അപ്പാപ്പന്റെ ഗ്രോസറിയും അമ്മാമ്മേടെ ലൈബ്രററിയും!

Tuesday, May 26, 2009

ഷാര്‍ജ്ജ ഇത്തിഹാദ് റോഡില്‍ നിന്ന് ‍ അല്‍ഖാനിലേക്ക് ഇടത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ ബില്‍ഡിങ്ങിലാണ്, അറബി അപ്പാപ്പന്റെ അല്‍ മാലിഖ ഗ്രോസറി.

വെളുത്ത കന്തൂറയും തലേക്കെട്ടുമായി ‍നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമുതിര്‍ത്ത് സദാ ഖുറാന്‍ പാരായണത്തില്‍ മുഴുകിയിരിക്കുന്ന അപ്പാപ്പന്റെ റോള്‍ കണ്ടിട്ട്, ചില ഗവണ്മെന്റ് ഉദ്ദ്യോഗസ്ഥന്മാരെ പോലെ കസറ്റമേഴ്സിനെ കെയറ് ചെയ്യാത്ത മൊശകോടന്‍ ടൈപ്പാണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്.

ഏയ്. ആണുങ്ങളോട് മാത്രമേ അങ്ങിനെയുള്ളൂ! ഒരു ലെബനാനി വട്ടച്ചക്കാല കടയില്‍ വന്നപ്പോള്‍ അപ്പാപ്പന്റെ ആ മുഖപ്രസാദവും കസ്റ്റമര്‍ കെയറും കിന്നാരവും ഒന്ന് കാണേണ്ടതായിരുന്നു.

അങ്ങിനെയാണ് ഞാനപ്പാപ്പന്റെ മനോഘടന ഊഹിച്ചെടുത്തത്. ഈ അണ്ഢഹഠാകത്തിലെ എല്ലാ ആണുങ്ങളേം പോലെ പെണ്ണുങ്ങളോടുള്ള ആ സോഫ്റ്റ് കോര്‍ണര്‍ ചുള്ളന് ഇത്തിരി ഓവറാണെന്നതൊഴിച്ചാല്‍ അപ്പാപ്പനെ എനിക്ക് ഭയങ്കരമായി ഇഷ്ടമായി.

50 വയസ്സ് കഴിയുന്നതോടെ, ‘എന്റെ എല്ലാ ആഗ്രഹങ്ങളും ഉത്തരവാദിത്വങ്ങളും തീര്‍ന്നു. എന്ന് വേണേല്‍ ഞാന്‍ റെഡി!’ എന്ന് അഹങ്കാരത്തോടെ കാലനെ വെല്ലുവിളിക്കുന്നവരുടെ എണ്ണം ദിനം തോറും കൂടുന്ന മലയാളി സമൂഹത്തില്‍ (റെഫ്. മാതൃഭൂമി ചരമകോളം) നിന്നുള്ള എനിക്ക് എഴുപത് പ്ലസിലും ഊര്‍ജ്ജസ്വലനും ശിങ്കാരവേലനുമായ അപ്പാപ്പനെ ഇഷ്ടമാവാതെ എങ്ങിനെ?

കഴിഞ്ഞ ഒരു വര്‍ഷമായി അറബി അപ്പാപ്പന്‍ എന്നെയെന്നും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്.

തലയിലിട്ടേക്കുന്ന ടു ബൈ ടു വെള്ളത്തുണിയുടെ സൈഡിലൂടെ വെളുവെളുത്ത കൃതാവ് ഇറങ്ങി ട്രിം ചെയ്ത കുറ്റി താടിയില്‍ ലയിച്ചിരിക്കുന്നു. ചെമ്പന്‍ കളറില്‍ വിടര്‍ന്ന കണ്ണുകള്‍. കുട്ടിത്തം മുറ്റുന്ന മുഖം. ഒതുങ്ങിയ നെഞ്ചിന്‍ കൂട്, ഒട്ടും മുന്നോട്ടേക്കില്ലാത്ത വയര്‍!

പിന്നെ ഒന്നും കണ്ടൂട. കന്തൂറയിട്ടേക്കുകയാണല്ലോ? പിറകീക്കോടെ പോയി ആ ഉടുപ്പങ്ങ് പൊക്കിപ്പിടിച്ചാല്‍ അടക്കാര വാരി പോലുള്ള രണ്ട് കാലുകള്‍ കൂടെ കാണുമായിരിക്കും!

അപ്പാപ്പന്റെ കടയില്‍ നിന്ന് ഞങ്ങള്‍ സാധാരണയായി വെള്ളവും വല്ലപ്പോഴും ഖുബൂസും മാത്രമേ വാങ്ങലുള്ളൂ. ഇച്ചിരിക്കോളം പോന്ന കടയില്‍ കാര്യമായൊന്നും ഒന്നും വില്‍ക്കാന്‍ വച്ചിട്ടില്ലെന്ന് മാത്രമല്ല, ഉള്ളതിന് തന്നെ 100% മാര്‍ജ്ജിനിലാണ് കച്ചോടം. ബില്‍ഡിങ്ങിലെ അറബി പിള്ളാരെ പറ്റിക്കാന്‍ നമ്മുടെ പൂരപ്പറമ്പിലൊക്കെ കിട്ടുന്നതരം ‘തത്തമ്മ‘ ‘തോക്ക്’ പോലുള്ള ടോയ്സും വിലകുറഞ്ഞ കളറ് മിഠായികളും ചിപ്സുകളും ജൂസുകളുമൊക്കെയാണ് മെയിന്‍ കച്ചോടം.

ഒരിക്കല്‍ ബിസ്കറ്റ് വാങ്ങാന്‍ പോയപ്പോള്‍, സംഭവം നോക്കിയിട്ട് കാണാതെ, ‘ഇത് എവിടെ ഒളിപ്പിച്ച് വച്ചേക്കണൂ?’ എന്ന് ചോദിച്ചപ്പോള്‍, അപ്പാപ്പാന്‍ എണീറ്റു വന്ന്

‘ദാണ്ടേ...ആ കൊക്കിരിക്കുന്ന പാടം മുഴുവന്‍ പവിഴമാ!’ എന്ന് പണ്ട് മാത്തേട്ടന്‍* കൃഷി ഭവനില്‍ നിന്ന് വന്ന മാഡത്തിനോട് പറഞ്ഞ സ്റ്റൈലിലാണ് ഒരു റാക്കറ്റിന് നേരെ കൈ വളച്ച് വീശി കാണിച്ചുതന്നത്.

ഞാന്‍ നോക്കിയപ്പോള്‍ ഏറിവന്നാല്‍ റ്റിഫാനിയുടെ ഒരു നാലഞ്ച്‍ തരം വിലകുറഞ്ഞ ബിസ്കറ്റുണ്ട്. വേറെ ഒന്നുമില്ല.

‘എനിക്കിതൊക്കെ ധാരാളമാണ്. പക്ഷെ, പിള്ളാര്‍ക്ക് ഇത് വാങ്ങി കൊടുക്കലില്ല!’ എന്ന് പറഞ്ഞ് തിരിച്ച് പോരുകയായിരുന്നു.

കൊടകര ദ്വാരക തീയറ്ററിന്റെ തൊട്ടടുത്ത് പണ്ടൊരു കേക്കുണ്ടാക്കുന്ന കമ്പനിയുണ്ടായിരുന്നു. കനം കുറഞ്ഞ മഞ്ഞക്കളറിലുള്ള കേക്കാണ്. അതുണ്ടാക്കുന്ന ആള്‍ സ്കേയില്‍ വച്ചാണത് വെട്ടി കഷ്ണങ്ങളാക്കുക. ഒരു പീസിന് പത്ത് പൈസയാണ് വില. പക്ഷെ, അത് നഷ്ടമാണ്. വെട്ട് കഴിഞ്ഞാല്‍ അരികും മൂലയും ഡിസ്കൌണ്ട് റേയ്റ്റില്‍ കിട്ടും. ഇത് 25 പൈസക്ക് വാങ്ങിയാല്‍ സ്കൂള്‍ മുതല്‍ വീട് വരെ ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്ക് ഇഷ്ടമ്പോലെ കഴിക്കാനുണ്ടാകും. വെട്ട് വൃത്തി കുറഞ്ഞ ചില വല്യ പീസുകളും കിട്ടാറുണ്ട്!

അറബി അപ്പാപ്പനെ ഡെലിവറിയില്‍ സഹായിക്കാന്‍ രണ്ട് അസിസ്റ്റന്റുകളുണ്ട് . രണ്ടുപേരും ബംഗ്ലാദേശുകാരാണ്.

ഒരുത്തന് ഒരു ഇരുപത് വയസ്സുണ്ട്. മറ്റവന്‍ മുലകുടി മാറാത്തത്രക്കും തീരെ ചെറുതാ.

കഴിഞ്ഞ തണുപ്പിന് വെള്ളം കൊണ്ട് സീനിയര്‍ അസിസ്റ്റന്റ് വരുന്നത് കണ്ട്, സത്യത്തില്‍ ഞാന്‍ പേടിച്ചുപോയി.

കാല്‍ വരെ നീളുന്ന ഒരു കറുത്ത സ്വെറ്ററും തൊപ്പിയും വച്ച് വല്ല ജെയിംസ് ബോണ്ടിനെപ്പോലെയായിരുന്നു, വെള്ളം കുപ്പിയും താങ്ങി വാതില്‍ പടിക്കല്‍ നിന്നത്.

‘ഒരു പിസ്റ്റളും കൂടെ കയ്യില്‍ കരുതാമായിരുന്നു!’ എന്ന് പറഞ്ഞപ്പോള്‍ എന്നെ ദേഷ്യത്തില്‍ ഒന്ന് നോക്കി ആള്‍ പോയി. പാമ്പുകടിക്കാന്‍ ഞാന്‍ പറഞ്ഞത് മനസ്സിലാവാഞ്ഞ്, ഇനി ബംഗാളികള്‍ എല്ലാം കൂടി വന്ന് എന്നെ കുനിച്ച് നിര്‍ത്തി നടുമ്പൊറത്തിടിക്കുമോ എന്ന് രണ്ട് ദിവസം റ്റെന്‍ഷനുണ്ടായിരിന്നു. ഒന്നും സംഭവിച്ചില്ല!

ഒരു മാസം മുന്‍പായിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് വെള്ളത്തിന് വിളിച്ച് പറഞ്ഞപ്പോള്‍, ആരും ഫോണെടുക്കുന്നില്ല. അപ്പാപ്പന്‍ പ്രാര്‍ത്ഥിക്കുകയായിരിക്കും എന്ന് കരുതി, അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിച്ചു. ഇല്ല, എടുക്കുന്നില്ല.

അന്ന് വൈകുന്നേരം പുറത്ത് പോയപ്പോള്‍ കാര്യമറിയാന്‍ അല്‍ മാലിഖയിലേക്കൊന്ന് നോക്കി. കട അടഞ്ഞുകിടക്കുന്നു. കാര്യം തിരക്കാന്‍ അസിസ്റ്റന്റുകളെ നോക്കിയപ്പോള്‍ ആരെയും കാണുന്നില്ല. വാച്ചുമാനോട് ചോദിച്ചപ്പോള്‍ ആള്‍ക്കുമറിയില്ല.

എഴുപത് വയസ്സുകഴിഞ്ഞ അപ്പാപ്പന്‍ വിശുദ്ധരോട് കൂടെ സന്തോഷിക്കുന്നതിനായി (ഉം!)കര്‍ത്താവില്‍ നിദ്രപ്രാപിച്ചതാവുമെന്ന് സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ക്കും, ബില്‍ഡിങ്ങില്‍ ഞങ്ങള്‍ക്കു പുറമേയുള്ള ഒരേയൊരു മലയാളി ഫാമിലിയായ ചാര്‍ളിച്ചായനും യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

:(


ഒയാസിസ് വാട്ടര്‍ ബോട്ടില്‍ കാണുമ്പോഴും ടിഫാനി ബിസ്കറ്റ് കാണുമ്പോഴും രാത്രി ഒറ്റക്ക് ലിഫ്റ്റില്‍ പോകുമ്പോഴും അപ്പാപ്പന്റെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടി. അപ്പാപ്പനോടുള്ള ആദസൂചകമായി ഞങ്ങള്‍ ഒയാസിസ് വാട്ടര്‍ നിര്‍ത്തി, പകരം നെസ്ലേ വാങ്ങി. നമുക്ക് അത്രയൊക്കെയല്ലേ പറ്റൂ?

പെണ്ണുങ്ങളെ കാണുമ്പോള്‍ ഇത്തിരി സൈഡ് വലി ഉണ്ടെങ്കിലും അപ്പാപ്പന്‍ നല്ലവനായിരുന്നു എന്ന് പലതവണ എനിക്ക് തോന്നി.

* * *

കൃത്യം ഒരാഴ്ചക്കാലം അപ്പാപ്പന്റെ ഓര്‍മ്മള്‍ എരുമയുടെ തലയുടെ മുകളില്‍ കറങ്ങുന്ന പുഴീച്ചകളെപ്പോലെ എന്റെ തലക്കുമുകളില്‍ വട്ടം കറങ്ങി, ഗള്‍ഫില്‍ വച്ച് അന്തരിച്ച കാസര്‍കോടുള്ള ചില ഗള്‍ഫുകാര്‍ നാട്ടില്‍ പ്രത്യക്ഷപ്പെടുന്ന പോലെ അപ്പാപ്പാന്‍ വീണ്ടും ഗ്രോസറിയില്‍ വരുന്നത് വരെ.

ആള്‍ എമര്‍ജന്‍സില്‍ ലീവിന് ഒന്ന് ഇറാക്ക് വരെ പോയതായിരുന്നു ത്രേ! പാവം.

----------
ഇതിന്റെ തുടര്‍ഭാഗം ‘അമ്മാമ്മയുടെ ലൈബ്രററി‘ ഉടന്‍ പോസ്റ്റ് ചെയ്യുന്നതാണ്.

48 comments:

sheelajohn said...

Welocome. You are back after a long..... break.

valare santhosham.

anisha said...

Nice to see you after a long gaap...

അരുണ്‍ കായംകുളം said...

പൊന്നു വിശാലേട്ടാ,
സന്തോഷമായി, വീണ്ടും ഒരു പോസ്റ്റ് കണ്ടപ്പോള്‍.
ആ പാവത്തിനു വേണ്ടി മെഴുകുതിരി കൂടി കത്തിക്കാമായിരുന്നു.ഒരു വിധത്തില്‍ കത്തിക്കാഞ്ഞതും നന്നായി, അല്ലേല്‍ പുള്ളിക്കാരനെ തിരിച്ച് വീണ്ടും കണ്ടപ്പോള്‍ 'കര്‍ത്താവേ, അന്ന് കത്തിച്ച മെഴുകുതിരി ഇനി ഇങ്ങേര്‌ ചാവുമ്പോള്‍ കണക്കിലെടുത്താല്‍ മതി' എന്ന് പറയേണ്ടി വന്നേനെ.
:)

അബ്‌കാരി said...

ഹഹഹ.അപ്പാപ്പന്‍ ഉടനെ ഒന്നും പടം ആകുന്ന ലക്ഷണമില്ല അല്ലെ ?
രസിച്ചു..ലൈബ്രറി ഉടനെ പോരട്ടെ..:)

...പകല്‍കിനാവന്‍...daYdreamEr... said...

കൊടകരേലെ കോയ.. ജ്ജ് എബിടെയാ ഇത്.. !!

cALviN::കാല്‍‌വിന്‍ said...

ഒബ്സർവേഷൻ പവർ സമ്മതിച്ചു തന്നിരിക്കുന്നു :)
ഏതാ‍യാലും പിന്നെയുംകണ്ടപ്പോ പ്രേതമാണെന്ന് കരുതിയില്ലല്ലോ. അത്രേം ഭാഗ്യം :)

Bilingual Mallu said...

You're capable of better stuff than this.

ഉറുമ്പ്‌ /ANT said...

Welcome Back koyaa.
തിരക്കിനിടയിൽ വായിച്ചതുകൊണ്ടാണോ എന്തോ, അതക്കങ്ങു സുഖംതോന്നിയില്ല. എന്നാലും വിശാലൻ വന്നല്ലോ. അതുമതി.

ജയരാജന്‍ said...

1. "പാമ്പുകടിക്കാന്‍ ഞാന്‍ പറഞ്ഞത് മനസ്സിലാവാഞ്ഞ്, ഇനി ബംഗാളികള്‍ എല്ലാം കൂടി വന്ന് എന്നെ കുനിച്ച് നിര്‍ത്തി നടുമ്പൊറത്തിടിക്കുമോ എന്ന് രണ്ട് ദിവസം റ്റെന്‍ഷനുണ്ടായിരിന്നു"
2. "കൃത്യം ഒരാഴ്ചക്കാലം അപ്പാപ്പന്റെ ഓര്‍മ്മള്‍ എരുമയുടെ തലയുടെ മുകളില്‍ കറങ്ങുന്ന പുഴീച്ചകളെപ്പോലെ എന്റെ തലക്കുമുകളില്‍ വട്ടം കറങ്ങി"
:)

പാവം അപ്പാപ്പൻ 70 ആയപ്പോഴേക്കും കാറ്റ് പോകുന്നതും നോക്കി ഇരിക്കാൻ കുറേ കശ്മലന്മാർ; അങ്ങേർ ഒരു 90-95 വരെയെങ്കിലും ജീവിക്കുമാറാകട്ടെ.

:a-b-u: said...

"അപ്പാപ്പന്റെ ഓര്‍മ്മള്‍ എരുമയുടെ തലയുടെ മുകളില്‍ കറങ്ങുന്ന പുഴീച്ചകളെപ്പോലെ എന്റെ തലക്കുമുകളില്‍ വട്ടം കറങ്ങി"

അതോ എരുമയുടെ പിരടിയില്‍ കിടന്നു ആടുന്ന തോര്‍ത്ത്‌ മുണ്ട് പോലെയോ? ഓ? ഓ? (എക്കോ)

Ashly A K said...

love 2 see u back... :)

തോമ്മ said...

vanallo...vannallo....vishalji....santhoshamaayi gopiyetta.....

കെ.കെ.എസ് said...

നഷ്ടവസന്തത്തിന്റെ തപ്ത നിശ്വാസങൾ..

നിഷ്ക്കളങ്കന്‍ said...

വിശാല്‍ജീ
പോരട്ടേ അനുഭവങ്ങ‌ള്‍ പാളിച്ചക‌ള്‍. ബ്രാന്റ് ഓയസിസ് ആക്കാമ‌ല്ലോ ഇനി :)

മുരളിക... said...

പോരട്ടേ....പോരട്ടേ....പോരട്ടേ....

കുമാരന്‍ | kumaran said...

നല്ല കല്ലു പോലെ ഇരുന്ന ആളെ തട്ടി അല്ലേ..
ഹ ഹ. ഹ...

വാഴക്കോടന്‍ ‍// vazhakodan said...

ബൂലോകത്തില്‍ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. സസ്നേഹം, വാഴക്കോടന്‍

നൊമാദ് | ans said...

:)ആര്‍ത്തു പിടിച്ച് വായിച്ചു തീര്‍ത്തു, ബാ‍ക്കി വേഗാവട്ടേന്ന്.

ഗുപ്തന്‍ said...

ജബലലിപുരാണം :)) പോരട്ട്...

ദീപക് രാജ്|Deepak Raj said...

ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടത്തില്‍ വളരെ സന്തോഷം. ഇപ്പോള്‍ യൂ.എ.ഇ. പുരാണം ആണല്ലേ.
അരുണ്‍ കായം കുളത്തിന്റെ കമന്റും കിടിലന്‍ കേട്ടോ.

കൂട്ടുകാരന്‍ | Friend said...

കൊടകര വിശാല മനസ്കോ പൂയ്‌ ... അനോണി സനോണി മത്സരം നടക്കുന്ന ഈ സമയത്ത് പ്രത്യക്ഷപ്പെട്ടത്‌ നന്നായി. അപ്പാപ്പന്റെ ലബനോനിസം ഇഷ്ടമായി. അടുത്തത്‌ പ്രതീക്ഷിക്കുന്നു.

chechippennu said...

nice reading vishalbhayya!
thanks for hiding the other 2 blogs

(scrap dreams & manthala mayakki )

By reading those blogs I commented somewhere that they are not interesting like dudays & kodpuranam. I also wrote that u r like sathyan anthikkadu.
Pulleede pazhe films -nte valekkettan kollyela putheethonnum.

Any way thanks for hiding those blogs.
Athu bhayyede peru kalayum

Areekkodan | അരീക്കോടന്‍ said...

അപ്പാപ്പന്റെ പേജ്‌ പടച്ചോന്‍ മറിച്ചപ്പോള്‍ വേറെ ആരോ പേജിന്റെ ഒപ്പം ഒട്ടിപ്പുട്‌ച്ചി......അങ്ങനെ മൂപ്പര്‌ ബീണ്ടും ബൂലോകത്തെത്തി.....

കല്യാണിക്കുട്ടി said...

hahaha..........paavam appaappan............

ആലുവവാല said...

കണ്ടതില്‍ സന്തോഷം...സച്ചിനെപ്പോലെ ഒരു തിരിച്ചുവരവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...!

രഘുനാഥന്‍ said...

വിശാല്‍ ചേട്ടാ......ഇതെന്റെ ആദ്യത്തെ കമന്റാ വിശാല്‍ ചേട്ടന്റെ പോസ്റ്റില്‍...ചേട്ടന്‍ പണ്ടെങ്ങോ എന്റെ പോസ്റ്റില്‍ ഒരു കമന്ടടിച്ചപ്പോ എനിക്ക് പാകിസ്ഥാനെ മുട്ട് കുത്തിച്ച പോലുള്ള സന്തോഷമായിരുന്നു...പിന്നെ ചേട്ടനെ ആരോ വിലക്ക് വാങ്ങിയെന്നോ എഴുത്ത് നിര്‍ത്തി കുന്തിരിക്കത്തിന്റെ ബിസിനസ്സ് തുടങ്ങിയെന്നോ ഒക്കെ കേട്ടു...ഏതായാലും തിരിച്ചു വന്നതില്‍ സന്തോഷം...ആശംസകള്‍

ബിനോയ് said...

"അപ്പാപ്പന്‍റെ ഗ്രോസറി" നാളെത്തന്നെ ശിങ്കാരവേലന് പരിഭാഷപ്പെടുത്തി കൊടുക്കണ കാര്യം നുമ്മളേറ്റിരിക്കണു. അപ്പാപ്പനും ബം‌ഗാളി ശിഷ്യന്‍‌മാരും കൂടി വിശാലന്‍റെ കൂമ്പിടിച്ച് ഒയാസിസ് വാട്ടറാക്കിയതായി അടുത്ത പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കാം.

mehaboob said...

വിശാലോ
കുറേക്കാലം കൂടി ഒരു നല്ല പോസ്റ്റ്‌ കണ്ടതിൽ സന്തോഷം.
കൊടകരയിൽ പോസ്റ്റിടാത്തത് എന്റെ ഭാഗ്യം.
നമ്മുടെ പ്രോഗ്രാമ്മിന് ഒരു ബ്രേക്ക്‌ വന്നു...
എല്ലാം തയ്യാറാക്കി കഴിഞ്ഞതാണ്.
ക്ഷമിക്കുക...
അടുത്ത വെള്ളിയാഴ്ച വരെ കാക്കുക
വിശദ വിവരങ്ങൾ വിളിച്ചറിയിക്കാം...

നേരിൽ പറയാനുള്ള മടികൊണ്ടാണ് കമന്റിയത്

പുള്ളി പുലി said...

കൊള്ളാം സായഹ്നപത്രം ഇല്ലാത്തത് ഭാഗ്യം. അല്ലേല്‍ അപ്പാപന്റെ പടം പത്രത്തില്‍ കാണായിരുന്നു.

അഗ്രജന്‍ said...

പാവം പാവം *അബൂബന്‍...

ഒരെണ്ണത്തിനേം വെറുതെ വിടരുത് കേട്ടാ... :)


*അബു = അപ്പൻ, അച്ഛൻ...

കണ്ണനുണ്ണി said...

പാവത്തിന്‍റെ അന്ത്യ കൂദാശ നടത്തി എല്ലാരും കൂടെ

മുസാഫിര്‍ said...

ഇറാഖില്‍ പോയി വരുന്നതും ഏതാണ്ട് മറുലോകത്ത് പോയി വരുന്നത് പോലെ തന്നെയാണ്.ഏതായാലും അപ്പാപ്പന്‍ ആയുരാരോഗ്യത്തോടെ തിരിച്ചെത്തിയല്ലോ.സന്തോഷം.

വശംവദൻ said...

ഒരു ഇടവേളയ്ക്ക്‌ ശേഷം വീണ്ടും ചിരിസംഭരണി തുറന്ന്‌ വിട്ടതിൽ ഒത്തിരി സന്തോഷമുണ്ട്‌.

അപ്പാപ്പൻ നീണാൾ വാഴട്ടെ !

Ashly A K said...

:) good one. waiting for the Lib post

Anonymous said...

ഇയാള്‍ക്ക് പാമ്പ് കടിക്കാന്‍ ഒന്ന് റെഗുലര്‍ ആയി എഴുതിക്കൂടെ? വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു ഭാഷയും ശൈലിയും വളരെ സ്വാഭാവികമായി വഴങ്ങുന്നു എന്നത് വലിയ ഒരു കഴിവല്ലേ മാഷെ ? അതിങ്ങനെ പൊടി പിടിക്കാന്‍ വിട്ടാലോ മോശല്ലേ ? ദിവസോം ബ്ലോഗി കൊല്ലുന്ന എന്തോരം വേണ്ടാത്ത ബ്ലോഗേഴ്സ് ഇവിടുണ്ട് - കൊടകര പുരാണക്കാരന്റെ വില നാലു പേരറിയട്ടെ എന്ന് വെച്ചിട്ടാ ഈ മസില് പിടുത്തം? ഞങ്ങള്‍ സാധാരണ വായനക്കാര് എന്തെങ്കിലും സുഖമുള്ള സംഭവം വായിച്ചോട്ടെ സാറെ - ഒന്നെഴുത് ഇത്രേം നീണ്ട ഇടവേളകളില്ലാതെ!

കനല്‍ said...

ആ പഞ്ചാര അപ്പൂപ്പനും വിശാലേട്ടനും നീണാള്‍ വാഴട്ടെ!

കലേഷ് കുമാര്‍ said...

ദുബായ് ഡേയ്സ് വായിക്കുമ്പം ഭയങ്കര നൊസ്റ്റാള്‍ജിയ തോന്നും... (ഭയങ്കര എന്നു പറഞ്ഞാല്‍ ഭയം കലര്‍ന്ന എന്നല്ല അര്‍ത്ഥമാക്കിയത്. ഉമേഷേട്ടന്‍ ക്ഷമിക്കണം)
കുട്ടിക്കാലത്തോട്ടൊക്കെ വലിച്ചോണ്ട് പോകും...

പോങ്ങുമ്മൂടന്‍ said...

‘എന്റെ എല്ലാ ആഗ്രഹങ്ങളും ഉത്തരവാദിത്വങ്ങളും തീര്‍ന്നു. എന്ന് വേണേല്‍ ഞാന്‍ റെഡി!’ എന്ന് അഹങ്കാരത്തോടെ കാലനെ വെല്ലുവിളിക്കുന്നവരുടെ എണ്ണം ദിനം തോറും കൂടുന്ന മലയാളി സമൂഹത്തില്‍ (റെഫ്. മാതൃഭൂമി ചരമകോളം)

:)

ദിയ , തൃശ്ശിവപേരൂര്‍ said...

"കൊടകര ദ്വാരക തീയറ്ററിന്റെ തൊട്ടടുത്ത് പണ്ടൊരു കേക്കുണ്ടാക്കുന്ന കമ്പനിയുണ്ടായിരുന്നു...."
സുഹൃത്തെ,
ഞാനും ഒരു കൊടകരക്കാരിയാണ്.
ദ്വാരക തിയേറ്ററിനരുകിലെ കേക്ക് “കമ്പനി” - ആ പരാമര്‍ശം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു ആശങ്ക ഇല്ലാതില്ല.
എങ്കിലും കുട്ടിക്കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളിലേക്ക് ഇത്തിരിനേരം കൊണ്ടുപോയതിന് നന്ദിയുണ്ട്.
ഞാനും തിന്നിട്ടുണ്ട് പൂജാമുറീന്ന് പോലും നാണയം കട്ടെടുത്ത് മേടിച്ച ‘ആന ബിസ്ക്കറ്റും,മഞ്ഞക്കേക്കും...’ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘കള്ളപ്പലഹാരങ്ങള്‍’...
ഒരു വട്ടം കൂടി നന്ദി ഓര്‍മ്മകള്‍ക്ക്

Anonymous said...

ഡോ അനോനീ, തനിക്കറിയ്യോന്നെനിക്കറിയില്ല പക്ഷെ പണ്ടൊരു കാലമുണ്ടായിരുന്നു - വിശാലന്റെ പോസ്റ്റുണ്ടൊ എന്നറിയാന്‍ എന്നും രണ്ടു മൂന്നു നേരം കൊടകരപുരാണം തുറന്നു നോക്കിയിരുന്ന കാലം അന്ന് വിശാലന്റെ പോസ്റ്റ് വായിച്ചു കഴിഞ്ഞിട്ടേയുള്ളായിരുന്നു വേറെന്തും വായന ഫോര്‍വേര്‍ഡിങ്ങ് വീണ്ടും വായന അങ്ങനെ പണിയെല്ലാം പെന്‍ഡിങ്ങ് ആയിരുന്ന കാലം. ആ കാലം ഇനീം തിരികെ വരണമെന്നാണൊ താന്‍ പറയുന്നത്? വരുമെന്നാണൊ താന്‍ കരുതുന്നത്?

കൊടകരപുരാണത്തിന്റെ വില ഇനി ആരാടൊ അറിയാനുള്ളത്? നാലു പേരൊ ഛേ!!

താനവിടിരുന്ന് മസിലു പിടിച്ചോടൊ താന്‍ മസിലു പിടിച്ചാല്‍ വിശാലന്‍ എഴുതുമെന്നു താന്‍ കരുതിയൊ. അതു വിശാലന്‍ തീരുമാനിക്കും തനിക്കു കാണണൊ വിശാലന്‍ വീണ്ടും എഴുതുന്നത്? വാശി പിടിപ്പിക്കരുത് - വേണ്ട മോനെ .. എഴുതുന്നതില്‍ മാത്രമല്ല മസിലു പിടിക്കുന്നതിലും വിശാലന്‍ അത്ര മോശമൊന്നുമല്ല.

N.J ജോജൂ said...

ഞാനിതെങ്ങനെ മിസ്സാക്കി!

Captain Haddock said...

"ഇതിന്റെ തുടര്‍ഭാഗം ‘അമ്മാമ്മയുടെ ലൈബ്രററി‘ ഉടന്‍ പോസ്റ്റ് ചെയ്യുന്നതാണ്." -->"ഉടനെ" എന്ന വാക്ക് കണിപിച്ചു കൊതിപിക്കാന്‍ തുടങിയീടു കുറെ കാലമായീ.....

Bindhu Unny said...

അപ്പാപ്പനെ തട്ടിയതുപോലെ അമ്മാമ്മയെ തട്ടിയോ? കാണുന്നില്ലല്ലോ. :-)

ഗുരുജി said...

ഇപ്പഴാ കണ്ടേ,
ഇമ്പം തോന്നി

കുറുമാന്‍ said...

കൊടകര ദ്വാരക തീയറ്ററിന്റെ തൊട്ടടുത്ത് പണ്ടൊരു കേക്കുണ്ടാക്കുന്ന കമ്പനിയുണ്ടായിരുന്നു. കനം കുറഞ്ഞ മഞ്ഞക്കളറിലുള്ള കേക്കാണ് -- മുകളില്‍ മഞ്ഞ കളറും, അടിയില്‍ ഒരു ബ്രൌണ്‍ കളറുമുള്ള കേക്കല്ലേ ഗഡ്യേ.....സൂപ്പര്‍ ടേസ്റ്റ്.

എനിക്കിപ്പോഴൂം ഇഷ്ടം തേന്‍ നിലാവ് തന്നെ.,. തേന്‍ നിലാവ് രണ്ട് നിറത്തിലുണ്ട്. മഞ്ഞയും, ചുവപ്പും.

ഇരിങ്ങാലല്‍ക്കുട ചെട്ടിപറമ്പില്‍ പഠിക്കുന്ന കാലല്‍ത്തൊരു തേന്‍ നിലാവ് ഫാക്ടറി (പിന്നെ ലിമിറ്റഡ് കമ്പനിയായിരുന്നോന്നൊന്നും ചോദിക്കണ്ട‌) ഉണ്ടായിരുന്നു. അവിടെ ഒരു രൂപ കൊടുത്താല്‍ ഒരു കവര്‍ നിറച്ചും, അരിക് പൊട്ടിയ, ഷേപ്പില്ലാത്ത തേന്‍ നിലാവ്വ് കിട്ടുമായിരുന്നൂ....എന്താരുചി........കൊതി തീരും വരെ, തേന്‍ നിലാവ് കഴിച്ചവരുണ്ടോ...ഓഹോ...ഓഹോ.....ഓഓഓഓഓഓഓഓഓഓഓ

ചന്ദ്രതേന്‍ നിലാവ്

അതൊക്കെ പോട്ടെ.......അമ്മാമ്മേടെ ലൈബ്രറി എവിടെ?

ഹൃദയരാഗം said...

അണ്ണാ
നമ്മടെ ഫ്ലാറ്റിന്റെ അടുത്തുമുണ്ട് ഇതേപോലെ ഒരു അപ്പാപ്പന്‍
പാവമാ കേട്ടോ.പക്ഷെ ഇന്ന് സാധനം മേടിച്ചിട്ട് നമ്മള്‍ ഇരുപതു
ദിര്‍ഹംസ് ആയി എന്നു കണക്കു പറഞ്ഞിട്ട് പോകും.
നാളെ ചോദിക്കുമ്പോള്‍ പുള്ളിക്കാരന്‍ പറയും
ഇരുപത്തി ഒന്ന് രൂപ ഇരുപത്തി അഞ്ചു പൈസ
എന്നു.പുള്ളിക്ക് ഇങ്ങനെ ലോങ്ങ്‌ ലീവ് വല്ലോം കിട്ടിയാരുന്നേല്‍
ഒരു മാസത്തെ പറ്റു ലാഭമാരുന്നു

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP