അമ്മാമ്മേടെ ലൈബ്രററി

Thursday, May 13, 2010

മിഡിയും ടോപ്പും വേഷം. ഹെന്നയടിച്ച് ചെമ്പ് നൂലുപോലെയാക്കിയ തലമുടി, ഹിപ്പി വെട്ടിയിരിക്കുതിനാല്‍ ചാലക്കുടിയിലുള്ള എന്റെ ഹിപ്പിയമ്മായിയുടെ വിദൂര ഛായയും ഇല്ലാതില്ല.

നല്ലകാലത്ത് കരയിലെ യുവാക്കള്‍ക്ക് ഒരു പാറമട പൊട്ടിക്കാനുള്ളത്രക്കും ആവേശം നല്‍കിപ്പോന്ന അഴകിന്റെ ബ്ലാക്ക് ഏന്‍ വൈറ്റ് ചരിത്രം മൂക്കിലും കണ്ണിലും ചരിത്രാന്വേഷികള്‍ക്ക് ഈസിയായി കണ്ടുപിടിക്കാം.. ഇരു കാലുകളും ബന്ധിച്ച്, വള്ളിയുള്ള സ്വര്‍ണ്ണഫ്രയിമുള്ള കണ്ണടയുണ്ട്. ഊര്‍ജ്ജസ്വല!


എന്റെ നാട്ടില്‍ ഈ പ്രായത്തിലുള്ളവര്‍ സഹചരാദിയും ഭ്രമഞ്ജനവും കൈ കാല്‍ കഴപ്പും നടുവേദനയുമായി എറേത്ത് മുറുക്കി തുപ്പി ഇരിക്കുന്ന ഏജിലാണ്, പാരഡൈസമ്മായുടെ ഈ
പുസ്തക ബിസിനസ്സ്.

ഇറ്റാലിയന്‍ ചിത്രകാരന്മാര്‍ വരച്ച അര്‍ദ്ധനഗ്നരായ സുന്ദരികളുടെ അത്രക്കും എടുപ്പുള്ള ലെബനാന്‍, സിറിയന്‍ പാറുക്കുട്ടികൾ ഇറുകിയ ബനിയനും കുട്ടി ട്രൌസറുമിട്ടോണ്ട് ഐപ്പോഡും കഴുത്തിലിട്ട് തുള്ളി തുള്ളി പോകുന്ന അല്‍ മജാസ് റോഡിലാണ് ഞങ്ങളുടെ അമ്മാമ്മേടെ ‘റീഡേഴ്സ് പാരഡൈസ്‘.

ലെബനാന്‍ ബേയ്ക്കറിയുടെ നേരെ ഓപ്പോസിറ്റ്. (ഈ നേരെയും ഓപ്പോസിറ്റും ഒന്നല്ലേ?) പുറമേ നിന്ന് നോക്കിയാല്‍ ചെറിയ ഒരു ഒറ്റമുറികടയാണ്‌. പക്ഷെ, അകത്ത് കോട്ടയം അയ്യപ്പാസിന്റെ പോലെ വിശാലമാണ്. മങ്ങിയ നീല നിറമുള്ള ബോര്‍ഡില്‍ വെള്ള ലേറ്ററുകള്‍ കൊണ്ട് പേരെഴുതിയിരിക്കുന്നു. ഒരു സൈഡില്‍ റാക്കുകള്‍ മുഴുവനും അഡള്‍സിന്റെ പുസ്തകങ്ങളും മറ്റേ സൈഡില്‍ കുട്ടികളുടേതുമാണ്.

ഷോപ്പിന് മധ്യഭാഗത്തായാണ് മാനേജര്‍ കം ഡയറക്റ്റര്‍ അമ്മാമ്മയുടെ ഇരിപ്പ്. ഒരു കമ്പ്യൂട്ടര്‍, ഒരു ചെറിയ ബോക്സില്‍ മെമ്പര്‍ ഷിപ്പ് കാര്‍ഡുകള്‍, ഒരു പെന്‍‌ഹോള്‍ഡര്‍, പിന്നെയൊരു ഒരു ഫ്ലാസ്കും! (കട്ടൻ ചായയായിരിക്കും). വേറെ ഒന്നുമില്ല.

എന്റെ കാല്‍കുലേഷന്‍ വച്ച് ഹിന്ദിക്കാരിയായ അമ്മാമ്മക്ക് ഒരു 85-90 ന്റെ ആസ്പാസ് കാണണം, എന്തെങ്കിലും കൂടിയാലേ ഉള്ളൂ.

പാരഡൈസില്‍ മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് 80 ദിര്‍ഹം. ബുക്കുകള്‍ വലുപ്പചെറുപ്പമനുസരിച്ച് ആഴ്ച വാടക വേറെ. ട്വിങ്കിള്‍‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ്, മോറല്‍ സ്റ്റോറീസ് എന്നിങ്ങനെയുള്ള ചെറു പുസ്തകങ്ങളാണ് ഞങ്ങള്‍ എടുക്കുന്നത്. അഡൾട്ട്സിന്റെ ബുക്കൊക്കെ വായിക്കാറായിട്ടില്ല.

എത്ര ഉഷ്ണിച്ചാലും അമ്മാമ്മ എ.സി. ഇടില്ല. ചിലവ് ചുരുക്കാനാണോ അതോ തണുപ്പടിച്ചാല്‍ ആള് തട്ടിപ്പോകുമോ എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല.

അമ്മാമ്മ ശരിക്കും കാശുണ്ടാക്കുന്നുണ്ട്. എല്ലാ പുസ്തകവും തന്നെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നതാണ്. 1990 ഇല്‍ ഇന്ത്യയില്‍ അച്ചടിച്ച 35 രൂപ വിലയുള്ള പുസ്തകത്തിന് 5 ദിര്‍ഹമാണ് ആഴ്ച വാടക വാങ്ങുന്നത്. പൈസയുടെ കാര്യത്തില്‍ അമ്മാമ്മക്ക് യാതൊരു കോമ്പ്രമൈസുമില്ലാത്ത അമ്മാമ്മയുടെ ആറ്റിറ്റ്യൂഡ് അതിശയിപ്പിക്കുന്നുണ്ട്.

“മലയാളം പുസ്തകങ്ങളൊന്നു എന്ത്യേ കൊണ്ടുവക്കാത്തത്? “ എന്ന് ചോദിച്ചപ്പോൾ, “ഒരു പത്ത് കസ്റ്റമേഴ്സിനെ പിടിച്ചോണ്ടുവരാമെങ്കിൽ സംഘടിപ്പിക്കാം!” എന്ന് അമ്മാമ്മ.

“ആ.. പത്ത് കസ്റ്റമേഴ്സിനെ പിടിച്ചുതന്നാൽ എനിക്ക് ഫ്രീയായി ബുക്ക് തരുമോ?“ എന്ന് ചോദിക്കണെമെന്നുണ്ടായിരുന്നു. പിന്നെ, “ചേട്ടന് ആ അമ്മാമ്മയുടെ വായിലിരിക്കുന്നത് കേൾക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ?“ എന്ന സോനേടെ കളിയാക്കൽ പേടിച്ച് പറഞ്ഞില്ല.

എങ്കിലും അമ്മാമ്മക്ക് അന്തസ്സായി ജീവിക്കാനുള്ളത് ഈ തൊണ്ണൂറിന്റെ ആസ്പാസിലും ഉണ്ടാക്കുന്നു എന്നത് എന്നെ വീണ്ടും വീണ്ടും അതിയശിപ്പിക്കുന്നു.

കര്‍മ്മനിരതരായ പ്രായം ചെന്നവരെ കാണുമ്പോള്‍ എനിക്ക് ഒരു കഥ ഓര്‍മ്മ വരും. അതിതാണ്. (വായിച്ചവര്‍ തെറി വിളിക്കരുത്. ഇത് എന്റെ വെറും ഡയറിയല്ലേ?)

ഒരിടത്തൊരു കൃഷിക്കാരനുണ്ടായിരുന്നു, ഒരു കഴുതയും.

നല്ല പ്രായത്ത് കഴുത ഒരു പുലിയും ഏത് ജോലിയും സ്മാര്‍ട്ടാ‍യി ചെയ്യുന്നവനുമായിരുന്നു. പക്ഷെ, പ്രായം കൂടിയതോടെ കഴുതയുടെ പിക്കപ്പ് കുറഞ്ഞ്, ‘വേണമെങ്കില്‍ ആവാം.. നിര്‍ബന്ധം ഇല്ല!’ എന്ന റോളിലായി.

അങ്ങിനെയിരിക്കെ ഒരുദിവസം കഴുത എന്തോ ആലോചിച്ച് പറമ്പിലൂടെ നടക്കവേ പറമ്പിലെ കൊക്കരണിയില്‍ നിന്നൊരു അപശബ്ദം കേള്‍ക്കുകയും, എന്താദ്?? എന്ന് താഴേക്ക് നോക്കിയപ്പോള്‍ ബാലന്‍സ് പോയി അതില്‍ വീഴുകയും ചെയ്തു.

കഴുതയുടെ നിലവിളി കേട്ട്, ഓടി വന്ന കര്‍ഷകന്‍,
“ആള്‍ക്കാരെ വിളിച്ചുകൂട്ടി കഴുതയെ പൊക്കിയെടുത്തിട്ട് എന്നാത്തിനാ?“ എന്നോര്‍ക്കുകയും, ഒരു പത്ത് ലോഡ് മണ്ണടിച്ച് കൊക്കരണിയങ്ങ് മൂടിയാല്‍ ഒരു കടിക്ക് രണ്ട് പീസ് എന്ന രീതിയില്‍ കൊക്കരണിയും നിറഞ്ഞ് കിട്ടും, കഴുതയുടെ കത്തിക്കലും കഴിഞ്ഞ് കിട്ടും എന്ന് ലോജിക്കലി തീരുമാനിക്കുകയും ചെയ്തു.
പാവം കഴുത; സംഗതി ഒന്നും മനസ്സിലാവാതെ, ‘യജമാനന്‍ എന്നെ മുകളിലേക്ക് കയറ്റാനുള്ള സെറ്റപ്പ് ഇപ്പ ചെയ്യും.. ഇപ്പ ചെയ്യും..’ എന്നും പ്രതീക്ഷിച്ച് കിണറ്റില്‍ നില്‍ക്കുകയാണ്.

എകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കഴുതയുടെ മേലേക്ക് കുറെ മണ്ണ് വന്ന് വീണു. കഴുത ഞെട്ടിപ്പോയി!

“വാട്ടീസ് ദിസ്?”

കഴുതക്കൊന്നും മനസ്സിലായില്ല.

അപ്പോള്‍ വീണ്ടും കുറെ മണ്ണും കൂടി വീണു! അങ്ങിനെ വീണ്ടും വീണ്ടും...!! അപ്പോഴേക്കും‍ കഴുതക്ക് പതുക്കെ പതുക്കെ കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ മനസ്സിലായി.

‘രാവും പകലും വെയിലും മഴയും രാമാനന്ദ സാഗറിന്റെ സീരിയലും ചിത്രഹാറും നോക്കാതെ ഇത്രേം കാലം നിങ്ങള്‍ക്ക് വേണ്ടി പണി ചെയ്ത എന്നോട്....!’ എന്ന് ഗദ്ഗദിച്ച് തകര്‍ന്നു തരിപ്പണമായ ഹൃദയത്തോടെ കഴുത മുകളിലേക്ക് നോക്കി.

മണ്ണ് മഴ!

പൊടുന്നനെ കഴുതക്കൊരു ഐഡിയ തോന്നി, ആവേശവും.

‘നെവര്‍ ഗിവപ്പ്!’

പിന്നെ വന്ന മണ്ണ് ലോഡ് മേല്‍ വീഴാതെ കഴുത കിണറിന്റെ സൈഡിലേക്ക് മാറി നിന്നു.
അങ്ങിനെയങ്ങിനെ ഒഴിഞ്ഞൊഴിഞ്ഞ് നിന്ന് മണ്‍കൂനയില്‍ കയറി മാറി കയറി മാറി വന്നപ്പോള്‍ കഴുതക്കൊരു കാര്യം മനസ്സിലായി, ഞാന്‍ കിണറിന്റെ മുകളിലേക്ക് പോകുന്നു എന്ന സത്യം.

അങ്ങിനെ പതിയെ കഴുത കരക്കെത്തി.

മുകളിലെത്തിയ കഴുതയെ അത്ഭുതത്തോടെ നോക്കിനിൽക്കുന്ന യജമാനനെ കഴുത ‘പോടാ ചെക്കാ! നീയൊന്നും വിചാരിച്ചാൽ എന്നെ തോല്പിക്കാനാവില്ല. തോൽക്കാൻ ഞാൻ രണ്ടാമത് ജനിക്കണം!‘ എന്ന ഭാവത്തിൽ ഒരു ചെരിഞ്ഞൊരു നോട്ടം നോക്കി ഒരു മിനിറ്റോളം അവിടെ നിന്ന് പുറത്തേക്ക് നടന്നകന്നു.

ഈ അമ്മാമ്മക്ക് ഇങ്ങിനെ ഒരു കഥയുണ്ടോ പറയാൻ എന്നെനിക്കറിയില്ല. പക്ഷെ, ആരെങ്കിലുമൊക്കെ അങ്ങട് വിചാരിച്ചാൽ, കുറച്ച് പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് അങ്ങ് മൂടിക്കളയാൻ പറ്റാത്ത ജനുസ്സിൽ പെട്ട മനുഷ്യരെക്കാണുമ്പോൾ എന്നും ഒരു ആരാധന തോന്നാറുണ്ട്.

26/05/2009

26 comments:

പാഞ്ചാലി :: Panchali said...

:)
സന്തോഷമായി ഈ ഒഴുക്കു കണ്ടിട്ട്!

ഒരു നുറുങ്ങ് said...

ലബനാനിയോ,സിറിയകാരത്തിയോ ഹിന്ദിക്കാരിയോ
അതല്ല ആ പാവം കഴുതയോ..ആരായാലും വേണ്ടീല
കഥയിങ്ങ് പോരട്ട്...അനുസ്യൂതം ഒഴുകിവരട്ടെ
ആ പഴയ ഫോമില്ക്ക്.!

Rare Rose said...

മുന്‍പു കേട്ടിട്ടുണ്ട് ഈ കഥ.പക്ഷേ ഊര്‍ജ്ജസ്വല അമ്മൂമ്മേടെയൊപ്പം കൂട്ടിച്ചേര്‍ത്തു വായിച്ചപ്പോള്‍ കൂടുതല്‍ ഭംഗി.:)

അബുദാബിക്കാരന്‍ said...

കൊള്ളാം നന്നായിട്ടുണ്ട്...

അലി said...

അമ്മാമ്മേടെ കഥയോടൊപ്പം കഴുതയുടെ കഥയും പറഞ്ഞു. പക്ഷെ പുലിയവിടെ? ഓ പുലി കഥയെഴുതുകയായിരുന്നല്ലോ.

കൊള്ളാം നന്നായിട്ടുണ്ട്.

Readers Dais said...

വൃദ്ധ സദനത്തില്‍ എത്തണ്ടാ എന്നുണ്ടെങ്കില്‍...... , പുസ്തകമെങ്കില്‍ പുസ്തകം , എന്ന് വിചാരിച്ചാണോ ആ അമ്മാമ്മ എ സി പോലും ഇല്ലാതെ അവിടെ ഇരിയ്കുന്നെ ?
അല്ല കാലം അതാണെ ?

കാക്കര - kaakkara said...

ഓ അമ്പതായില്ലെ ഇനിയിപ്പോൾ എന്ത്‌ ചെയ്യാന...

ഇവരൊക്കെ കഴുതയെ കണ്ടുപഠിക്കട്ടെ!

jayanEvoor said...

അതു ശരി!


26/05/2009 നു പോസ്റ്റ് ചെയ്ത കഥ പൂഴ്ത്തി വച്ചിരിക്യാരുന്നോ?
എനിക്കാ കഴുതേന്റെ കഥ ശരിക്കും പിടിച്ചു!
ഞാൻ മുൻപു കേട്ടിട്ടില്ല.

junaith said...

അതാണമ്മാമ്മ....ഹല്ലാ ഈ പാരടൈസിന്റെ എതിരെ ഒരു പുസ്തക 'പാര'ടൈസ്‌ തുടങ്ങാന്‍ വല്ല സ്കോപ്പുമുണ്ടോ?
മലയാളിയായത് കൊണ്ട് ചോദിച്ചതാ ...

chithal said...

ഹാ! അപ്പൊ ഇതാണ്‌ പണ്ട്‌ പറയാതെ ബാക്കിവച്ചിരുന്ന കഥ. എനിക്കിഷ്ടപ്പെട്ടു.

പിന്നെ, ആ libraryയെ librarary ആക്കിയതും ഇഷ്ടപെട്ടു.

ചാണ്ടിക്കുഞ്ഞ് said...

ഇനി ദുബായ് പുരാണവും ഹിറ്റാകട്ടെ...ആശംസകള്‍...
അവളുടെ അമ്മാമ്മേടെ ഒരു ലൈബ്രററി എന്നൊക്കെ പറയാറുണ്ടായിരുന്നു പണ്ട്...ഇപ്പൊ സംഗതി ശരിയായി...

ദീപു said...

അമ്മാമ്മേടെ ഈ ലൈബ്രറിക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു കൊല്ലായി..

Umesh::ഉമേഷ് said...

കഴുതയ്ക്കു ബുദ്ധിയില്ലാഞ്ഞിട്ടാ. അതിനെ കിണറ്റിൽ നിന്നു കയറ്റാനല്ലേ യജമാനൻ ആ മണ്ണൊക്കെ കൊണ്ടിട്ടതു്!

തലയിൽ ആൾപ്പാർപ്പില്ലെങ്കിലും യജമാനനു കുറ്റം! പിന്നെ താൻ വലിയ ബുദ്ധിമാനാണെന്നൊരു ഭാവവും!

hshshshs said...

porattangad ..poraatte..!!!

Captain Haddock said...

Nice one !! Liked it !

അബ്‌കാരി said...

പോരട്ടേ... ഈ സാധനം ഇപ്പൊഴാണൊ ഏടുത്ത് അലക്കുന്നത് ??? അനൌണ്‍സ്മെന്റ് കഴിഞ്ഞിട്ട് കാലം കുറേ ആയല്ലോ..

Dhanush | ധനുഷ് said...

ബാക്ക് വിത്ത് എ ബാങ്ങ് എന്നു പറയുന്നതിതാണ്.

Pyari said...

ഇവിടെ ആരും ഇപ്പോള്‍ എഴുതാറില്ലേ എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാന്‍!

krish | കൃഷ് said...

ആരാ പറഞ്ഞേ കഴുതക്ക് പുത്തിയില്ലാന്ന്.



(പൊതുജനമെന്ന കഴുതേടെ പൊറത്തും ഇതുപോലെ സര്‍ക്കാരുകള്‍ നികുതിയെന്ന മണ്ണ് വാരിയിടുമ്പോള്‍ ഒരു വിധം മാറി നിന്ന് രക്ഷ തേടുകയല്ലേ.)

തെച്ചിക്കോടന്‍ said...

ഇങ്ങനെ പനിയെടുത്തില്ലെങ്കില്‍ തന്റെ സ്ഥാനം വല്ല വൃദ്ധസദനത്തിലും ആവും എന്ന് അമ്മാമ്മക്കറിയാം എന്ന് തോന്നുന്നു.

Manoraj said...

അതെന്താ ആ കഴുത മനസ്സിലാക്കാത്തെ ആ കർഷകൻ കഴുതയെ പൊക്കിയെടുക്കാനാണു അത്രയും മണ്ണോക്കെ ഇട്ടതെന്ന്.. വിവരമില്ലാത്ത പുവർ കഴുത.. !!!

ശ്രീ said...

കഴുതേടെ കഥ കേട്ടിട്ടുണ്ട് :)

അമ്മാമ്മ ആളു കൊള്ളാമല്ലേ?

കൂതറHashimܓ said...

എനിക്കത്രക്ക് ഇഷ്ട്ടായില്ലാ.. :(
മുംബേ വായിച്ച തകര്‍പ്പന്‍ പോസ്റ്റുകളുടെ അത്രക്ക് ആയില്ലാ എന്ന് തോന്നി
എന്നാലും വായിച്ചു, ചിരിച്ചില്ലാ..!!
(വിഷാലനെ വായിക്കുമ്പോ കുറേ ചിരിക്കണം, അല്ലെങ്കില്‍ ഒരു രസൂം ഇല്ലാ)

sijo george said...

nice one..:)
അല്ല, ഈ നേരെയും ഓപോസിറ്റും ഒന്നു തന്നെയാണോ..?

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP