ഉസ്താദ്
Saturday, May 15, 2010
ഇന്നെനിക്ക് പാക്കിസ്ഥാനില്‍ നിന്നൊരു കത്തുവന്നു. മംഗ്ലീഷ് സ്റ്റൈലില്‍, ഉര്‍ദു-ഇംഗ്ലീഷില്‍ എഴുതിയ ഒന്ന്.
പണ്ട് ഈ കമ്പനിയിലുണ്ടായിരുന്ന സാഹിദ് ബട്ട് എന്ന ഉസ്താദ് അയച്ചതാണ്. കത്തിനോട് കൂടെ ഒരു ബോക്സ് കൊടും മധുരമുള്ള ഒരിനം മിഠായിയിയും. മധരം തലക്കടിച്ച് ചാവുംന്ന് പേടിച്ച് ഒരു നുള്ള് മാത്രേ കഴിച്ചൂള്ളൂ.
ആളിവിടെ നിന്ന് പോയിട്ട് സുമാർ എട്ടുകൊല്ലമെങ്കിലും ആയിക്കാണും. കുളിക്കാനും അലക്കാനും വല്യ ഉത്സാഹമൊന്നുമില്ലെങ്കിലും, പണിയെടുക്കാൻ മടിയാണെങ്കിലും ഞങ്ങൾ തമ്മിൽ സ്നേഹത്തിന്റെ ടുവേ ട്രാഫിക്കുള്ള ഒരു പാലമുണ്ടായിരുന്നു.
താഹിർ, കഴിഞ്ഞമാസം ഉസ്താദിന്റെ വീടിനടുത്തേക്ക് പോയപ്പോള്‍ ആളെ ഹാപ്പി ആക്കാന്‍ പറ്റിയ ഒരു ചാന്‍സ് കിട്ടി. ഇച്ചിരെ പൈസയും ഒരു കത്തും കൂടെ ഒരു പാക്കറ്റ് ആൾടെ ബ്രാന്റ് സിഗരറ്റും!
ഭയങ്കര സന്തോഷായി എന്നൊക്കെ പറഞ്ഞിട്ടാ കത്ത്. എനിക്കും സന്തോഷായി.
ജെബല്‍ അലിയില്‍ താമസിക്കുമ്പോള്‍ ഞാൻ ആളുമായി ഭയങ്കര കമ്പനിയായിരുന്നു. പാക്കിസ്ഥാനില്‍ കല്യാണത്തിന് പോവുമ്പോള്‍ ചുള്ളന്‍ രണ്ട് കിലോ മട്ടണ്‍ വച്ച് കഴിക്കുമായിരുന്നുത്രേ. എന്നിട്ട് മട്ടണ്‍ പ്ലേറ്റില്‍ എടുക്കുന്ന രീതി ഒക്കെ കാണിച്ചുതരുമായിരുന്നു. പൊരിഞ്ഞ ക്രിക്കറ്റ് ഭ്രാന്തൻ.
വിശുദ്ധ റമദാന്‍ മാസത്തില്‍ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ഞാൻ റൂമിലെത്തും. ഉച്ചയുറക്കം പണ്ടേയില്ല. അക്കാലത്ത് ബ്ലോഗിങ്ങില്ലല്ലോ? അതുകൊണ്ട് റൂമിലെത്തിയാൽ, യാതൊന്നും ചെയ്യാനില്ലാതെ, ബോറടിച്ചിങ്ങിനെ ഇരിക്കും.
അമിതാബ് ബച്ച്ൻ ഒരിക്കൽ സ്വപ്നത്തിൽ വന്ന്, “എനിക്ക് ശേഷം ഇനി നിന്നെയാണ്... ഇന്ത്യൻ സിനിമക്ക് പ്രതീക്ഷ. കണ്ണിന്റെ മുകൾ ഭാഗം പെട്ടെന്ന് തന്നെ പ്ലാസ്റ്റിക് സർജ്ജറി ചെയ്ത് ശരിയാക്കി എന്നെ വന്നു കാണുക!“ എന്ന് പറഞ്ഞതിൽ പിന്നെ, ആരോടും പറഞ്ഞില്ലെങ്കിലും,
ഞാന്‍ ഹിന്ദി സിനിമയിൽ ചെയ്യാൻ പോകുന്ന റോളുകൾ ; “അരേ.. കുത്തേ.. തേരെ ക്കോ..ടുക്കടാ ടുക്കടാ കര്‍ ദൂംഗാ..“ എന്നൊക്കെയുള്ള ഡയലോഗുകള്‍ കണ്ണാടിക്കു മുന്‍പില്‍ നിന്ന് സ്വന്തം പെര്‍ഫോര്‍മന്‍സ് വിലയിരുത്തി സ്വയം മാര്‍ക്കിടുക, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഇഷ്യൂകളിൽ എന്റെ അഭിപ്രായങ്ങൾ ടേപ്പ് റെക്കോഡിൽ റെക്കോഡ് ചെയ്ത്, സ്വയം ഇരുന്ന് കേട്ട് കയ്യടിക്കുക. അമ്മയോട് സംസാരിക്കുന്നത്, കഥാപ്രസംഗം, നാടൻപാട്ട് ഒക്കെ റെക്കോഡ് ചെയ്യുക, എന്നൊതൊക്കെയായിരുന്നു ഹോബികൾ. അങ്ങിനെയൊരു കാസറ്റ് പണ്ട് സോനയുടെ കയ്യിൽ പെട്ട് അവളത് വീട്ടിൽ വച്ച് കേട്ടതും ഭാര്യവീട്ടുകാർക്ക് എന്നോടുള്ള ബഹുമാനം ഇടിഞ്ഞതുമെല്ലാം ചരിത്രത്തിലുണ്ട്.
ജെബൽ അലി ക്യാമ്പുകളില്‍ റമദാൻ തുടങ്ങിയാൽ ഒരു മൂന്നുമണിയോടെ വാനുകളില്‍ നിന്ന് ബിരിയാണി വിതരണം നടത്തണ എടപാടുണ്ട്.
പൊതുവേ ജെബലലിയിലെ റെസ്റ്റോറന്റുകളിൽ കിട്ടുന്ന ബിരിയാണി എന്റെ ഇഷ്ടവിഭവമല്ല. സംഭവം കഴിക്കുമ്പോള്‍ ആവേശമുണ്ടാവുമെങ്കിലും, പോലീസുകാര്‍ക്ക് വീട് വാടകക്ക് കോടുത്താലുള്ള അവസ്ഥയാവും പിന്നെ വയറിന്റെ. ഒഴിഞ്ഞ് പോകാന്‍ ബുദ്ധിമുട്ടും!
തന്നെയുമല്ല, നാട്ടില്‍ കല്യാണത്തിന് കിട്ടുന്നതിന്റെ ഒരു ഗുമ്മ് എനിക്ക് ഇവിടെ പ്രമാദമായ ഹൈദരാബാദി ദം ബിരിയാണിക്ക് പോലും തോന്നിയിട്ടുമില്ല.
എങ്കിലും ഞാന്‍ ഒന്നാംനിലയിലിരുന്ന് ഡൈലി താഴെ നടക്കുന്ന ബിരിയാണി വിതരണം കൌതുകത്തോടെ നോക്കാറും, ബിരിയാണി ഇഷ്ടമായിരുന്നെങ്കിൽ പോയി വാങ്ങിക്കാമായിരുന്നെന്നും തോന്നും.
ബിരിയാണി വാങ്ങാന്‍ വരിവരിയായി ആളുകള്‍, കൂടുതലും പാക്കിസ്ഥാനികളാവും. വെള്ളയും ക്രീമും കളർ ചുരിദാറിട്ടവർ. അത് കിട്ടിക്കഴിഞ്ഞിട്ട്, പ്ലാസ്റ്റിക്ക് കീശയും തൂക്കിപ്പിടിച്ച് പോണ പോക്ക് കാണാൻ കൌതുകമാണ്. ഡൈലി ഇങ്ങിനെ നോക്കി നോക്കി, സംഗതി കഴിക്കാന്‍ ഇഷ്ടമില്ലെങ്കിലും “എന്തായിരിക്കും അയിന്റെ ടേയ്സ്റ്റ്??” എന്ന ചിന്ത എന്നെ വല്ലാതെ പീഢിപ്പിച്ചു, കഴിച്ചാൽ വയറ് വയലന്റാവുമെങ്കിലും, ഒരുകാലത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ളതല്ലേ? ബിരിയാണിയല്ലേ?
എന്റെ ബ്ലോക്കിന്റെ തൊട്ടു താഴെയാണ് ബിരിയാണി വിതരണം. കോണിയിറങ്ങി നാലടി വച്ചാല്‍ വിതരണ സ്പോട്ടായി. പക്ഷെ, ഇത് കൊടകരയല്ല! എന്റെ പ്രൊഫൈലും അവിടെയുള്ളതല്ല.
“ഒന്ന് ടേസ്റ്റ് നോക്കാന്‍ വേണ്ടി ഒരു റ്റീസ്പൂണ്‍ ബിരിയാണി തരുമോ?“ എന്ന് ചോദിക്കല്‍ കുഴപ്പമില്ലാത്ത ഐറ്റമാണ്. അത്ര തൊലിക്കട്ടിയൊന്നും വേണ്ടതിന്. പക്ഷെ, നമുക്ക് പരിചയമുള്ള ഒരാളെയും ഞാന്‍ ബിരിയാണി ലൈനില്‍ കാണാറില്ല.
ഒരുദിവസം അടുത്ത മുറിയില്‍ ഭക്ഷണമുണ്ടാക്കാന്‍ വേണ്ടി വരുന്ന നമ്മുടെ ഉസ്താദിനെ പിടിച്ചു പറഞ്ഞു. അന്നാണെങ്കില്‍ ആള്‍ ഊരുക്ക് പുതുശുമാണ്.
“ഉസ്താദേ.. ദാ ദവിടെ പോയി, ഒരു ബിരിയാണി ഇങ്ങട് വാങ്ങിക്കോ!” എന്ന് പറഞ്ഞു.
ചുള്ളന്‍ ആദ്യം ഒന്ന് മടിച്ചു.
പിന്നെ, മടിച്ചുമടിച്ച് പോയി വരിയില്‍ നിന്നു.
ഞാന്‍ ജനല്‍ തുറന്ന് കമ്പ്ലീറ്റ് വീക്ഷിക്കുകയാണ്.
വരിയില്‍ നിന്ന് കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ആള്‍ തലയുയർത്തി എന്നെയൊന്നു നോക്കി. “അലക്കുല്‍ത്തൊന്നും ഉണ്ടാവില്ലല്ലോ?“ എന്ന ലൈനില്‍!
“നോ വറി. അവിടെ നില്‍” എന്ന റോളില്‍ ഞാന്‍ തിരിച്ചും സിഗ്നല്‍ കൊടുത്തു.
അങ്ങിനെ ആള്‍ ബിരിയാണി സപ്ലേ ചെയ്യുന്ന ആള്‍ടെ അടുത്തെത്തിയപ്പോള്‍ വാന്‍കാരന്‍ കൈത്തലം മലര്‍ത്തി പിടിച്ച്, “എന്ത്യേ??” എന്ന അര്‍ത്ഥത്തില്‍ മുകളിലേക്കും താഴോട്ടും ആക്കികൊണ്ട് ഒരേക്ഷന്‍.
തുടര്‍ന്ന് ഉസ്താദ് എന്റെ റൂമിന്റെ അവിടേക്ക് കൈ ചൂണ്ടിക്കാണിച്ചു. അതിനെന്താണ് വാന്‍കാരന്‍ മറുപടി പറഞ്ഞേന്നറിയില്ല.
അത് കേട്ട ഉടനേ ഉസ്താദ് നൂറേ നൂറില് തിരിച്ചൊരു വരവായിരുന്നു.
ആള്‍ റൂമില്‍ എത്തണേലും മുന്‍പേ ഏതാണ്ടൊക്കെ ഞാന്‍ ഊഹിച്ചു.
ഉസ്താദ് തിരിച്ച് വന്നു എന്നോട് സ്വകാര്യമായി പറഞ്ഞു:
“നടന്നത് നടന്നു. ദയവുചെയ്ത് ഇനി കഥ മറ്റുള്ളവരോട് പറഞ്ഞ് ബാക്കിയുള്ള മാനം കൂടെ കളയിക്കരുത്. പ്ലീസ്!” എന്ന്.
ആക്വ്ചലി, അത് ഏതോ കമ്പനിക്കാര്‍ അവരുടെ കമ്പനിയിലെ ജോലിക്കാർക്ക് മാത്രമായി കൊടുത്തിരുന്ന ബിരിയാണിയായിരുന്നൂത്രേ!
20/01/2009
Read more...