ചില പേനകള്‍

Thursday, May 13, 2010

വീട്ടിലെത്തിയപ്പോള്‍ ഇന്നലെ 9 മണിയായി.

നാലുമണിക്ക് ഓഫീസില്‍ നിന്നിറങ്ങിയതാണ്. പക്ഷെ, എട്ടുവരെ മറ്റേ കമ്പനിയില്‍ പണിയുണ്ടായിരുന്നു. ഇന്നലെത്തോടെ ഒരുമാതിരി തീര്‍ന്നു, അടുത്ത ആഴ്ച ഓഡിറ്ററെ വിളിക്കണം. ക്വിക്ക് ബുക്സ് പ്രോ ഈ കമ്പനിയിലാണ് ആദ്യമായി ചെയ്യുന്നത്. നല്ല പാക്കാജാണ്, റ്റാലിയേക്കാളും പീച്ച് ട്രീയേക്കാളും ഡാക്കീസിയേക്കാളും എനിക്കിഷ്ടം ഇതാണ്.

ഷാര്‍ജ്ജയില്‍ താമസിച്ച്, ജെബല്‍ അലിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പാര്‍ട്ട് റ്റൈം പണി എന്നത് ഇച്ചിരി അക്രമമാണ്. ഒന്നിനും സമയം കിട്ടില്ല. അതാ പ്രശ്നം. പക്ഷെ, ഉണക്ക മീന്‍ കൊണ്ട് ഏറ് കിട്ടുന്ന പട്ടിയുടെ അവസ്ഥയാണ്. എല്ലാ മാസവും 16 തിയതി എന്നൊരു ദിവസം ഉണ്ടെങ്കില്‍ അവന്‍ എനിക്ക് ചെക്ക് കൊണ്ടെത്തരും (ഐശ്വര്യമായിട്ട് സെപ്റ്റംബര്‍ 16 ന് എന്റെ വേളി ഡേയ്റ്റില്‍ തന്നെയാണ് അവിടത്തെ ജോലി ചെയ്തുതുടങ്ങിയത്). പണിയാണേ അത്രക്കൊന്നുമില്ല താനും. ജി.എം. വഴി കിട്ടിയതായതുകൊണ്ട്, റ്റെന്‍ഷനുമില്ല. ലൈഫില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എക്കൌണ്ടന്റ് ആവുക എന്നതാകയാല്‍ ഈ ജോലി ചെയ്യുമ്പോള്‍ ഒരു പ്രത്യേക സാറ്റിസ്ഫാക്ഷനും കൂടെ കിട്ടും. പിന്നെ എങ്ങിനെ വേണ്ടാന്ന് വക്കും?

ഇന്നലെ വൌച്ചറുകളില്‍ ഒപ്പിട്ടത് മുഴുവന്‍ അവന്റെ കയ്യിലെ മോണ്ട്ബ്ലാക്ക് പേന കൊണ്ടായിരുന്നു. 2400 ദിര്‍ഹമാത്രേ അതിന്റെ വില. ഞാന്‍ പറഞ്ഞു, ഗഡീ ആ കാശിന് ഞങ്ങളുടെ നാട്ടില്‍ ഒരു മാരുതി 800 വാങ്ങാം എന്ന്!

വില അത്രയുണ്ടെങ്കിലും പിടിക്കാനും എഴുതാനും‍ വല്യ എയിമൊന്നും ഇല്ല, ശീലമില്ലാത്തോണ്ടാവാം.

അവന്‍ പറയുന്നത്, ഒരു മില്യണിന്റെ കോണ്ട്രാക്റ്റ് സൈന്‍ ചെയ്യുമ്പോള്‍ ഒരു ദിര്‍ഹത്തിന്റെ പ്ലാസ്റ്റിക്ക് പേന ഉപയോഗിക്കുന്നത് ചമ്മലാ എന്നാണ്. ബ്രാന്റ് നെയിമിനാണല്ലോ അല്ലെങ്കിലും കാശ്!

ഇക്കാലം കൊണ്ട് എത്രയോ പേനകള്‍ എഴുതി തീര്‍ത്തിരിക്കുന്നു! അളിയന്‍ വഴി നല്ല നല്ല പേനകള്‍ കിട്ടിയിരുന്നു. പേനകളില്‍ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട പേന റെയ്നോള്‍ഡ്സ് തന്നെ. ആ യും ന്‍ ഉം എ യും ര യും ഒക്കെ നല്ല രസായിട്ട് എഴുതാന്‍ പറ്റും. അളിയന്റെ കമ്പനിയില്‍ നിന്ന് കോമ്പ്ലിമെന്റായി കൊടുത്തിരുന്ന റെഡ് ലേബല്‍ ടീ യുടെ ലോഗോയോടു കൂടിയ ക്രോസ് പെന്നുകള്‍ എന്റെ കയ്യില്‍ ഒരുപാട് ഉണ്ടായിരുന്നു. അന്നതിന് 1000 രൂപ യൊക്കെ വിലവരും എന്ന് കോളേജില്‍ വച്ച് പറഞ്ഞിട്ട് ഒരെണ്ണം വിശ്വസിക്കില്ലായിരുന്നു. “1000 രൂപ ഒരു പേനക്കോ?? പോഡാവടന്ന്!! മാക്സിമ വല്ല 25 ഓ ഏറിയാല്‍ 50 ഓ” എന്ന് പറഞ്ഞിരുന്നു.

പ്രേമം പൊട്ടിമുളക്കുന്ന കാലത്ത് ഒരു പ്രേമഭാജനം എനിക്കൊരു ഹീറോ പെന്‍ ഗിഫ്റ്റ് ചെയ്തിരുന്നു. ഞാനതില്‍ അവളുടേം എന്റെം പേരിന്റെ ആദ്യാക്ഷരങ്ങള്‍ ടോപ്പില്‍ എഴുതി കുറെ നാള്‍ കൊണ്ട് നടന്നു. തൃശ്ശൂര്‍ ജോസില്‍ ടിക്കറ്റ് എടുക്കാന്‍ തിരക്കില്‍ നുഴഞ്ഞുകയറ്റം നടത്തുന്നതിനിടക്ക് അത് പോയി.

ടിക്കറ്റ് കിട്ടി വിജയശ്രീലാളിതനായി ഞാന്‍ കഴക്കലേക്ക് ഓടുമ്പോഴാണ് പോക്കറ്റില്‍ തപ്പിയതും എല്ലാമെല്ലാമായ പേന പോയതറിഞ്ഞതും. ടോപ്പിന്റെ ഗോള്‍ഡന്‍ കളര്‍ ഇച്ചിരീശെ പോയി അലൂമിനീയം കളര്‍ വന്നതിനാലും പോക്കറ്റില്‍ കുത്തുന്ന ആ സുന ഇളകിത്തുടങ്ങിയതിനാലും കല്ലിവല്ലി എന്ന് വച്ചു ഞാന്‍ സഹിച്ചു!

ഹുസൈന്‍ കാഷ്കോളിക്ക് ഞാന്‍ ഷഷ്ഠിക്ക് വാങ്ങിയ 10 ഡസന്‍ വളകള്‍ കൊണ്ടുകൊടുത്തു. ക്ലൈന്റാണ്, ഇറാനിയാണ്. ഇറാനിലെ അവന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്ക് കൊടുക്കാനാണ് വളകള്‍. ഇത് കണ്ടാല്‍ വളകള്‍ക്ക് അടി കൂടും എന്ന് പറഞ്ഞു.

ഷഷ്ഠിക്ക് 100 രൂപക്ക് ഞാന്‍ 35 മയില്‍ പീലികള്‍ വാങ്ങി. വെള്ള ഫ്ലവര്‍ വേയ്സില്‍ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്ത് അത് ഭംഗിയാക്കി വച്ചിട്ടുണ്ട് ഇവിടെ വീട്ടില്‍. ജി.എം. ന് കൊണ്ടുകൊടുത്താലോ എന്നാലോചിച്ചതായിരുന്നു. ഗിഫ്റ്റ് കൊടുക്കാന്‍ പറ്റിയ ഐറ്റമാണ്.

ജനുവരി 20, 2009.

12 comments:

Ashly A K said...

ഠേ ഠേ ഠേ ഠേ

വല്യമ്മായി said...

നന്നായി ഈ പേന പുരാണം.
ഇന്നലെ ജിയന്റില്‍ പോയപ്പോള്‍ പാര്‍ക്കര്‍ പേനയ്ക്ക് ഓഫര്‍ വില മൂന്നെണ്ണത്തിന്റെ ഒരു പാക്കറ്റിനു നാലപത് ദിര്‍ഹം,ഇരുപത് വര്‍ഷം മുമ്പ് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ വാപ്പ കൊടുത്തയച്ച അതേ പേനകള്‍,പക്ഷെ പരീക്ഷ കഴിയണെന്റെ മുമ്പേ ഞാനതിന്റെമുഴുവന്‍ റിപ്പയ്യറും കഴിച്ചതോര്‍ത്ത് പോയി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:പേന പുരാണം....കലക്കി

രണ്‍ജിത് ചെമ്മാട്. said...

സുന ഇളകിയതാണെങ്കിലും മറ്റത് പോയത് വലിയ നഷ്ടമായിപ്പോയി
(അപ്പോഷേക്കും അവളേം വിട്ടു കാണും)

Prayan said...

ഒരിക്കല്‍ നാട്ടില്‍ വന്നപ്പൊ കാര്‍ന്നോന്മാര്ക്ക് സമ്മാനിക്കാന്‍ കുറെ പാര്‍ക്കര്‍ പെന്ന് വാങ്ങി. മൂത്ത കാര്‍ന്നോര‍ടെ അട്ത്തെത്തിയപ്പൊ ഒരു പെന്ന് ബാക്കി. വെറുതെ തുറന്ന് നോക്കിയപ്പോള്‍ അകത്തെ ഏതോ കുന്ത്രാണ്ടം മിസ്സിങ്ങ്..അറിയാത്ത പോലെ കൊടുത്തു പോന്നു .. കാര്‍ന്നൊരെന്തുചെയ്തോ എന്തോ....

വഴിപ്പോക്കന്‍ said...

പോസ്റ്റ് ഒക്കെ കൊള്ളാം...ന്നാലും "കൊടകരപുരാണ"തിന്റാത്രേം ഒരു ഗുമ്മില്ലാ ഇതിനൊന്നും...എത്രേം പെട്ടെന്ന് വിശാലേട്ടന്‍ ആ പഴേ ഫോം വീണ്ടെടുക്കും എന്ന പ്രതീക്ഷയോടെ...!

പിരിക്കുട്ടി said...

hmm
njaanum vaangeettundu...:"maylppeeli"

ഷമ്മി :) said...
This comment has been removed by the author.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP