപോലെയുള്ളവര്‍ പറയുന്നത് കുറുമാനൊന്നും വിലക്കെടുക്കില്ല. പക്ഷെ വിശാലന്‍ ചിലപ്പൊ മുഖവിലക്കെടുക്കും. അതുകൊണ്ടാണ് ഇടപെട്ടത്.
(ആദ്യത്തെ അനോണി)
എന്തു ചെയ്യാൻ അനോണീ പ്രഥമാ, പാവങ്ങളും എഴുതി ജീവിച്ചു പോട്ടേ. അപ്പോൾ ഗുരുകുലത്തിൽ ഇനി കഥയും കവിതയും ഒന്നും വേണ്ടാ അല്ലേ? തർജ്ജമ ചലേഗാ? :)
(ശ്ലോകവും പറ്റില്ല എന്നു പറഞ്ഞാൽ ഞാൻ തെണ്ടിപ്പോയേനേ!)
ഞാൻ പറഞ്ഞതു മാത്രമാണു ശരി എന്ന പിടിവാശിയൊന്നും എനിക്കില്ല. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു, അത്ര മാത്രം. പഴയതിനെക്കാൾ നന്നായി വിശാലൻ ഇപ്പോഴാണെഴുതുന്നതു് എന്നതും എനിക്കു യോജിക്കാൻ കഴിയുന്നില്ല. കൊടകരപുരാണം ആദ്യത്തെ പോസ്റ്റു മുതൽ എല്ലാം ചൂടാറുന്നതിനു മുമ്പേ വായിച്ചവനാണു ഞാൻ. വിശാലന്റെ പഴയ കൊടകരയ്ക്കുള്ള ആ ഗുമ്മുണ്ടല്ലോ, അതിപ്പോൾ കാണുന്നില്ല എന്നു തന്നെയാണു് എന്റെ അഭിപ്രായം. ഒരു പക്ഷേ, നൊസ്റ്റാൽജിയയുടെ അസുഖമാവാം.
വിശാലനെ നന്നായി വായിക്കാത്തവനാണു ഞാൻ എന്നു മാത്രം പറഞ്ഞേക്കല്ലേ... വെള്ളെഴുത്തിനെയോ വിശ്വപ്രഭയെയോ വല്ലതും ശരിക്കു വായിക്കുന്നില്ല എന്നു പറഞ്ഞോളൂ. പക്ഷേ വിശാലനെ... ഞാൻ ഇതെങ്ങനെ സഹിക്കും! :)
" ഷേയ്ക്ക് ഹാന്റ് കൊടുത്തപ്പോള്‍ എരുമയുടെ മുലകള്‍ കൂട്ടിപ്പിടിച്ച പോലെ പിളുപിളൂന്നിരിക്കുന്ന ഒരു ഫീലിങ്ങ്! "
:)
പല പല പ്രയോഗങ്ങളും നന്നായി രസിച്ചുവെങ്കിലും ഇത് മാത്രം കോട്ട് ചെയ്തതിൽ തെറ്റിദ്ധരിക്കരുതേ....:)
മറ്റേ അനോണി പറഞ്ഞ കാര്യം സത്യമാണെങ്കിലും ഞാന്‍ ഉമേഷ്ജിയെ അത്രക്കങ്ങു പുകഴ്ത്താന്‍ നില്കുന്നില്ല പിന്നെ ഗഡിക്ക് ഗമയാകും
എപ്പോ നോക്കിയാലും പുസ്തകം കൈയിലുണ്ട് ഇങ്ങേര്‍ക്കെന്താ എന്നും പരീക്ഷയാണോ?
ആദ്യത്തെ അനോണി എന്നയര്‍ത്ഥത്തില്‍ അനോണിപ്രഥമാ എന്ന് പ്രയോഗിക്കാമൊ എന്ന് എതെങ്കിലും പാണിനീഫാനന്മാര്‍ പറഞ്ഞുതരുമോ? ഞാന്‍ കരുതിയത് അനോണികളില്‍ മുന്തിയവന്‍ എന്നാകും ആ വാകിനര്‍ത്ഥമെന്നാണ്. സദ്യക്ക് നാലു പായസം വിളമ്പുമ്പോള്‍ ആദ്യം താങ്ങുന്നത് പ്രഥമനല്ലല്ലോ?
പിന്നെ എല്ലാ സിനിമയിലും ക്ലൈമാക്സ് കൊതിക്കുന്നത് വായനക്കാരന്ന്‌റെ പ്രശ്നമാകാന്‍ എല്ലാ സിനിമയ്ക്കും കഥയെഴുതുന്നത് പൊള്ളവാസൂള്ള അല്ലല്ലോ? കുറെ പടങ്ങളിലെങ്കിലും അവകാശക്കോടാലിയില്ലാത്തത് കാഴ്ചക്കാരന്‍റെയും കൂടെ പ്രശ്നമാണ്.
കലക്കി ..Super writing, as usual!!!!!
ps: where is this hotel ? is the post still open ???? ;)
വെറുതെ അങ്ങു പറഞ്ഞു വിട്ടോ, അതോ കോമ്പന്‍സേഷന്‍ ആയി മുതുകത്തോ അടിവയറ്റിലോ എന്തെങ്കിലും തന്നാണോ വിട്ടത്?
പൊളിച്ചടുക്കി... താങ്കളെ പിരിച്ച് വിട്ട കാരണവും പഴയത് പോലെ തന്നെ...?
Again ???? this too an ever rolling ? What happed to the other posts ?
koTakara sulththaan inGOttu thaamasam maatiyathu ippoLaa aRiyanathu. ugran pOstukaL.. koRe vaayichchu.. ellaam pathivu pOle kiTilOlkkiTilam..
വിശാലേട്ടാ,
ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയത് ഇന്നാ അറിഞ്ഞേ.ദിവസവും രാവിലെ കൊടകരപുരാണം എടുത്ത് പത്ത് പ്രാവശ്യം റീഫ്രഷ് ചെയ്ത് നോക്കും, ക്യാ ഫലം?
എന്നാ വെറെ ഒരു ബ്ലോഗുണ്ടന്ന് ആ കൊടകരയുടെ സൈഡില്‍ എങ്ങാനും പിടിപ്പിച്ചു കൂടെ?
ഇനി ഇവിടെയും നോക്കാം
ഡയറിയൊക്കെ എഴുത്ത് കൊളാം. നന്നാകുന്നു. പക്ഷേ ഒരു കാര്യം പറയാം. ഫെബ്രുവരി ഒന്നു കഴിഞ്ഞിട്ടിപ്പം എത്രയായെന്നാ...? എഴുത്തൊന്നും കാണുന്നില്ലല്ലോ. ഇങ്ങിനെ മടിപിടിച്ചിരുന്നാൽ ദേവഗുരു പറഞ്ഞതുപോലെ "സുട്ടിടുവേൻ"
പിന്നാല്ലാതെ, കാത്തിരുന്നു ക്ഷമ നശിച്ചു.
എഴുത്ത് നന്നായി!
ഷേയ്പ്പൊക്കെ ഏറേക്കുറെ സെയിം സെയിം. പക്ഷെ, മേയ്ക്കപ്പില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു! “ പൊന്നും കുടത്തിനെന്തിനാ പൊട്ട്? അയ്യപ്പേട്ടനെന്തിനാ മുണ്ട്?“ എന്ന് പറഞ്ഞപോലെയായിരുന്നു ചുള്ളത്തിക്ക് ഡ്രസിന്റ് കാര്യം.
ക്രോസ് ബെല്‍റ്റ് മണിയോ, കെ.എസ്.ഗോപാലകൃഷണനോ കണ്ടിരുന്നെങ്കില്‍ ഒരു 25 പടത്തിന് ഒരുമിച്ച് ഡേറ്റ് വാങ്ങിയേനെ!
ചേടത്ത്യാര് വന്നപാടെ എം.ഡി.ക്കൊരു ഉമ്മ കൊടുത്തു. ആള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരിക്കില്ല. പക്ഷെ, എനിക്ക് അടിമുടി കോരിത്തരിച്ചു. വെറുതേ!
ആൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല പക്ഷെ എനിക്ക് കോരിത്തരിച്ചു..ഹഹഹ.... എന്നെ കൊല്ല് ചുള്ളാ..
രണ്ടുമാസത്തിനുള്ളിൽ പറഞ്ഞുവിട്ടു...അപ്പോ അതെന്നെ (മുമ്പുള്ള് ചുള്ളന്മാർക്ക് പറ്റീതെന്നെ!!) കാരണം അല്ലേ സജീവേട്ടോ?
പറഞ്ഞു വിട്ടൂന്നു ഒറപ്പല്ലേ, എന്തിനാന്നു പറയൂ
Post a Comment