ശങ്കരേട്ടന്റെ വിശേഷങ്ങള്‍

Saturday, October 10, 2009

ഷാര്‍ജ്ജ. 1995 ഒക്ടോബര്‍ മാസം. ഞാന്‍ മുസല്ലയിലെ ഒരു വില്ലയില്‍‍ താമസിക്കുമ്പോഴാണ് ശ്രീ ശങ്കരേട്ടന്‍ എന്റെ ജീവിതത്തിലെക്ക് കടന്നുവരുന്നത്.

ശങ്കരേട്ടനെ എനിക്ക് ലവ് അറ്റ് ഫസ്റ്റ് മീറ്റായിരുന്നു. നാട്ടില്‍ ടര്‍സ് വീടും ഹീറോ ഹോണ്ട SS ഉം വി.സി.ആറും ഒക്കെയുള്ള എല്ലുമൂത്ത ഒരു ദുബായ്ക്കാരന്‍ ചോനോട്, വിസിറ്റ് വിസയില്‍ ജോലിയന്വേഷിച്ച് വന്ന ഒരു ബിലോ ആവറേജ് ചോച്ചെക്കന് തോന്നുന്ന ടിപ്പിക്കല്‍ ‘പാലം-നാരായണ‘ ബഹുമാനം മാത്രമായിരുന്നില്ലത്.

അമ്പത്തഞ്ചിലും നല്ല ചുറുചുറുക്കുള്ള പ്രകൃതം. കുലീനമായ പെരുമാറ്റം. നെഞ്ചത്തെ രോമമടക്കം ഡൈ അടിച്ചിരിക്കുന്നതിനാല്‍ രോമം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല. കള്ളുകുടിയില്ല, ബീഡി വലിയില്ല, പിന്നെ, എല്ലാ ഗള്‍ഫുകാര്‍ന്നന്മാക്കുമുള്ള ആ ഹൈപിച്ചിലെ കൂ‍ര്‍ക്കം വലിയും ഇല്ല. പിന്നെ ഒക്കേഷണലി, രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഡീസല്‍ എഞ്ചിനില്‍ കരട് കയറിയ പോലെയൊരു ശബ്ദത്തില്‍ ആളൊന്ന് ശ്വാസം കുടഞ്ഞ് വലിക്കും, അത്രേയുള്ളൂ.

ഇതിനൊക്കെ പുറമേ തികഞ്ഞ ഈശ്വര ഭക്തിയും‍!

ഭക്തിയെന്നുപറഞ്ഞാല്‍ ഒരു മാതിരി, “ഞങ്ങടെ ദൈവം മാത്രം മേഡ് ഇന്‍ ജപ്പാന്‍, ബാക്കിയുള്ളോര്‍ടെയെല്ലാം ചൈന!“ എന്ന സങ്കുചിത നിലപാടല്ല.

അദ്ദേഹത്തിന്റെ കണ്ണില്‍, എല്ലാ ദൈവങ്ങളും ചേടത്തി അനിയത്തി മക്കളാണ്. ശങ്കരേട്ടന്റെ പൂജാമുറിയില്‍ അഖില ലോക ദൈവങ്ങളുടെ എല്ലാവരുടേം പടങ്ങളുണ്ടായിരുന്നു. ഹിന്ദു ദൈവങ്ങളുടേം കര്‍ത്താവിന്റെയും അവരുടെ ഫാമിലിയുടേം നബി വചനങ്ങളുടേം ശ്രീബുദ്ധന്റേം പടങ്ങള്‍, പഞ്ചായത്ത് ഇലക്ഷന് പഞ്ചായത്തിന്റെ മതിലിന്മേല്‍ വാള്‍പോസ്റ്റൊട്ടിച്ചോണമായിരുന്നു. അത്രക്കും മതേതരന്‍.

മഞ്ഞയും പച്ചയും ഇലകളുള്ള, ഗല്ലിയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ശിഖിരമുള്ള ആല്‍മണ്ട് മരത്തിന്റെ തണലില്‍ നെറ്റ് അടിച്ചുണ്ടാക്കിയ കൂട്ടില്‍ നൂറുകണക്കിന് ലൌവ് ബേഡ്സസ് ശേഖരം. അടുക്കളയോട് ചേര്‍ന്ന് വച്ച കൂട്ടില്‍ പന്ത്രണ്ട് അമ്പലപ്രാവുകള്‍. മുരിങ്ങക്കായ കൃഷി, കൈപ്പക്ക കൃഷി, തണ്ണിമത്തന്‍ കൃഷി, കറിവേപ്പില കൃഷി, പീച്ചിങ്ങ കൃഷി! ഞാനദ്ദേഹത്തെ എന്റെ ഗുരുസ്ഥാനത്ത് ദത്തെടുക്കാന്‍ അധികം ടൈമെടുത്തില്ല.

സംഗതി ശാങ്കരേട്ടന് ആദ്യത്തെ ഒന്നുരണ്ടാഴ്ച എന്നോട് തിരിച്ചും വലിയ വാത്സല്യമൊക്കെയായിരുന്നു. അത് പിന്നെ, എന്റെ ആ വിനയം, അനുസരണ, ഹാഡ് വര്‍ക്ക്, കൃത്യനിഷ്ഠ, കാര്യഗൌരവം അതൊക്കെ ആര്‍ക്കാ ഇഷ്ടമാവാത്തെ? ;)

എനിക്കും ശങ്കരേട്ടനും കൂടാതെ അന്ന് പാലസില്‍ എന്റെ അളിയനും സിലോണ്‍ മനോഹറിന്റെ ഛായയുള്ള ഒരു സൈമേട്ടനും പേപ്പര്‍ കച്ചോടമുള്ള ഒരു ഹാജിയും പിന്നെ തോളൂര്‍ വീടുള്ള ഒരു അശോകനുമൊക്കെയുണ്ടായിരുന്നെങ്കിലും കുക്കിങ്ങ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുക്കാന്‍ എന്റേം ശങ്കരേട്ടന്റേം കയ്യിലായിരുന്നു. കുക്കിങ്ങില്‍ ശങ്കരേട്ടന് ഒരു അസിസ്റ്റന്റിന്റെ കുറവുണ്ട് എന്ന് കണ്ട് വന്നപാടെ ഞാന്‍ സ്വമേധയാ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.

ആള്‍ ബ്രേയ്ക്ക് ഫാസ്റ്റ് ഉണ്ടാക്കുമ്പോള്‍, ഞാന്‍ പാത്രം കഴുകി ആളെ സഹായിക്കും. ലഞ്ചിനും ഡിന്നറിനും ഞാന്‍ പാത്രം കഴുകുമ്പോള്‍ ശങ്കരേട്ടന്‍ ചോറും കറികളും വച്ച് എന്നെ സഹായിക്കും. അങ്ങിനെ ചോറ് വക്കാന്‍ ആളും പാത്രം കഴുകാന്‍ ഞാനും എന്ന രീതിയില്‍ വളരെ കംഫര്‍ട്ടബിളായി ജീവിക്കുന്ന കാലത്ത്, ഒരു ദിവസം പുലര്‍ച്ചെ അഞ്ചര മണിക്ക് ഞങ്ങളുടെ ഗുരു ശിഷ്യ ബന്ധത്തില്‍ ആദ്യത്തെ കല്ല് കടിച്ചു.

തെളിഞ്ഞ ആകാശം പോലെ തെളിനീര്‍ പോലെ കിടക്കുന്ന കണ്ണില്‍ ദൈവം ചിലപ്പോള്‍ ചെറിയ കരടുകള്‍ ഇടും എന്നാണല്ലോ വിവരമുള്ളവര്‍ പറഞ്ഞിരിക്കുന്നത്.

സംഭവം ഇങ്ങിനെയായിരുന്നു.

എല്ലാ ദിവസവും ശങ്കരേട്ടന്‍ രാവിലെ ചന്ദനത്തിരിയും മെഴുകുതിരിയും കത്തിച്ച് വച്ച് അഞ്ചര മുതല്‍ പ്രാര്‍ത്ഥന തുടങ്ങും. പ്രാര്‍ത്ഥന എന്നുവച്ചാല്‍;
‘അമ്മേ മഹാ മായേ... അല്ലാഹു അക്ബര്‍ അല്ലാ...ഈശോ മറിയം ശ്രീബുദ്ധനൌസേപ്പേ.. ഗുരുവായൂരപ്പാ‍..‘ എന്നിങ്ങനെ ദൈവങ്ങളെ മൊത്തം ആവാഹിച്ചുകൊണ്ടുള്ള കൂട്ടപ്രാര്‍ത്ഥനയാണ്, ഒരു പതിനഞ്ച് മിനിറ്റ്!

അതുകഴിഞ്ഞാല്‍ ശരീരത്തില്‍ കമ്പ്ലീറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, ഉരുളിയില്‍ നിന്ന് ജസ്റ്റ് എടുത്ത് പുറത്തിട്ട ഉണ്ണിയപ്പം പരുവത്തില്‍ ആള്‍ പൂജാമുറിക്ക് പുറത്തിറങ്ങും. എന്നിട്ട് അവിടെ നിന്ന് നാലഞ്ച് തവണ തല വട്ടം കറക്കും. പിന്നീടങ്ങോട്ട് എക്സര്‍സൈസും പ്രാര്‍ത്ഥനയും സമന്വയിപ്പിച്ച് ആള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത കലാരൂപം അരങ്ങേറും, അതൊരു അരമണിക്കൂറ്!

ഒരു പുലര്‍ച്ചെ, മുണ്ട് കവയിലൂടെ വലിച്ചുകെട്ടി ടൈറ്റാക്കി ഒരു കയ്യ് പിറകിലേക്കും കാല് മുന്‍പിലേക്കും ഉയര്‍ത്തിപിടിച്ച് ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി നില്‍ക്കുന്ന ശങ്കരേട്ടനോട് പാമ്പുകടിക്കാനായിട്ട് അവിടെ കിടക്കുന്ന ചെടി നനക്കുന്ന ചെറിയ ഒരു പൈപ്പ് ചൂണ്ടി ഞാന്‍ പറഞ്ഞു.

“ശങ്കരേട്ടാ ഈ പൈപ്പ് എടുത്ത് പിറകില്‍ ഫിറ്റ് ചെയ്താല്‍ ഹനുമാന്‍ വിളിക്കുകയാണെന്ന് കരുതി ചിലപ്പോള്‍ ശ്രീരാമന്‍ പ്രത്യക്ഷപ്പെടും ട്ടാ!”

ചുക്കിനും ചുണ്ണാമ്പിനും കാര്യമില്ലാത്ത ആ സജ്ജഷനില്‍‍, എന്നോടുള്ള വാത്സല്യം 80% ശതമാനത്തോളം വെട്ടിക്കുറച്ചെന്ന് മാത്രമല്ല, എന്നെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു എന്ന് പിന്നീടങ്ങോട്ട് ആള്‍ടെ അപ്രോച്ചില്‍ നിന്ന് എനിക്ക് മനസ്സിലായി.

സാധാരണ ദിവസങ്ങള്‍ രാവിലെ ഒരു 7 മണി കഴിയുമ്പോഴേക്കും മറ്റുള്ളവരെല്ലാം ജോലിക്ക് പോയി വില്ലയില്‍ ഞാനൊറ്റക്കാവും. എല്ലാവരും പോയാല്‍ രാവിലെ വിസ്തരിച്ചൊന്ന് കുളിച്ച് രണ്ട് ബുള്‍സായ് കൂടെ ഉണ്ടാക്കി, കടുപ്പത്തില്‍ ഒരു ചായയൊക്കെ ഇട്ട്, അറബി ചാനലുകളിലെ കൂറ കളിയോ (ഫുഡ്ബോളിന് അറബീല്‍ കൂറ എന്നാ... കൂതറ എന്നാവാഞ്ഞത് ഭാഗ്യം!), ഒരു വടിയും കൊടുത്ത് കൊച്ചുപിള്ളാരെ ഒട്ടകത്തിന്റെ മുകളില്‍ വച്ച് കെട്ടി നടത്തുന്ന ഒട്ടക റേയ്സോ കണ്ട്, ഇങ്ങിനെ കംഫര്‍ട്ടബിളായി വീട്ടിലിരിക്കും!

ഒരു ദിവസം ശങ്കരേട്ടന്‍ എന്തോ അത്യാവശ്യ കാര്യത്തിന് ലീവെടുത്തു. ഷര്‍ട്ട് തേയ്ക്കുമ്പോള്‍ ആള്‍ കുളിക്കാന്‍ പോകുന്നത് കണ്ടു. വില്ലയില്‍ മതിലിനോട് ചേര്‍ന്നാണ് കുളിമുറി. ആളുമായി വല്യ കമ്പനിയും വര്‍ത്താനവും ഇല്ലല്ലോ ഒന്ന് റോളയില്‍ ചുറ്റിയിട്ട് വരാം എന്നോര്‍ത്ത് ഞാന്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വില്ലയുടെ ഡോറടച്ച് പുറത്തേക്കുമിറങ്ങി.

അതോടെ ആ ബാക്കിയുണ്ടായിരുന്ന 20% വും വാത്സല്യവും പോയിക്കിട്ടി.

ആള്‍ കുളിമുറിയില്‍ നിന്ന് ഒരു ടര്‍ക്കി ഉടുത്ത്, മറ്റൊരു ടര്‍ക്കി പുതച്ച് തൊട്ടടുത്ത ഗ്രോസറിയില്‍ സോപ്പ് വാങ്ങാന്‍ പോയ നേരത്തായിരുന്നൂ... ഞാന്‍ വാതില്‍ ലോക്ക് ചെയ്ത് പോയത്!!

സംഗതി ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെങ്കിലും, പാവം, ഒരു രണ്ട് രണ്ടര മണിക്കൂറ് തലയില്‍ വെളിച്ചെണ്ണയും തേച്ച്, ടര്‍ക്കീധരനായി ഗേയ്റ്റിന് വെളിയില്‍ നിന്നൂത്രെ.. അശോകനെ ഫോണ്‍ ചെയ്ത് വരുത്തി വാതില്‍ തുറപ്പിക്കുന്നത് വരെ.

എന്തായാലും ആ നേരത്ത് ആ ഭാഗത്തേക്ക് ഷേയ്ക്ക്മാരൊന്നും സന്ദര്‍ശനത്തിന് വരാഞ്ഞത് ഭാഗ്യമായി. അല്ലെങ്കില്‍ ശങ്കരേട്ടന്‍ എവിടെ എത്തേണ്ട ആളായിരുന്നു?

81 comments:

കാട്ടിപ്പരുത്തി said...

വിശാലമായ കാച്ച് ഒന്നു കൂടി കാചീലോ-
എന്തായാലും ആ നേരത്തെത്താഞ്ഞത് നമ്മുടെ ഫാഗ്യവുമാവാം-

തേങ്ങ എന്റെ വക

Rare Rose said...

ആ ഹനുമാന്‍ ഉപമയാണു കലക്കിയതു.അതു കേട്ടിട്ടും വാത്സല്യം മുഴുവന്‍ ഒറ്റയടിക്ക് കുറക്കാതെ നിന്നിട്ട് 20%ത്തിനായി ഒടുക്കം ടര്‍ക്കി വേഷധാരിയാവേണ്ടി വന്നില്ലേ അദ്ദേഹത്തിനു..:)

Visala Manaskan said...

കാട്ടിപ്പരുത്തി :> സന്തോഷിക്കാന്‍ വരട്ടേ. ഇവിടെ വച്ച് കണ്ടവരെ ആരേം വിടാന്‍ പ്ലാനില്ല. വെയ്റ്റ് വെയ്റ്റ്... എക്കെത്തിനേം ശരിയാക്കിത്തരാം. :)

റെയറ് റോസ് :> :)താങ്ക്സ് ട്ടാ.

ശിഹാബ് മൊഗ്രാല്‍ said...

"അതുകഴിഞ്ഞാല്‍ ശരീരത്തില്‍ കമ്പ്ലീറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, ഉരുളിയില്‍ നിന്ന് ജസ്റ്റ് എടുത്ത് പുറത്തിട്ട ഉണ്ണിയപ്പം പരുവത്തില്‍ ആള്‍ പൂജാമുറിക്ക് പുറത്തിറങ്ങും"

ഹഹഹ.. എല്ലാം മനോഹരം.

വല്യമ്മായി said...

പോസ്റ്റ്‌
ഇഷ്ടമായി,പുതിയ ടാഗ് ലൈനും :)

രഞ്ജിത് വിശ്വം I ranji said...

സജീവേട്ടാ..
എത്ര കാലമായി കാത്തിരിക്കുന്നു ഇങ്ങനെയൊരെണ്ണത്തിനായി..

_രവീഷ്_ said...

വിശാലൻ ഈസ് ദ ബെസ്റ്റ്...

abhi said...

ഹനുമാന്‍ പ്രയോഗം കലക്കി....
നല്ല പോസ്റ്റ്‌ :)

ധനേഷ് said...

സൂപ്പര്‍..
എന്റെ ഭാഗ്യത്തിന് വീട്ടിലിരുന്നാ പോസ്റ്റ് വായിക്കുന്ന്നത്.. അതു കൊണ്ട്, ഓഫീസിലിരിക്കുമ്പഴുള്ളപോലെ ചിരി അടക്കിപ്പിടിക്കുന്നതിലുള്ള വീര്‍പ്പുമുട്ടല്‍ ഉണ്ടായില്ല...
ചിരിച്ചു തകര്‍ത്തു..

ശ്രീരാമന്‍ പ്രത്യക്ഷ്പ്പെടുമെന്നുള്ള സജഷന്‍ അന്യാ‍യം...

ഓഫ്:
ഇത്ര പെട്ടെന്ന് പുതിയപോസ്റ്റ് വരുമ്ന്ന് കരുതീല്ല.. :-)

തറവാടി said...

“യൂ.ഏ.ഇ. എന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം. ജെബല്‍ അലിയെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളില്‍!“

ഹഹ , വിശാലാ ആ ബാങ്ക് അക്കൗണ്ട് ഒന്ന് മെയില്‍ അയക്കണെ ;)

MUMBAI_MALAYLEE said...

ആള്‍ ബ്രേയ്ക്ക് ഫാസ്റ്റ് ഉണ്ടാക്കുമ്പോള്‍, ഞാന്‍ പാത്രം കഴുകി ആളെ സഹായിക്കും. ലഞ്ചിനും ഡിന്നറിനും ഞാന്‍ പാത്രം കഴുകുമ്പോള്‍ ശങ്കരേട്ടന്‍ ചോറും കറികളും വച്ച് എന്നെ സഹായിക്കും.


എന്തൊരു സഹകരണം !!!!!!!!!!!!! ഹോ !!!!!!!!!

കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒന്ന് പൊട്ടിച്ചിരിക്കാന്‍ വകയുണ്ടായി .
നന്നായിട്ടുണ്ട്.!!!!!!!!!!!

വിഷ്ണു said...

"അമ്മേ മഹാ മായേ... അല്ലാഹു അക്ബര്‍ അല്ലാ...ഈശോ മറിയം ശ്രീബുദ്ധനൌസേപ്പേ.. ഗുരുവായൂരപ്പാ‍" സജീവേട്ടാ കലക്കി എന്ന് പറഞ്ഞാല്‍ പോര ഇമ്മാതിരി ഒരു ഒന്നൊന്നര കലക്കന്‍ പോസ്റ്റ്‌ കുറെ നാളുകള്‍ക്ക് ശേഷം ആണ് വായിക്കുന്നത് ...ചിരിച്ചു പണി തീര്‍ന്നു!!

ചേച്ചിപ്പെണ്ണ് said...

ഭക്തിയെന്നുപറഞ്ഞാല്‍ ഒരു മാതിരി, “ഞങ്ങടെ ദൈവം മാത്രം മേഡ് ഇന്‍ ജപ്പാന്‍, ബാക്കിയുള്ളോര്‍ടെയെല്ലാം ചൈന!“ എന്ന സങ്കുചിത നിലപാടല്ല.....

ithu kalakki ..
ithu mathramalla full post...

VEERU said...

അങ്ങനെ ചാത്തൻ വീണ്ടും ബൂലോകത്തെ പുലിയെ വരുത്തി..ശങ്കരകഥനം സൂപ്പർ !!!
വിശാൽജീ...ഈ ‘ഫ്ലോ’ നിർത്താതെയങ്ങ് തുടരെന്നേയ്..

junaith said...

ടര്‍ക്കീധരനായ ഉണ്ണിയപ്പ ശങ്കരേട്ടന്‍....വിശാലണ്ണാ തകര്‍ത്തൂട്ടോ....

jayanEvoor said...

“ഞങ്ങടെ ദൈവം മാത്രം മേഡ് ഇന്‍ ജപ്പാന്‍, ബാക്കിയുള്ളോര്‍ടെയെല്ലാം ചൈന!“

കലക്കി!
ഇനി ഞാന്‍ ഫോളോ ചെയ്തോളാം...!

വശംവദൻ said...

കലക്കൻ പോസ്റ്റ്! അലറിച്ചിരിച്ചു.

ദിവസങ്ങളുടെ ഇടവേളയിൽ മറ്റൊരു പോസ്റ്റ് ഇട്ടതിനു് നന്ദി.

കുമാരന്‍ | kumaran said...

രുളിയില്‍ നിന്ന് ജസ്റ്റ് എടുത്ത് പുറത്തിട്ട ഉണ്ണിയപ്പം..
ഹഹഹ... അതു കലക്കി..
(ഞാള് ദൂഫായിലൊന്നും വരുന്നില്ല അതോണ്ട് കഥയില്‍ വരാനും വഴിയില്ലല്ലൊ.)

നിഷാർ ആലാട്ട് said...

ശങ്കരേട്ടന്റെ ആ ടറ്ക്കിയുമ്മായുള്ള നിറുത്തം

മനസിൽ വന്നാൽ ചിരി അടക്കൻ പറ്റുന്നില്ല മാഷേ...



കലക്കി കലകലക്കി

:: VM :: said...

മര്യാദക്ക് രഗുലലറായി എഴുതിക്കോ.. ഇല്ലെല്‍.. കാച്ചിക്കളയും!



സൂപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റ്.. ചിരിചു അസ്സലാ‍ായിട്ടും ചിരിച്ചു.

ഹനുമാന്‍/ ഉണ്ണ്യപ്പം/കുക്കിങ്ങ് സഹായം എല്ലാം കിടു!

വിനുവേട്ടന്‍|vinuvettan said...

വിശാല്‍ജീ... കലക്കി... വായിച്ചു വരവേ ഇതെ എന്റെ കൂടെ പണ്ട്‌ ദമ്മാമില്‍ ഉണ്ടായിരുന്ന ശങ്കരേട്ടനാണോ എന്ന് സംശയിച്ചു പോയി... ശാപ്പാടെന്നാല്‍ പുള്ളിയുടെ ദൗര്‍ബല്യമായിരുന്നു. ഇതുപോലെ അടുക്കളയില്‍ കൂടെ നിന്നാല്‍ മതി, ഉഗ്രന്‍ ശാപ്പാട്‌ ആശാന്‍ ഉണ്ടാക്കിക്കോളും... ആ കഥ ഞാന്‍ പിന്നീടൊരിക്കല്‍ എഴുതുന്നുണ്ട്‌...

ഹനുമാന്‍ ഉപമയും ജപ്പാന്‍ ചൈന ഉപമയും വായിച്ചു ചിരിച്ച്‌ ചിരിച്ച്‌ ഒരു ലെവലായിട്ടാ പാമ്പ്‌ കടിക്കാനായിട്ട്‌... ഹ ഹ ഹ ...

ഉറുമ്പ്‌ /ANT said...

വിശാലാ, ആ മേഡ് ഇൻ ചൈന........
അത് കലക്കി.
:)

Visala Manaskan said...

ശിഹാബ് മൊഗ്രാല്‍ :> സുന്ദരാ താങ്ക്സ് .

വല്യമ്മായി :> സന്തോഷം. ഓഹോ നമ്മളൊക്കെ ജെബെല്‍ അലിക്കാരാണല്ലോ ല്ലേ? (എന്നാ മാറ്റിയേക്കാം)

രജ്ഞിത്ത് വിശ്വം:> നിങ്ങളൊക്കെ ഇങ്ങിനെ പറയുന്നത് എന്റെയൊക്കെ വല്യ വല്യ ഭാഗ്യങ്ങളാണ്. താങ്ക്സ് ട്ടാ.

രവീഷ് :> അടുത്ത പോസ്റ്റിന് ഇത് മാറ്റി പറയരുത്! :) ഓരോരുത്തര്‍ക്കും ഓരോരോ രീതി ത്രെ ഉള്ളൂ. ബ്ലോഗിങ്ങ് എല്ലാവര്‍ക്കും ജസ്റ്റ് ഫോര്‍ എ ഫണ്‍ അല്ലെ. താങ്ക്സ് .

അഭി :> താങ്ക്സ് ചുള്ളന്‍

ധനേഷ് :> ഹ ഹ ഹ... അല്ലെങ്കിലും ധനേഷൊക്കെ ഭീഷണിപ്പെടുത്തി പറഞ്ഞിട്ട് അത് കേട്ടില്ലെങ്കില്‍ അതെങ്ങിനെയാ? താങ്ക്സ്!

തറവാടി :> :)) ബാങ്ക് എക്കൌണ്ട് തന്നാല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മറക്കും. ഞാന്‍ നേരിട്ട് വന്ന് വാങ്ങിക്കോളാം. താങ്ക്സേ!

മുംബൈ മലയാളി :> :) പാത്രം കഴുകല്‍ എന്റെ ഒരു വീക്ക്നെസ്സാണ്. ഇപ്പഴും!

വിഷ്ണു :> സന്തോഷം.

ചേച്ചിപ്പെണ്ണ് :> താങ്ക്സ് ട്ടാ

വീരു :> താങ്ക്സ്. ഇന്‍സ്പിരേഷന്‍ ഉണ്ടായിരിക്കുമല്ലോ?

ജുനൈത് :> താങ്ക്സ് ഗഡി

പാമരന്‍ :> :)

ജയന്‍ ഡോക്ടര്‍ :> നന്ദി പുലി

വശംവദന്‍ :> വശംവദനെപ്പോലെ, കലേഷിനെ പോലെ, എസ്.കുമാറിനെ പോലെ, റെജിനെ പോലെ, ആഷ്ലിയെപ്പോലെ, അങ്ങിനെയങ്ങനെ എന്റെ എഴുത്തിനോട് ഇഷ്ടമുള്ള കുറച്ച് വായനക്കാരെ കിട്ടിയത് വഴി എനിക്ക് മിസ്സായത് ഒരുപക്ഷേ വല്ല മില്ല്യണയര്‍ റാഫിളോ മറ്റോ ആണ്. സംഗതി അതാലോചിക്കുമ്പോള്‍ ചെറിയ സങ്കടം തോന്നുന്നുണെങ്കിലും, ഇതൊക്കെ വല്യ വല്യ സന്തോഷം തന്നെ. താങ്ക്സ് ട്ടാ.

കുമാരന്‍ :> താങ്ക്സ് ഗഡി

നിഷാര്‍ :> താങ്ക്സ്. ആ നീല ഷര്‍ട്ട് എവിടുന്നാ വാങ്ങിയെ? ;)

ഉഗാണ്ട പത്താമന്‍ :> ഒരു എട്ടെണ്ണം എന്റെ വക കിടക്കട്ടേ. താങ്ക്സ്

ഡിസെര്‍ട്ട്ഫോക്സ് :> എന്നാ പേരാ മച്ചാ.. :) താങ്ക്സ് ട്ടാ.

ഇടിവാള്‍ :> എന്താവും ന്ന് നോക്കാം ല്ലേ? വരുന്നോടത്ത് വച്ച് കാണാം. താങ്ക്സ് ഗഡി.

വിനുവേട്ടന്‍ :> സന്തോഷായി വിന്വേട്ടാ.. :) താങ്ക്സേ.

ഉറുമ്പ് :> മേഡ് ഇന്‍ ചൈന വേണോ അതോ ‘കുന്ദംകുളം‘ മതിയോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. അവസാനം, ചൈനയില്‍ ഉറപ്പിക്കുകയായിരുന്നു! നന്ദി ട്ടാ. :)

ദീപു said...

എന്തായാലും ആ നേരത്ത് ആ ഭാഗത്തേക്ക് ഷേയ്ക്ക്മാരൊന്നും സന്ദര്‍ശനത്തിന് വരാഞ്ഞത് ഭാഗ്യമായി. അല്ലെങ്കില്‍ ശങ്കരേട്ടന്‍ എവിടെ എത്തേണ്ട ആളായിരുന്നു?
:)

Captain Haddock said...

കലക്കി അണ്ണാ ..കലക്കി !!!
നിര്‍ത്താതെ എഴുതി കൊണ്ടിരിക്കൂ .....

അനിയന്‍കുട്ടി | aniyankutti said...

ഹിഹിഹി... വിമസ്കൂ.. കൊള്ളാം :)

റോളക്സ് said...

ടിപ്പിക്കല്‍ ‘പാലം-നാരായണ‘ ബഹുമാനം മാത്രമായിരുന്നില്ലത്.....

അതു കലക്കി... ഇങ്ങിനെ ഉള്ളവരെ ഒത്തിരി കണ്ടിട്ടുണ്ട് :)

“ഞങ്ങടെ ദൈവം മാത്രം മേഡ് ഇന്‍ ജപ്പാന്‍, ബാക്കിയുള്ളോര്‍ടെയെല്ലാം ചൈന!“ ------ ഇത് ഒരു ടിപിക്കല്‍ ഗള്‍ഫ്‌ ഡയലോഗ് ആണല്ലേ

chithrakaran:ചിത്രകാരന്‍ said...

രണ്ടര മണിക്കൂറിനു ശേഷം നടന്ന റിലേയും പൊടിപൂരവുമായിരുന്നു ക്ലൈമാക്സ്. അത്ര ദയനീയമായിരുന്നോ ആ ക്ലൈമാക്സ് എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്കയുണ്ട്.ബാക്കിയെല്ലാം ജോറായി.

ആഗ്നേയ said...

ഏതെടുത്തു കമന്റും?ആദ്യം വന്ന ദുഷ്ടന്മാര്‍ എല്ലാം എടുത്തു കമന്റിക്കളഞ്ഞില്ലേ?എന്തായാലും കലക്കന്‍സ് ട്ടാ..ഒരേയൊരു സംശയം..അതു ഞാന്‍ ലവിടെ ചോദിക്കാം..

ബിനോയ്//HariNav said...

വിശാല്‍‌ജീ ഇനിയും വൈകാത്തതിന് നന്ദി.

ആ ഹനുമാന്‍റെ കാര്യമോര്‍ത്ത് കമ്പ്യൂട്ടറില്‍ നോക്കിയിരുന്ന് അട്ടഹസിച്ചതിന് ഭാര്യ ഇപ്പന്നെ പ്രാന്തമ്മാരെ നോക്കണ നോട്ടം പാസാക്കീട്ട് പോയി. ആ ശതമാനം വീതം‌വെച്ച രീതീം അങ്ങട് ബോധിച്ചു. :))

ആര്‍ദ്ര ആസാദ് / Ardra Azad said...

ഒരു ചെറുചിരിയോടെ വായന തുടങ്ങുന്നു...
എതോരു പോയ്ന്റില്‍ പരിസരം മറന്നൊരു പൊട്ടിച്ചിരി...
ഓര്‍ത്തോര്‍ത്ത് പിന്നെയും പിന്നെയും...

വിശാലനുമാത്രമറിയാവുന്ന മന്ത്രം...
എന്നാണതിലൊരു വരി ഞങ്ങള്‍ പഠിക്കുക?

sreejith said...

"അതുകഴിഞ്ഞാല്‍ ശരീരത്തില്‍ കമ്പ്ലീറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, ഉരുളിയില്‍ നിന്ന് ജസ്റ്റ് എടുത്ത് പുറത്തിട്ട ഉണ്ണിയപ്പം പരുവത്തില്‍ ആള്‍ പൂജാമുറിക്ക് പുറത്തിറങ്ങും. എന്നിട്ട് അവിടെ നിന്ന് നാലഞ്ച് തവണ തല വട്ടം കറക്കും. പിന്നീടങ്ങോട്ട് എക്സര്‍സൈസും പ്രാര്‍ത്ഥനയും സമന്വയിപ്പിച്ച് ആള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത കലാരൂപം അരങ്ങേറും, അതൊരു അരമണിക്കൂറ്!"

ഇത് കലക്കി........വിശാലേട്ടാ അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു :)

maanu001 said...

കാട്ടിപ്പരുത്തി :> സന്തോഷിക്കാന്‍ വരട്ടേ. ഇവിടെ വച്ച് കണ്ടവരെ ആരേം വിടാന്‍ പ്ലാനില്ല. വെയ്റ്റ് വെയ്റ്റ്... എക്കെത്തിനേം ശരിയാക്കിത്തരാം. :)

visaletta aaarahakaree ingane kothipikkaruthouuu ..... sathyamayum kathirikkum

maanu001 said...

chukkinum chunnambinum kollatha oru abhiprayamayee eduthal mathee0.......... diary pathivu pole super

ശ്രീ said...

ഉപമകളെല്ലാം കലക്കി വിശാലേട്ടാ. പെട്ടെന്ന് തീര്‍ത്തതാണോ എന്ന ഒരു സംശയം മാത്രം.
:)

Visala Manaskan said...

ദീപു :> ഇവിടെ ഷര്‍ട്ടിടാതെ നടക്കല്‍ മിട്ടായി കിട്ടണ കാര്യമാണ് പ്രത്യേകിച്ച് അറബികളൊക്കെ താമസിക്കുന്ന സ്ഥലങ്ങളില്‍ . ചില ഏരിയകളില്‍ ഷേയ്ക്കുമാര് ഇടക്കിടെ സന്ദര്‍ശനത്തിന് വരും. കള്ളലക്ഷണമുള്ള ആരെ കണ്ടാലും ‘ഷൂ ബത്താക്ക’ എന്ന് പറയും. തിരിച്ചറിയല്‍ കാര്‍ഡേയ്! ഇല്ലേല്‍ വണ്ടി കാണിച്ച്‘ദാ ലങ്ങോട് കേറിക്കോ’ എന്നാണ് പിന്നത്തെ പറച്ചില്‍.

പകല്‍കിന്‍:> :)
ക്യാപ്റ്റന്‍ :> :)വാഴ്ക വാഴ്ക.
അനിയന്‍:> താങ്ക്സ് ഗഡി
റോളക്സ്:> പാലം നാരായണ ഒരു തനതായ രീതിയാണ്. കുറ്റമല്ല, അവകാശമാണ്. താങ്ക്സ് ട്ടാ.

ചിത്രകാരന്‍:> :) ഒരുപാട് എഴുതി ഉള്ള എയിം കളയണ്ട എന്ന് കരുതി. താങ്ക്സ്!

ആഗ്നേയ :> :) നന്ദി.
ബിനോയ് :> :) താങ്ക്സ് ഗഡി.
ആര്‍ദ്ര:> :) എയ്. അത്രക്കൊന്നുമില്ല. ചിലര്‍ക്ക് ചില നേരത്ത് ഇഷ്ടാവും. ത്രന്നെ. സന്തോഷം. നന്ദി.
ശ്രീജിത്ത്:> :) താങ്ക്സ്.

മനു:> :)അങ്ങിനെ പറയല്ലെ ഇഷ്ടാ. നിങ്ങള്‍ക്ക് വായിക്കുമ്പോള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും അറ്റ്ലീസ്റ്റ് ഒരു കൌതുകമെങ്കിലും തോന്നണ്ടേ? സംഗതി, ഇന്ന് രാവിലെ മുതല്‍ ഈ സമയം വരെ നടന്ന സംഗതികള്‍ എഴുതാന്‍ എനിക്ക് രസമൊക്കെയാണ്. പക്ഷെ, നിങ്ങളത് വായിച്ചിട്ട് ‘ഓ..അവന്റെ ഒരു മോണിങ്ങ് ഡ്രൈവും ഓഡ്സ് കുറുക്കലും ജോഗിങ്ങും രോമവും... നാട്ടില് പാടത്ത് ക്രിക്കറ്റും കളിച്ച് എരുമയെ തീറ്റി നടന്ന മൊതലാ‍ണ്! എന്ന് മനസ്സിലോര്‍ക്കുന്നത് എനിക്ക് ഊഹിക്കാം. എന്തിനാ വെര്‍തെ!

ശ്രീ:> :) നന്ദി.

sheelajohn said...

സന്തോഷമായി ട്ടാ...:)

എറക്കാടൻ said...

എന്തൂട്ട്‌ കാച്ചാണു, നന്നായിട്ടുണ്ട്‌........

chithal said...

ഉണ്ണിയപ്പത്തിന്റെ ഉപമ കലക്കി!

പക്ഷെ വിശാലേട്ടന്റെ ആ യൂഷ്വല്‍ സ്റ്റൈല്‍ ആയിട്ടില്ല. ടര്‍ക്കിധരന്റെ മനോവ്യാപാരങ്ങള്‍ കുറച്ചുകൂടിയാവാമായിരുന്നൂ...ന്നു് തോന്നി. പിന്നെ എന്തോ, പെട്ടെന്നവസാനിപ്പിച്ച ഒരു ഫീലിംഗ്‌ വന്നു.

ബ്ലോഗിങ്ങ്‌ നവസാക്ഷരനായ എനിക്കു് വിശാലേട്ടനും അരവിന്ദനും കുറുമാനു (ഇനിയും കുറേപ്പേരുണ്ടേ) മൊക്കെയാ ഗുരുസ്ഥാനീയര്‍.. ആ ഒരു റേഞ്ച്‌ നിലനിര്‍ത്തണേ..

ഒരു സംശയം: മൂപ്പര്‍ക്കു് ഫോണ്‍ വിളിക്കാന്‍ എങ്ങിനെ സാധിച്ചു?

"എന്തായാലും ആ നേരത്ത് ആ ഭാഗത്തേക്ക് ഷേയ്ക്ക്മാരൊന്നും സന്ദര്‍ശനത്തിന് വരാഞ്ഞത് ഭാഗ്യമായി. അല്ലെങ്കില്‍ ശങ്കരേട്ടന്‍ എവിടെ എത്തേണ്ട ആളായിരുന്നു?"
കമന്റ്‌ വായിച്ചപ്പോഴാ ഇതിന്റെ അര്‍ത്ഥം മനസ്സിലായത്‌.

hshshshs said...

വിശാലേട്ടാ..നിങ്ങളാളൊരു പുലി തന്ന്യാ ട്ടോ...നിങ്ങളെ പറ്റിയും ഞാനെഴുതിയാരുന്നു..
http://thonniyathu.blogspot.com/2009/09/blog-post_4753.html നേരം അനുവദിച്ചാൽ വായിച്ചു വിവരം പറയുക...

സന്തോഷ്‌ പല്ലശ്ശന said...

ഒരു കൊച്ചു പോസ്റ്റില്‍ ഒരൊന്നൊന്നര ഒന്നേമുക്കാലിനപ്പുറം നില്‍ക്കണ ശങ്കരേട്ടന്‍... ഗലക്കി

സ്വപ്ന ജീവി said...

കുന്ധിരിക്കം തീര്നത് കൊണ്ട് ബ്ലോഗിന് പഴയ ഗുംമുണ്ടാകില്ല എന്ന് മുന്‍പ് എവിടെയോ വായിച്ചിരുന്നു, ഇതിനു നല്ല ഗുംമുണ്ടല്ലോ?. കുന്ദിരിക്കാന്‍ നാട്ടില്‍ നിന്നും വാങ്ങിച്ചു അല്ലെ?. എന്നാലും എണ്ണയും തേച്ചു രണ്ടു മണികൂര്‍ പുറത്തു നിര്‍ത്തിയത് കുറച്ചു കടുപ്പമായി പോയി.

കാങ്ങാടന്‍ said...

എണ്ണയും തേച്ച് 50 ഡിഗ്രീ ദുബായ് ചൂടില്‍ 2.30 മണിക്കൂര്‍ പുറത്ത് നിന്ന ശങ്കരേട്ടന്‍ ഏകദേശം ഒരു “ശങ്കര്‍ ടിക്ക മലബാരി”പരുവം ആയിക്കാണ്വല്ലോ...
ഇപ്പോഴും പണ്ടത്തെ 206 നമ്പര്‍ റൂമില്‍ തന്നെയാണൊ?
ഞാനും ഒരു 206 കാരനാണെ...

കുക്കു.. said...

“ശങ്കരേട്ടാ ഈ പൈപ്പ് എടുത്ത് പിറകില്‍ ഫിറ്റ് ചെയ്താല്‍ ഹനുമാന്‍ വിളിക്കുകയാണെന്ന് കരുതി ചിലപ്പോള്‍ ശ്രീരാമന്‍ പ്രത്യക്ഷപ്പെടും ട്ടാ!”

നല്ല പോസ്റ്റ്‌ :)

അബ്‌കാരി said...

സാമ്പത്തികമാന്ദ്യം :( ദുഫായിലെ പണി പോയി ഡെസ്പ് ആയി നടക്കുന്ന നേരമാണ്.. :( എന്നിട്ടും ചിരിച്ച് തകര്‍ത്തു ട്ടാ.. താങ്ക്സ് :)

jamal said...

ഞാനെത്താൻ ഇത്തിരി വൈകിയെങ്കീലും വായിച്ചു ചിരിച്ചു

ഭായി said...

ശ്ശോ.. വായിക്കാന്‍ ഒരുപാട് വൈകി..

@@@അതുകഴിഞ്ഞാല്‍ ശരീരത്തില്‍ കമ്പ്ലീറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, ഉരുളിയില്‍ നിന്ന് ജസ്റ്റ് എടുത്ത് പുറത്തിട്ട ഉണ്ണിയപ്പം പരുവത്തില്‍ ആള്‍ പൂജാമുറിക്ക് പുറത്തിറങ്ങും.@@@
തകര്‍ത്തു..

ചിരിച്ചു ചിരിച്ച് ഒരു പരുവമായി..സത്യം
നന്നായിരിക്കുന്നു..അഭിനന്ദനങള്‍..

Areekkodan | അരീക്കോടന്‍ said...

എത്താന്‍ വൈകി.പഴയ ടച്ചില്‍ എത്തിയോ (?)

Shine Narithookil said...

ശുദ്ധമായ നര്‍മ്മം..
ജീവനുള്ള ആവിഷ്കാരം..

very Interesting!

അരുണ്‍ കായംകുളം said...

പൂര്‍ണ്ണമായിട്ട് ഫീല്‍ ചെയ്തില്ലേലും, ഒരു വിശാലന്‍ ടച്ച് നന്നായി ഉണ്ട്.
പഴയ ഫുള്‍ഫോമിലേക്ക് എത്രയും വേഗം തിരിച്ചെത്തുമെന്ന് ഉറപ്പായി..
തകര്‍ക്ക് ചേട്ടാ

കണ്ണനുണ്ണി said...

ശങ്കരേട്ടന്‍ വെറും പാവം.... അങ്ങനെയൊക്കെ നിക്കേണ്ടി വന്നിരുന്നെ ഞാനോക്കെയാനെ കൊട്ടേഷന്‍ പിള്ളേരെ വിട്ടു രണ്ടു കൊട്ട് കൂടെ തരീപ്പിചെനെ..
അമ്മാതിരി ചെയ്ത്തായി പോയില്ല്യെ മാഷെ..

shine അഥവാ കുട്ടേട്ടൻ said...

അമ്മേ മഹാ മായേ... അല്ലാഹു അക്ബര്‍ അല്ലാ...ഈശോ മറിയം ശ്രീബുദ്ധനൌസേപ്പേ.. ഗുരുവായൂരപ്പാ‍..

ഹഹഹ... അതു കലക്കി..

ഇഷ്ടമായി..നല്ല പോസ്റ്റ്‌.

അംജിത് നെടുംതോട് said...

വിശാലം,
കുറച്ചു വയ്കി. സംഭവം നന്നായിടുണ്ട്. ഹി ഹി.

Vinod Nair said...

sharjyile rodil ulla nilppu ninnal arkengilum sneham pokum , kalkki ketto

Tijo said...

ഇതുപോലെയുള്ള ഒരു 55/56 വയസുള്ള ഒരു ചങ്കരേട്ടനെ എനിക്കറിയാം !
ഇടയ്ക്കിടെ പുള്ളിക്കാരന്‍ "അള്ളാ.... പടച്ചോനേ.... ഗോവിന്ദാ....മുരുകാ.... ഗുരുവായൂരപ്പാ..... ഔസേപ്പുണ്യാളാ.... കാത്തുരക്ഷിക്കണേ....." എന്നു പ്രാര്‍ത്തിക്കാറുണ്ട്...... പക്ഷെ അമ്പലത്തിലും, പള്ളിയിലൊന്നും പോകാറില്ല !
എന്തായാലും ടര്‍ക്കിധരനായ ചങ്കരേട്ടനെ ഷേയ്ക് കാണാഞ്ഞതു നന്നായി !
എന്നാലും ചങ്ക്രേട്ടനോട് ഇത്രയും വിശാലമനസ്കത വേണ്ടായിരുന്നു !

Namaskar said...

ഹെന്റെ വേളാങ്കണ്ണി ഭഗവതീ, ശങ്കരേട്ടനെ ഒരു ‘വഴി‘ക്കാക്കി ല്ലേ. :)

suchand scs said...

കൊടകരയുടെ വിജയകരമായ ഡ്രില്ലിങ്ങിനു ശേഷം വിശാലേട്ടൻ ദുഫായിയെ നോട്ടമിട്ടിരിക്കുകയാണ്‌.. വിശാൽ മനസ്ക്കൻ തന്നെ.. :)

ഈ അവതാൻ(ർ) ഫാങ്ക്‌ളൂർക്കൊന്നും വരാണ്ട്‌ നോക്കിക്കോണേ ഫഗവാനേ... :)

നല്ല ഉപമകൾ കോർത്തിണക്കിയ പോസ്റ്റ്‌..ബാക്കി ഡ്രില്ലിംഗ്സ്‌ കൂടെ വേഗം പോരട്ടെ.. :-)

പിരിക്കുട്ടി said...

"ahankaaram adhapathanam"
ennu manassilaayille???:)
ennalum shankarettanodingane cheyyendaayirunnu?

ചെലക്കാണ്ട് പോടാ said...

അപ്പോ നിങ്ങളുടെ അടുക്കള്‍ ലിങ്ക് മുറിഞ്ഞോ വിശാല്‍ജി....

അല്ല..പാത്രം ഒന്നും കഴുകേണ്ടാതെ രക്ഷപ്പെട്ടു നടക്കുവാണല്ലേ...(ചോദ്യം ഫ്ലാഷ് ബാക്കില്‍...ഇപ്പോ കുടുംബസമേതം അല്ലേ താമസം..)

bilatthipattanam said...

ശങ്കരേട്ടന്റെ ക്യാരികേച്ചർ കലക്കീണ്ട്ട്ടാ‍ാ
അവിടെള്ള ഒക്കെത്തിനേം പിടിച്ച് പൂട്ടാൻപ്പുവ്വാലെ..
ദാ..ഞങ്ങള് വായിച്ച് രസിക്കാൻ തയ്യാറായിട്ടിരിക്കാണ് കേട്ടാ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ബ്ലൊഗിലെ എന്റെ പുലി.അതു നിന്നെ അല്ലാതെ വേറേ ആരെ വിളിക്കും ഞാന്‍?
ചിരിച്ചൂട്ടോ ഭേഷാ ചിരിച്ചു.ഉണ്ണിയപ്പ പ്രയോഗം ക്ഷ പിടിച്ചൂട്ടോ.......

ഓ:ടോ: എനിക്കറിയില്ലായിരുന്നു ഈ ദുബായ് ഡെയ്സ് നെ കുറിച്ചു.അറിയാന്‍ വൈകിയതില്‍ വായിക്കാന്‍ വൈകിയതില്‍ വല്ലാത്ത ഒരു സങ്കടം.ക്ഷമിക്കണം.
യ്യോ സമയം കളയാതെ പഴയതെല്ലാം പെട്ടന്നു വായിക്കട്ടെ.....

ആശംസകള്‍........ആയുരാരോഗ്യ സൌഖ്യം പ്രാര്‍ഥിക്കുന്നു...

സുമേഷ് മേനോന്‍ said...

എന്‍റെ വിശാല്‍ ജീ, കൊടകര പുരാണം എന്നും തുറന്നു നോക്കും, വല്ലതും ഇട്ടിട്ടുണ്ടോന്നു, എവിടെ?

ഈ സാധനം ഇന്നാ കാണണേ, ഒറ്റയിരിപ്പിനു കമ്പ്ലീറ്റ്‌ വായിച്ചു തീര്‍ത്തു ട്ടാ..

പിന്നെ പഴയ ഫോമിലോട്ടു എത്തുന്നുണ്ട്..

മുകളില്‍ തന്നെ വച്ചേക്ക് (കീപ്‌ ഇറ്റ്‌ അപ്പ്‌)...

pattepadamramji said...

കൊടകരപുരാണത്തിനുശേഷം പിന്നീട് ഞാന്‍ വായിക്കുന്നത് ശങ്കരേട്ടന്റെ വിശേഷങ്ങളാണ്‌. പറച്ചിലെന്റെ രീതിയും ഭാഷയുമാണെന്നെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ചത്. മൂന്ന് തവണ ഞാന്‍ വായിച്ചു.
ഒന്നും പറയാനില്ല....!

SumeshVasu said...

ഹ ഹ ...പതിവു പോലെ ....വീണ്ടും ചിരിച്ച് മരിച്ചു....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

puthya post nokki vannatha. vannathalle kidakkatte oru HAPPY NEW YEAR....................

ഹൃദയവിശാലലന്‍ | മാട്ടേട്ടന്‍ said...

പഹയാ..ഈ ദുഫായ് പോലീസിന്‍റെ ഇടി എന്നു കേട്ടിട്ടില്ലേ..അതിന്‍റെ ഒരു കുറവ് കാണണുണ്ട്.പാവം ശങ്കരേട്ടന്‍..തങ്കപ്പെട്ട മനുഷ്യന്‍

Raman said...

Thakarppan saadanam.

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

എന്തായാലും ആ നേരത്ത് ആ ഭാഗത്തേക്ക് ഷേയ്ക്ക്മാരൊന്നും സന്ദര്‍ശനത്തിന് വരാഞ്ഞത് ഭാഗ്യമായി. അല്ലെങ്കില്‍ ശങ്കരേട്ടന്‍ എവിടെ എത്തേണ്ട ആളായിരുന്നു?

വിനുവേട്ടന്‍|vinuvettan said...

വിശാല്‍ജീ... ഈ പോസ്റ്റിട്ടിട്ട്‌ നാളിമ്മ്‌ണ്യായീട്ടാ... അടുത്ത പോസ്റ്റ്‌ എപ്പോഴാ? ... നല്ലൊരു വിശാല്‍ജി കഥ വായിക്കാന്‍ കൊതിയാവുന്നു...

പിന്നെ ഞാന്‍ നേരത്തെ ഇട്ട കമന്റില്‍ പറഞ്ഞ ശങ്കരേട്ടന്റെ കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ട്ടോ... ശങ്കരേട്ടനും രാസായുധവും ...

അബ്‌കാരി said...

ithu kalakki vishalji... :D :D unniyappam

!!....LoOlaN...!! said...

eee manushaane njan entha cheyya...ghadiii...hanuman prayogam...sakhal hanuman swami vare sahikkillla...chirichoo pandaanradagum..:P

H1B Express :) said...

കൊള്ളം. എന്‍റെ ഈ കൊല്ലത്തെ ന്യൂ ഇയര്‍ തീരുമാനം നിങ്ങളുടെ ബ്ലോഗ്‌ എന്ട്രീസ് എല്ലാം വായിക്കല്‍ ആണ് . ഇവിടെ വേറെ പണി ഒന്നും ഇല്ല എന്ന് മനസ്സില്‍ ആയി കാണുമല്ലോ :)

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

sandu said...

ഞാനെത്താൻ ഇത്തിരി വൈകിയെങ്കീലും വായിച്ചു ചിരിച്ചു...ചിരിച്ചു തകര്‍ത്തു..

kandaari said...

ഞാനെത്താൻ ഇത്തിരി വൈകിയെങ്കീലും വായിച്ചു ചിരിച്ചു..

aarsha said...

:) hmmm.. joly pokaanjath nannayi...

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP