മീറ്റിന് പോയപ്പോള്‍
Monday, June 15, 2009
സംഗതി ക്യാമറ കണ്ടാല്‍ ഉമ്മറിന്റെ* പോലെയേ നോക്കൂവെങ്കിലും നമ്മുടെ സുല്ല് ആള്‍ ഡീസന്റാണ്.
അതുകൊണ്ട് തന്നെയാണ്, ബഷീറ് ജന്മശതാബ്ദി ആഘോഷത്തിന് പോയപ്പോള്‍ സുല്ലിനെ കൂട്ട് വിളിച്ചതും.
അല്ലെങ്കില്‍, ഞാന്‍ ദിവസം ഒന്ന് വീതം രണ്ടുനേരം ഫോണ്‍ ചെയ്യുന്ന പുലി കൈപ്പള്ളിയെ വിളിക്കായിരുന്നില്ലേ? യൂണിവേഴ്സല്‍ അറിവാളി സിദ്ധാര്‍ത്ഥനെ വിളിക്കായിരുന്നില്ലേ? ബിരിയാണി തരാം എന്ന് പറഞ്ഞ് ആഴ്ചയില്‍ അഞ്ച് ദിവസവും വിളിക്കുന്ന (വെള്ളി & ശനി വിളിക്കില്ല) അഗ്രജനെ കൂട്ട് വിളിക്കായിരുന്നില്ലേ? പക്ഷെ, ഇവരൊന്നും ഡീസന്റല്ല!കൈപ്പള്ളിയുമായി നമ്മള്‍ ഒരിടത്തേക്ക് പോകുന്നു എന്ന് വക്കുക. നമ്മള്‍ ചുമ്മാ... ‘ഇക്കൊല്ലം കഴിഞ്ഞ കൊല്ലത്തേക്കാള്‍ ഭയങ്കര ചൂടാണ് ല്ലേ കൈപ്പേ?’ എന്ന് ചോദിച്ചെന്ന് വക്കുക.തീര്‍ന്നു! എന്റെ കൂടപ്പെറപ്പേ... പിന്നെ,“ചൂട് എന്നാല്‍ എന്താണ്? എന്തുകൊണ്ട് ചൂടുണ്ടാകുന്നു? ദുബായില്‍ കഴിഞ്ഞ 50 കൊല്ലങ്ങളില്‍ കൂടിയ ചൂട് രേഖപ്പെടുത്തിയത് ഏതൊക്കെ കൊല്ലം? ചൂട് സമയത്ത് ജോലിയെടുക്കുന്നവര്‍ക്കു വേണ്ടി ഗവണ്മെന്റിന്റെ വക നിയമങ്ങള്‍, എന്ന് തുടങ്ങി ഒരു പെരുക്കാണ്. ഒട്ടും ഡീസന്‍സി ഇല്ല. ഇനി, ‘എട, അവന്‍ ഇത്രയും പറഞ്ഞതല്ലേ... എന്തെങ്കിലും ഇന്‍ഫോര്‍മേഷന്‍ നീയും എടുത്ത് കാച്ചഡാ...‘ എന്ന് മനസ്സ് പറഞ്ഞ് ഒന്ന് കൌണ്ടര്‍ അറ്റാക്ക് ചെയ്യാമെന്ന് വച്ചാല്‍ ഒരു ഗ്യാപ്പ് തന്നിട്ട് വേണ്ടേ? അതുകൊണ്ട്, ഞാന്‍ ബുദ്ധിപരമായി ആളെ ഒഴിവാക്കി.
സിദ്ധാര്‍ത്ഥനെക്കൊണ്ട് പിന്നെ അങ്ങിനത്തെ കുഴപ്പം ഇല്ല. ഇതേ ചോദ്യം ചോദിച്ചാല്‍ അവന്‍,‘ഇല്ലഡാ... അതൊക്കെ നിനക്ക് വെറുതെ തോന്നണതാടാ... ഞാന്‍ എന്റെ വീട്ടില്‍ ഏ.സി. പോലും ഇടാതെയാണ് ഇപ്പോള്‍ കിടക്കുന്നത്.... അവള്‍ പിന്നെ നിങ്ങളുടെയൊക്കെ പോലെ ചൂട് അധികം സഹിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ്. അതുകൊണ്ട് അവള്‍ ഒരു പത്ത് മിനിറ്റ് കഴിയുമ്പോഴേക്കും ഏ.സി.ഇടും.’
കഴിഞ്ഞ കൊല്ലം ജൂലൈ. ചൂടാണെങ്കില്‍ ഒരു 50 - 60 ഡിഗ്രിയെങ്കിലും വരും. പത്തര മണി. കൂറ്റാക്കൂറ്റിരുട്ട്. പെട്ടെന്ന് ഞങ്ങളുടെ വില്ലയിലെ കരണ്ടങ്ങട് പോയി. ഞങ്ങടെ വില്ല പണ്ട് ഷേയ്ക്കിന്റെ പാലസായിരുന്നല്ലോ? മൊത്തം പത്തമ്പത് ഫാമിലികള്‍ താമസമുണ്ട്.
എല്ലാവരും കൂടി ഭയങ്കര ബഹളം വച്ച് ഒരു രാത്രി മുഴുവന്‍ പുറത്തിറങ്ങി നിന്നു. നീയായാലും അത് തന്നെ ചെയ്യും. പക്ഷെ, ഞാനോ??
‘രാവിലെ വൈഫ് പറഞ്ഞപ്പോഴാണ് കരണ്ട് പോയ സംഭവം തന്നെ അറിഞ്ഞത്!‘
ഇത് കേട്ടാല്‍ അവനൊരു സംഭവമല്ല, ഒരു പ്രസ്ഥാനം തന്നെ എന്ന് ആരും പറഞ്ഞുപോകില്ലേ? അലമ്പ്!
ഇനി അഗ്രജനെ വിളിച്ചാല്‍, എന്ത് പറഞ്ഞ് തുടങ്ങിയാലും മലപ്പുറം ചന്തയില്‍ ആള്‍ ഗുണ്ടയായി നടന്ന കാലത്ത് ലോറി ചവിട്ടി ഒടിച്ച കാര്യമേ പറയൂ. രാത്രി ഒറ്റക്ക് പുറത്തിറങ്ങി മൂത്രമൊഴിക്കാന്‍ പേടിയായത് കാരണം, വീടിനകത്ത് ഉമ്മ തുണിയിട്ട് വക്കണ ബക്കറ്റില്‍ മൂത്രമൊഴിച്ച പാര്‍ട്ടിയാണ്, ഗുണ്ട്യാത്രേ... ഹും!
സുല്ലാണെങ്കില്‍, യാതൊരു കുഴപ്പവുമില്ല. മാന്യന്‍, സത്യസന്ഥന്‍, വിവേകി, അനിയന്മാരോട് ബഹുമാനമുള്ളവന്‍, പക്കാ ഡീസന്റ്!
അങ്ങിനെ ഞാനും സുല്ലും കൂടി ബ്ലോഗേഴ്സ്‍ അധികമൊന്നും ഉണ്ടാകാന്‍ ചാന്‍സില്ല എന്ന് കരുതി ചെന്നപ്പോള്... അവിടെ ഒരു കെട്ട് ബ്ലോഗനന്മാര്‍.
ഹോളില്‍ പ്രവേശിക്കുമ്പോള്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുങ്കടവ് പ്രവാസ എഴുത്തിനെക്കുറിച്ച് ഘോരഘോരം വച്ച് കാച്ചുകയാണ്.
മുന്‍പ് കൊടകരപുരാണം പ്രകാശനത്തിന് ഇബ്രു, ‘നമുക്ക് വേണമെങ്കില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിനെയും അതിഥിയായി വിളിക്കാം. ആളിവിടെയുണ്ട്’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍, ‘വേണ്ട ഇബ്രു.. ആളൊന്നും വരുമായിരിക്കില്ല‘ എന്ന് പറഞ്ഞതാണ്.
അന്നെനിക്ക് ആളെ ഒട്ടും പരിചയമില്ല. പിന്നെ ഒരു ദിവസം രാത്രി ഏഴുമണി മുതല്‍ പുലര്‍ച്ചെ മുന്ന് മണിവരെ കൈതമുള്ളിന്റെ വീട്ടില്‍ വച്ച് കത്തി പയറ്റ് നടത്തിയതിന് ശേഷമാണ്... ആള്‍ ഞാന്‍ വിചാരിച്ചത്ര അലമ്പല്ല എന്നറിഞ്ഞതും, മനസ്സിന് വളരെ പിടിച്ചവനുമായത്.
നാട്ടില്‍ നിന്ന് വന്ന ഒരു ബോട്ടില്‍ പെട്ട്, പിന്നീട് ഒമാനില്‍ കുടുങ്ങിപ്പോയ ചില നാടന്‍ കാക്കകളെ പറ്റിയായിരുന്നു ആള്‍ പറഞ്ഞത്. ജീവിതസാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ അവനവനെ നഷ്ടപ്പെട്ട് ഒമാനില്‍ “ക്രൌ എന്ന് വിളിക്കുന്ന ഒരു തരം പക്ഷി“ ആയി ജീവിക്കുന്ന നമ്മുടെ കാക്കകളെ പ്രവാസിയോട് ഉപമിച്ചത്, ഒരു ഒന്നന്നൊര കലക്കായിപ്പോയി.
‘ഗള്‍ഫിലുള്ള എല്ലാ കാക്കാന്മാരുടേം അവസ്ഥ ഇതാണ്!’ എന്ന് പറഞ്ഞ് ചിരിപ്പിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഇനി ഞാന്‍ ആളെ കാണുമ്പോള്‍ രണ്ട് ഷവര്‍മ്മയും രണ്ട് പെപ്സിയും വാങ്ങി, അത് ഞങ്ങള്‍ ഒരുമിച്ചിരുന്ന് കഴിക്കുമ്പോള്‍ എന്റെ അഭിനന്ദനം അറിയിക്കും എന്നും തീരുമാനിച്ചു. (ആള്‍ക്ക് ചിക്കന്‍, എനിക്ക് മട്ടണ്‍)
ഗോള്‍ഡന്‍ ബാറിലെ ഫ്രീസറില്‍ ഇരുപത് കേയ്സ് ബീറും ഇരുപത്തഞ്ച് കേയ്സ് സോഡയും അടക്കി വച്ച്, രാത്രി പതിനൊന്ന് മണിക്ക് വീട്ടിലെത്തിയിരുന്ന ചില രാത്രികളിലും കൂട്ടുകാരുടെ തലകടിക്കാനും സിനിമക്ക് പോകാതിരിക്കാനും വയ്യാത്ത അവസ്ഥയില്‍ അമ്മയോട് ചോദിച്ച ചില പത്തു രൂപകളുടെ കുറ്റബോധത്തിലും ‘പ്രവാസം, മരുഭൂമി, കൊടുംചൂട്, ‘ എന്നിവയൊന്നും ഒരു പ്രശ്നമേയല്ല, കാശ് കിട്ടിയാല്‍ മതി എന്ന് തോന്നിയത് ഇപ്പോഴും ഓര്‍മ്മയുള്ളതിനാല്‍ ഈ പ്രവാസി വിഷയങ്ങളില്‍ എനിക്ക് വല്ലാണ്ടുള്ള താല്പര്യം കുറവാണ്. അതുകൊണ്ട് മറ്റു പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഇരുന്നില്ല.
കൈതമുള്ള് ശശിച്ചേട്ടന്, ചേച്ചി നാട്ടിലായതുകൊണ്ട് ഈയിടെയായി ചെത്ത് കുറച്ച് ഓവറാവുന്നുണ്ടോ എന്ന് സംശയമുണ്ട്. ആളിപ്പോള്‍ ആരെയും കൂട്ടാക്കാതെയാണ് നടപ്പ്. ജീന്‍സും റ്റീഷര്‍ട്ടും ഇടുമ്പോള്‍ വയസ്സ് വല്ലാതെ കുറവ് തോന്നുന്നു, മേലാല്‍ ഇടരുത് എന്ന് പറഞ്ഞിട്ട് ആള്‍ അത് മെയിന്റ് ചെയ്യുന്നേയില്ല. എന്നോട് ‘വീട്ടീ പോഡേയ്’ എന്ന റോള്‍!
ചൊല്ലിക്കൊട് വീണ്ടും ചൊല്ലിക്കൊട്, ദെന്‍ തള്ളിക്കള എന്നല്ലെ പ്രമാണ്‍? സാരല്യ. എന്തായാലും ചേച്ചി വരാന്‍ അധികമില്ലല്ലോ?
ഒരു തിരുത്ത്:
*സുല്ലിനെ കാണാന്‍ ഉമ്മറിന്റെ പോലെയാണെന്ന് പറഞ്ഞതില്‍ തിരുത്തുണ്ട്. തന്നെക്കാണാന്‍ ഷമ്മി തിലകന്റെ പോലെയാണെന്നും അതിന്റെ കാരണം സുല്ലിന്റെ ഫാദറെ കാണാന്‍ തിലകന്റെ പോലെയാണും പറഞ്ഞ് സുല്ല് ഫോണിലൂടെ പ്രതിഷേധം അറിയിച്ചതിനാല്‍ ഞാന്‍ ഉമ്മര്‍ സ്റ്റേറ്റ്മെന്റ് പിന്വലിക്കുന്നു. എന്നാലും ഉമ്മറിന്റെ ‘സൌദാമിനീ’ എന്ന്‍ വിളിച്ചുള്ള നോട്ടം...
ഫോട്ടം പിടിക്കണ യന്ത്രം ഫുള്‍ ടൈം കൊണ്ടുനടക്കുന്നതുകൊണ്ട് ബ്ലോഗേഴ്സില്‍ ചിലരെ ഞാന്‍ ക്ലോസൊപ്പിയെടുത്തു.
പകല്‍ക്കിനാവന്‍,
ചന്ദ്രകാന്തം & പാര്‍ത്ഥന്‍ ജി,
രഞ്ജിത്ത് ചെമ്മാട്
നജൂസ്
സലിം
ചങ്ങാടം അനില്‍
അനൂപ്
എന്നിവര്‍ എന്നെ കണ്ടതും ഓടിക്കളഞ്ഞു. :) അതുകൊണ്ട് പടമാക്കാന്‍ പറ്റിയില്ല.
തെളിഞ്ഞ ചില ചിത്രങ്ങള്‍ ചുവടെ.
പാലിയത്ത് രാം മോഹന്‍ - 2

കൈതമുള്ള് ബാച്ചിലറ്- 1
ഷിഹാബ് മോഗ്രല്‍- 1, കാട്ടിപ്പരുത്തി - 2

പോളക്കുളം അജിത്തിന്റെ കൂട്ടുകാരന്‍ - 1
സുല്ല് - 1
പോളക്കുളം അജിത്ത് - 1
മന്ദസ്മിതത്തോടുകൂടിയ സുല്ല്, ഞാന്‍, കൂട്ടം അഡ്മിന്‍ ജ്യോതികുമാര്‍
പോയ്ത്തുങ്കടവിലെ പ്രവാസ ചന്ദ്രിക - 1

51 comments:
ദ്ദു(മന:പ്പൂര്‍വ്വം)ഷ്ടന്മാരേ..!
ശ്ശേ! ഈ അഗ്രജന് ത്രക്ക് വൃത്തീല്ലല്ലേ?
വിശാലാ പറഞ്ഞത് നന്നായിട്ടാ ;)
:) :) ദുഫായിക്കാരാ.. നിന്‍റെ ദേഹത്ത് പല്ലി തൂറും നോക്കിക്കോ.. ഞങ്ങടെ പടം എവിടെ.. ദുഷ്ടാ..
ഫോട്ടോകൾക്കു താഴെ പേരു കൂടി കൊടുത്തിരുന്നെൻകിൽ !!
നല്ലൊരു പോസ്റ്റ് വായിക്കാൻ കയറിയതായിരുന്നു,
പക്ഷേ നീളം ഇച്ചിരി നല്ലോണം കുറവ്.
:-) ha ha
kalakkan portraits.
bhai jitedra kumaarinte abhipraayam thanya..nammudem...photokku thazhe peru venarnnu...ezhuthu nanne cheruthum aayi..
വിശാലേട്ടാ,
ആദ്യം എഴുതിയ കമന്‍റ് ഞാനായിട്ടങ്ങ് ഡിലീറ്റ് ചെയ്തു.നിങ്ങളെ പോലുള്ള മഹാന്‍മാര്‍ ഒരോന്ന് പടച്ച് വിടുമ്പോള്‍ അതിനെ കൌണ്ടര്‍ ചെയ്യാന്‍ ഞാനാരുവാ?
രണ്ട് പാരഗ്രാഫേ എഴുതിയുള്ളങ്കിലെന്താ, എല്ലാവര്‍ക്കും ഇട്ട് താങ്ങിയില്ലേ?
പിന്നെ സുഖിപ്പിക്കാന്‍ കുറേ ഫോട്ടോകളും!!
കൊള്ളാം.
ദേ പിന്നെം ആദ്യ കമന്‍റിലെ ചോദ്യം,
അമ്മാമ്മേടേ ലൈബ്രറി എന്തായി?
അഗ്രുവിൽ ഒരു ഗുഡ ഉറങ്ങി കിടപ്പുട് എന്ന് ഞാന്‍ അറിഞ്ഞില്ല...
"അമ്മാമ്മേടേ ലൈബ്രറി" പോസ്റ്റ് ച്യ്തിലെങ്ങില്‍, അഗ്രു ഗുണ്ടയെ ഇറക്കും....പറഞ്ഞില്ല എന്ന് വേണ്ട ...ഹും...
സുല്ലേട്ടന്‍ ക്യാമറ കണ്ടാല്‍ ഉമ്മറെ പോലെ അല്ലേ? ചിരിപ്പിച്ചു.
നഞ്ഞെന്തിനാ നാനാഴി. അതികം എഴുതിയില്ലെങ്കിലെന്താ എല്ലാര്‍ക്കും കൊടുത്തില്ലേ പണി പണ്ടാറ പണി.
ആദ്യത്തെ ലൈന്‍ തന്നെ ചിരിപ്പിച്ചു.. ഫോടോസും കൊള്ളാം... അമ്മമെടെ ലൈബ്രറി എന്തായി ?
:-)
പ്രദിഷേധ്യം:
പോളക്കുളം അജിത്തിന്റെ കൂട്ടുകാരന്‍ എന്ന് ചുമ്മാ പറഞ്ഞങ്ങ് പോകല്ലേ, വിശാലാ:
നല്ലൊരു ബ്ലോഗര്‍ കൂടിയായ ശ്രീരാഗ് നെടുങ്ങാടിയാണത്.
ദുബായില്‍ വളരെ ഫ്രെഷ്..
പിന്നെ ചുള്ളത്തികള്‍ക്ക് മാത്രം:
അവിവാഹിതന്‍,സുന്ദരന്‍,സുഭഗന്‍,സുകുമാരകളേബരന്‍,ഗായകന്‍,കലാകാരന്‍....
ബാക്കി വിവരങ്ങള്‍ ഒക്കെ നേരില്‍ (ചോദിക്കൂ, പറയാം)
പകലിനെ ഞാന്‍ കൈകാര്യം ചെയ്തോളാം - ഫോട്ടോ ഫിഗറില്ലെങ്കില്‍ കരഞ്ഞെതു കൊണ്ടെന്താ?
പൂവാന്‍ പറ.
ന്തായാലും വന്ന കായി മൊതലായി
"എഴുത്ത് ഇന്‍ പ്രോഗ്രസ്സ്... " അല്ലേ. മുഴുവൻ പോരട്ടെ!!!
:):):)
ട്രാക്ക് പിടിക്ക്‍ണ്‍ണ്ട് ട്ടാ പോരട്ടങ്ങ്‌ഡ്
:):):)
ഗള്‍ഫിലുള്ള എല്ലാ കാക്കാമാരുടേയും അവസ്ഥ ഇതു തന്നെയാണ് എന്ന് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ പ്രയോഗം..
ഏതായാലും നീ ഇതിനിടയ്ക്ക് ഇത്രയൊക്കെ ഒപ്പിച്ചെടുത്തു അല്ലേ..
പകല്‍ക്കിനാവിന്റെ കയ്യില്‍ ഈ പുട്ടുംകുറ്റി ഇല്ലായിരുന്നോ ?
അവിടെ നിന്ന് പരിചയപ്പെട്ട പലരും ഈ "മോര്‍ഗല്‍" പ്രയോഗം നടത്തുന്നുണ്ടെന്ന അതിഭയങ്കരമായ തിരിച്ചറിവാണ് ഈ പ്രൊഫൈല്‍ നാമം മലയാളത്തില്‍ തന്നെയാക്കാനുണ്ടായ പ്രചോദനം.. :)
ന്റെ ബിശാലാ
ഇതിച്ചിരി കടന്ന കയ്യായിപ്പോയില്ലേ.
ഇന്നെ ഇനി ഞമ്മള് കൂട്ടൂല്ലാട്ടാ.
-സുല്‍
ബ്ലൊഗ് ലൊകതെ ഈ കുട്ടായ്മ ,കൊതിപ്പിയ്കുന്നു..
വിശാലൂൂൂൂൂൂ
അടിച്ച് പതപ്പിച്ചിട്ടുണ്ട് :)
കരീം മാഷേ സോറി!
തറവാടീ :) അപ്പോള്‍ മുഴുവന്‍ ഞാന്‍ പറഞ്ഞെങ്കിലോ?
പകല്‍ :) ആ നിഷ്കളങ്കമായ മുഖം എടുക്കാതെ വിട്ടതില്‍ ഞാന്‍ ഖേദിക്കുന്നു.
ജിതേന്ദ്രാ :)അടിയന്‍!
ദിവാ :)
വീരേന്ദര്‍ സെഹ്വാഗേ :)
കായംകുളം അരുണുണ്ണീ :)അമ്മാമ്മ ഏറെക്കുറെ ആറിയ കഞ്ഞി പഴങ്കഞ്ഞീ പോലെയായി.
ആഷ്ലി :)
ശ്രീ :)
പുള്ളിപുലി :)
അബ്കാരി :)
വെമ്പള്ളീ :) ദെവിടെ? ലോങ്ങ് റ്റൈം..
കൈതമുള്ള് ബാച്ചിലര്‍ :) ശ്രീരാഗിന്റെ പേര്‍ ഓര്‍മ്മ വന്നില്ല അതാണ്.
കാട്ടിപ്പരുത്തി :)
മോഗ്രാല്‍ :) നീ ന്നാ?? അപ്പോള്‍ നീ ഇത്ര അലമ്പാണോ?
പൊയ്തുംകടവ് പുലിയുടെ ഡയലോഗ് എഴുതിവന്നപ്പോള്‍ അങ്ങിനെ തന്നെയാണോ പറഞ്ഞത് എന്നെനിക്കൊരു സംശയം തോന്നിയിരുന്നു! മാറ്റിയിട്ടുണ്ട്.
ജയരാജന്‍ ജി :) താങ്ക്സ്
സിയ :)
സുല്‍ :) സുല്ലിന്റെ സങ്കടം എനിക്ക് മനസ്സിലാവും, ഞാനായാലും ഇത് തന്നെ പറഞ്ഞേനെ.
റീഡേഴ്സ് ഡൈസ് :) എന്താന്നറിയില്ല, ഈ ഗള്‍ഫിലെ ബ്ലോഗേഴ്സ് എല്ലാവരും തങ്കം തങ്കം മനസ്സുള്ളവരാണ്. കാര്യായിട്ട്! ;)
കിച്ചു :) ദേ ആത്മാര്‍ത്ഥതയില്‍ പുളി പിഴിയരുത് ട്ടാ.
ആ പരിപാടിക്ക് പോയാ മത്യാർന്നു... ഒരു ഫോട്ടോ വന്നേനേന്ന് മാത്രല്ല... ഇത്തരം ആരോപണങ്ങളും വരില്ലായിരുന്നു... ഗുണ്ട്യാത്രേ... ഗുണ്ട... ഒരു ഗുണ്ട് പൊട്ടിയാൽ മണ്ടുന്ന ഞാൻ ഗുണ്ട്യാത്രേ (ഇനി ആരെങ്കിലും ഞാനെന്നെങ്കിലും ആഴ്ചക്കുറിപ്പെഴുത്യാ വായിക്കോ... ആവോ) - ദുസ്റ്റൻ :)
വിശാലാ.. സോറീ...
എന്തായാലും എന്റെ പേരു മറന്നത് ഒരു വൃത്തികെട്ട പരിപാടി ആയിപ്പോയി... :( അതിനുള്ള പരിഹാരം ചെയ്യണം.... നമ്മള്‍ രണ്ട് പേരും കൂടി ഉള്ള പടം ഇടണം.... :) :) :)(എന്റെ ഗ്ലാമര്‍ ഒന്നു എടുത്തു കാണിക്കാമല്ലോ... )
വിശാലജി...ഷര്‍ട്ടിന്‍റെ കളര്‍ സൂപ്പര്‍...
ഹെന്റമ്മേ.. ചിരിച്ചു.ചിരിച്ചൊരു വഴിക്കായി..
എന്തൊരലക്ക്. കൈപ്പള്ളിയുടെ ചൂടിനെപ്പറ്റിയ വിവരണവും, അഗ്രൂന്റെ ഗുണ്ടായിസവും, കൈതേട്ടന്റെ ചെറുപ്പമാകാനുള്ള ശ്രമവും..... :-)
വിശാല്‍! കൊടുകൈ.
:)
അടിപൊളി പോസ്റ്റ്...
കുറേ വി.ഐ.പി.കളെ കാണാനും പറ്റി.
എനിക്കിതു വേണം. മുത്തേ, പൊന്നേ, വിലകൂടിയ മറ്റു ചിലതേ-ന്നൊക്കെ വിളിച്ചടുത്തു കൂടിയപ്പഴേ തിരിച്ചറിയേണ്ടതായിരുന്നു. എനിക്കിതു വേണം.
ദുബായിലെ അറൈവലില്‍ പുതിയ ബോര്‍ഡ് വയ്ക്കാന്‍ പ്ലാനുണ്ടത്രേ സര്‍ക്കാരിനു്. “എഴുത്തുകാരുണ്ടു് സൂക്ഷിക്കുക”
;)
കൊടകരപുരാണം വായ്കുന്ന ഫീല്‍ കിട്ടിത്തുടങ്ങി.:)
കൊടകരപുരാണം വായ്കുന്ന ഫീല്‍ കിട്ടിത്തുടങ്ങി.:)
:)
Enthayalum meet adipoliyayi... Manoharam, Ashamsakal...!!!
മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ് ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .
അപ്പോ, എന്നെ കണ്ടിട്ടേയില്ല അവിടെ? ഉസ്കൂളിന്റെ വാതില്‍ക്കല്‍ വെച്ച് കണ്ടത് ഓര്‍മ്മേല്ല്യ?
എന്തേ....എഴുത്ത് ഇത്ര മതിയോ..( “യൂ.ഏ.ഇ. എന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം. ജെബല്‍ അലിയെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളില്‍!“) ... എന്നും വൈകിട്ട് ബ്ലോഗ് തുറന്നു നോക്കി നിരന്തരമായി നിരാശപെട്ടു കൊണ്ടിരിക്കുകയാണ് ചേട്ടാ.. പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തിയതിനു നഷ്ടപരിഹാരത്തിന് വകുപ്പുണ്ടോ ആവോ!!!
ഒരു കമന്റിനായി മനസില്‍ വന്ന ചോദ്യമിതാ നക്ഷത്രമായി പിറന്നിരിക്കുന്നു.. :)
ബ്ലോഗ്ഗര്‍ ചാണ്ടിയുടെ പെണ്ണുകാണല്‍
ലിങ്ക് ഇവിടെ ഇട്ടതിനു ക്ഷെമിക്കുക.
എല്ലാ ദിവസവും കൊടകരപുരാണം എടുത്തു നോക്കും അപ്ഡേറ്റ് വന്നോ ഇല്ലയോ എന്ന്. എന്നിട്ട്, ബെര്‍ളിയുടെ ലിങ്ക് എടുക്കും(അതില്‍ പോസ്റ്റ് ഉറപ്പാണ്) .... പിന്നെ വേറെ വല്ലവരയുടെയും, വല്ല അപ്ഡേറ്റ് ഉണ്ടോ എന്നറിയാന്‍, കൊടകരപുരാണം തന്നെ ആണു റെഫര്‍ ചെയ്യുന്നത്.... എന്തെ നിങ്ങള്‍ എഴുതാത്തത് എന്ന് വിചാരിക്കും... ഇന്നാണ് ദുബായ് ഡയസ് നോക്കാന്‍ തോന്നിയത്... ഇഷ്ടം പോലെ പോസ്റ്സ്... രാവിലെ ഒന്നര മണിക്കൂര്‍ കൊണ്ട് എല്ലാം വായിച്ചു തീര്‍ത്തു... കലക്കിയിട്ടുണ്ട്...
ചൂട് ലേശം കുറഞ്ഞു
ഗഡ്യേ, ഇതിന്നാ വായിച്ചത്. ചിരിച്ച് മരിച്ചിഷ്ടാ....കൈപ്പിനെ പൂശിയത് ഒന്നൊന്നര പൂശൊന്നുമല്ലല്ല്ലോ...അഗ്രജന്‍ ഗുണ്ട ഇവിടില്ല്യാണ്ടായി പോയി.......കസറി.....ഇനി നീ എഴുതാണ്ടിരുന്നാല്‍ കൊങ്ങണം കത്തികൊണ്ടൊന്നേ, രണ്ട്,, മൂന്ന്.
ആശാൻ ഇവിടെ എഴുതുന്നുണ്ടായിരുന്നോ? അറിഞ്ഞില്ല. ഒരു കലിങ്ക് ഇട്ട് ഇങ്ങോട്ടൊരു വഴി വെട്ടിയിട്ടുണ്ട് എന്റെ ബ്ലോഗിൽ നിന്ന്. വരാൻ എളുപ്പമുണ്ടല്ലോ. ആക്ഷേപം തോന്നരുത്.
തേങ്ക്യൂ!
mahabharatham enthe pathi vazhiyil vitte??
Brillant work....highly appreciated
qa aq qw wq ws sw we ew ed de er re rf fr rt tr tg gt ty yt yh hy yu uy uj ju ui iu ik ki io oi ol lo pl lp as sd df fg gh hj jk kl zx xc cv vb bn
കൊടകരപുരാണം ഫോളോ ചെയ്ത് കൊല്ലം ഒന്നായിട്ടും ഒന്നും കാണാഞ്ഞപ്പോള്‍ കരുതി വിശാലന്‍ എഴുത്തു നിര്‍ത്തീന്ന്‍....
കൂട്ടത്തില്‍ ഇടയ്ക്കൊക്കെ ഒരോ കമന്റ് തന്ന്‍ എന്നെ പ്രോല്‍സാഹിപ്പിച്ചത് നന്ദി പൂര്‍വം സ്മരിക്കുന്നു.
ഈ സംഭവം ഇപ്പഴാ കണ്ടത്!
ഗൊള്ളാം! ഗമണ്ടന്‍!
(ഞാനും ഒരു മീറ്റിനു പോയി... കേട്ടു കാണും 'ചേറായി മീറ്റ്' ! അന്നു വന്ന ഞാനൊഴിച്ച് എല്ലാരും അതെക്കുറിച്ചു പോസ്റ്റിട്ടു. നല്ല മീറ്റാരുന്നു. പണ്ടാരം എന്റെ കമ്പ്യൂട്ടര്‍ രണ്ടു മാസം സ്ട്രൈക്കാായിരുന്നു. ഒന്നും പോസ്റ്റാന്‍ പറ്റീല!)
അപ്പൊ ബ്ലോഗിംഗ് അനുഗ്രഹം കിട്ടാന്‍ ദുഫായില്‍ വരണം.. ഗുരുക്കന്മാരൊക്കെ അവിടെയല്ലെ?
കൂട്ടത്തില്‍ പറഞ്ഞോട്ടേ..? കൊടകരപുരാണം മിസ് ചെയ്യുന്നുണ്ട് ട്ടാ.. ഇനീം വരുമൊ?
അമ്മാമ്മടെ ലൈബ്രറിക്കുവേണ്ടി കാത്തിരിക്കുന്നു..
новолуние скачать бесплатно , а также такая штука как аватар 2009, а еще Любовь в большом городе 2 трейлер и все любят пепси
Post a Comment